ദുബായ്∙ കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളെ അണിനിരത്തി ശ്രീരാഗ് ഫ്രെയിംസ് സംഘടിപ്പിച്ച ശ്രീരാഗ് കലോത്സവം 2023 പ്രവാസി ഇന്ത്യക്കാർക്ക് വേറിട്ട അനുഭവമായി.

ദുബായ്∙ കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളെ അണിനിരത്തി ശ്രീരാഗ് ഫ്രെയിംസ് സംഘടിപ്പിച്ച ശ്രീരാഗ് കലോത്സവം 2023 പ്രവാസി ഇന്ത്യക്കാർക്ക് വേറിട്ട അനുഭവമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള വ്യത്യസ്ത കലാരൂപങ്ങളെ അണിനിരത്തി ശ്രീരാഗ് ഫ്രെയിംസ് സംഘടിപ്പിച്ച ശ്രീരാഗ് കലോത്സവം 2023 പ്രവാസി ഇന്ത്യക്കാർക്ക് വേറിട്ട അനുഭവമായി. വളർന്നു വരുന്ന കലാകാരൻമാരെയും കലാകാരികളെയും പ്രതിഭകളാക്കുകയാണു സംഘടനയുടെ ലക്ഷ്യം. മലനാട്ടിൽ നിന്നും മറുനാട്ടിൽ നാടൻ കലകളുടെ പുനർജനി എന്ന പ്രമേയത്തിലായിരുന്നു കലോത്സവം. കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളെ തനിമയോടെ പുനരാവിക്കരിക്കുകയായിരുന്നു സംഘാടകർ. ഇതോടനുബന്ധിച്ച് 14 ജില്ലകളുടെ ഭക്ഷ്യമേളയും അരങ്ങേറി.

ADVERTISEMENT

ചാലക്കുടി കൈരളി ബാൻഡ് സെറ്റ് ടീമിന്റെ വാദ്യമേളയും കൂറ്റനാട് തട്ടകം ദേശത്തിന്റെ തിറയാട്ടവും കാസർകോടിന്റെ യക്ഷഗാനവും അവിസ്മരണീയ അനുഭവമായി.  തൃശ്ശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേള പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങി വാദ്യമേളങ്ങളുടെ പരമ്പരയും പ്രവാസി മലയാളികൾക്ക് നാട്ടിലെത്തിയ പ്രതീതി സമ്മാനിച്ചു. മുപ്പതിലേറെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. മഹേഷ് കുഞ്ഞുമോന്റെ ഹാസ്യ പരിപാടിയും അനൂപ് ശങ്കറും സംഘവും ഗാനമേളയും ഉണ്ടായിരുന്നു. പ്രസിഡന്റ് അജിത്കുമാർ തോപ്പിൽ, ജന.സെക്രട്ടറി റോഷൻ വെന്നിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.