ദുബായ് ∙ ക്ഷയരോഗബാധിതരുടെ നിരക്ക് യുഎഇയിൽ ആഗോളതലത്തിൽ നോക്കുമ്പോൾ കുറവാണെന്ന് ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം. രോഗത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിന് മന്ത്രാലയവും പ്രാദേശിക ആരോഗ്യ അധികാരികളും തമ്മിൽ നടത്തുന്ന സഹകരിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ക്ഷയരോഗബാധിതരുടെ നിരക്ക് യുഎഇയിൽ ആഗോളതലത്തിൽ നോക്കുമ്പോൾ കുറവാണെന്ന് ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം. രോഗത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിന് മന്ത്രാലയവും പ്രാദേശിക ആരോഗ്യ അധികാരികളും തമ്മിൽ നടത്തുന്ന സഹകരിച്ചുള്ള ശ്രമങ്ങളാണ് ഈ നേട്ടത്തിന് കാരണമായത്. 

Also Read: ഭിക്ഷാടനം: ശക്തമായ നടപടിയുമായി യുഎഇ, ജയിൽ ശിക്ഷയും പിഴയും ഉറപ്പ്

ADVERTISEMENT

നിരീക്ഷണ രീതികൾ മാനദണ്ഡമാക്കുന്നതിന് മന്ത്രാലയം കാര്യക്ഷമമായ സംവിധാനം വികസിപ്പിച്ചെടുക്കുകയും തുടർച്ചയായി ഫലപ്രദമായ മരുന്നുകൾ നൽകുകയും ചെയ്തിട്ടുണ്ട്. ക്ഷയരോഗ വിദഗ്ധരുടെ എണ്ണം വർധിപ്പിക്കുകയും പരിശോധനാ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. കൂടാതെ, പ്രതിരോധ നടപടിയെന്ന നിലയിൽ കുട്ടികൾക്ക് ജനനസമയത്ത് വാക്സിനേഷൻ നൽകിവരുന്നു. ലോക ക്ഷയരോഗദിനമായ മാർച്ച് 24നു പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യങ്ങൾ വിശദമാക്കിയത്. 

കിഴക്കൻ മെഡിറ്ററേനിയൻ തലത്തിൽ ക്ഷയരോഗം തുടച്ചുനീക്കുന്നതിനുള്ള പ്രാദേശിക തന്ത്രം സ്വീകരിക്കുന്നതിൽ യുഎഇ സജീവ പങ്കുവഹിക്കുന്നു. 2050-നകം രോഗം അവസാനിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ ഗവേഷണം, നൂതന പരിഹാരങ്ങൾ, മരുന്നുകൾ എന്നിവയിലൂടെ രാജ്യാന്തര ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധവുമാണ്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളും രോഗത്തെ പരാജയപ്പെടുത്താനുള്ള ആഗോള തന്ത്രവും ഉപയോഗിച്ച്  ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും നേരത്തെയുള്ള രോഗനിർണയം, വാക്സിനേഷൻ, അണുബാധ തടയൽ എന്നിവയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ ഇടപഴകുന്ന വിവിധ ആരോഗ്യ സംരംഭങ്ങളും പരിപാടികളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഈ പരിപാടികളിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള പ്രഭാഷണങ്ങൾ ഉൾപ്പെടുന്നു. 

ADVERTISEMENT

തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഇതു ലക്ഷ്യം വയ്ക്കുന്നു. മന്ത്രാലയം തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധനകൾ നൽകുകയും വിവിധ സമൂഹ മാധ്യമ വേദികളിൽ വിദ്യാഭ്യാസ സന്ദേശങ്ങൾ പങ്കിടുകയും ചെയ്യുന്നു. ആഗോള സംരംഭത്തിൽ പങ്കെടുക്കാൻ രാജ്യത്തെ നിരവധി സർക്കാർ, ടൂറിസം സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം സ്ഥാപിക്കുന്നതിന് പകർച്ചവ്യാധികളെക്കുറിച്ച് ആളുകളില്‍ അവബോധം വളർത്തുന്ന തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

English Summary: UAE among world's top countries with low rates of tuberculosis