‍ദുബായ്∙ ഉയരം കണക്കാക്കുന്നതിൽ വന്ന പിഴവും അതിന്റെ ഫലമായി ഇന്ധനം തികയാതെ വന്നതുമാണ് ചന്ദ്രോപരിതലത്തിൽ റാഷിദ് റോവർ സുരക്ഷിതമായി ഇറക്കുന്നതിൽ പരാജയപ്പെടാൻ കാരണമെന്നു ജപ്പാന്റെ ഐ സ്പേയ്സ് കമ്പനി.....

‍ദുബായ്∙ ഉയരം കണക്കാക്കുന്നതിൽ വന്ന പിഴവും അതിന്റെ ഫലമായി ഇന്ധനം തികയാതെ വന്നതുമാണ് ചന്ദ്രോപരിതലത്തിൽ റാഷിദ് റോവർ സുരക്ഷിതമായി ഇറക്കുന്നതിൽ പരാജയപ്പെടാൻ കാരണമെന്നു ജപ്പാന്റെ ഐ സ്പേയ്സ് കമ്പനി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‍ദുബായ്∙ ഉയരം കണക്കാക്കുന്നതിൽ വന്ന പിഴവും അതിന്റെ ഫലമായി ഇന്ധനം തികയാതെ വന്നതുമാണ് ചന്ദ്രോപരിതലത്തിൽ റാഷിദ് റോവർ സുരക്ഷിതമായി ഇറക്കുന്നതിൽ പരാജയപ്പെടാൻ കാരണമെന്നു ജപ്പാന്റെ ഐ സ്പേയ്സ് കമ്പനി. ഐ–സ്പേസിന്റെ ഹക്കുട്ടോ–ആർ ബഹിരാകാശ പേടകത്തിലാണ് യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപിച്ചത്.

Also read: എമിറേറ്റ്സ് ഐഡി എടുക്കൽ, പുതുക്കൽ; വൈകുന്ന ഓരോ ദിവസവും പിഴ

ADVERTISEMENT

ചന്ദ്രോപരിതലത്തിനടുത്തെത്തിയ ശേഷം റാഷിദ് റോവറുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതോടെ പദ്ധതി പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രനിൽ റാഷിദ് റോവർ ഇടിച്ചിറങ്ങിയെന്നു കരുതുന്ന മേഖലയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം നാസ പുറത്തു വിട്ടിരുന്നു. രണ്ടും മൂന്നും ദൗത്യത്തിനായി കൂടുതൽ മികച്ച പേടകങ്ങൾ ഉപയോഗിക്കുമെന്ന് ഐ–സ്പേസ് അറിയിച്ചു. രണ്ടാം ദൗത്യം 2024ൽ ആണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.

ADVERTISEMENT

ഐ–സ്പേസിന്റെ സ്വന്തം റോവറുമായാണ് അടുത്ത വർഷം പേടകം യാത്ര തിരിക്കുക. 2025ൽ നാസയുടെ പേലോഡ് ചന്ദ്രനിലെത്തിക്കാനുള്ളതാണ് കമ്പനിയുടെ മൂന്നാം ദൗത്യം. 2040 ആകുമ്പോഴേക്കും ചന്ദ്രനിൽ സ്ഥിരം സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പേലോഡ് ചന്ദ്രനിൽ എത്തിക്കുന്നത്. ഉപഗ്രഹങ്ങളും ബഹിരാകാശ ദൗത്യങ്ങളും ഭ്രമണപഥത്തിൽ എത്തിക്കുന്ന ജാപ്പനീസ് സ്വകാര്യ കമ്പനിയാണ്  ഐ–സ്പേസ്.