റിയാദ് ∙ ജോർദാന് ഇനി സൗദി മരുമകൾ. ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും സൗദി പൗരയായ റജ്​വ അൽ സെയ്ഫും വിവാഹിതരായി. വ്യാഴാഴ്‌ച ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു വിവാഹം. ആഡംബരപൂർവം വാഹനഘോഷയാത്രയോടെയാണ് വധുവരന്മാരെ കൊട്ടാരത്തിലേക്ക് ആനയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹ്‌റാൻ കൊട്ടാരത്തിലാണ് 1993-ൽ കിരീടാവകാശിയുടെ മാതാപിതാക്കളായ അബ്ദുല്ല രണ്ടാമൻ രാജാവും റാനിയ രാജ്ഞിയും വിവാഹിതരായത്. അതിനാൽ തന്നെ കൊട്ടാരത്തിൽ വച്ച് മതപരമായ ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. രാജകുടുംബാംഗങ്ങളും രാഷ്ട്രത്തലവന്മാരും ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 

ADVERTISEMENT

നികാഹിന് വധുവും സന്നിഹിതയായിരുന്നു. റിയാദിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിലും വരനും വധും പങ്കെടുത്തിരുന്നു. രാജകീയ വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

രാജ്യത്തിന്റെ തെരുവുകൾ നവദമ്പതികളുടെ ചിത്രങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ചിരിച്ചു.  ആയിരക്കണക്കിന് ജോർദാനികളാണ് നവദമ്പതികൾക്ക് ആശംസകൾ നേരാൻ  രാജകീയ വിവാഹ ഘോഷയാത്രയുടെ പാതയിൽ അണിനിരന്നത്. 

ADVERTISEMENT

 നൃത്തങ്ങളും സ്തുതിഗീതങ്ങളും ദേശഭക്തി ഗാനങ്ങളുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമായി അരേങ്ങറി. തലസ്ഥാനമായ അമ്മാനിലെ വിവിധ മൈതാനങ്ങളും സ്ക്വയറുകളും ആഘോഷങ്ങൾക്കായി നിയുക്തമാക്കിയ ഗവർണറേറ്റുകളും വൻ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

1994 ഏപ്രില്‍ 28-ന് റിയാദിലാണ്  റജ്​വ അൽ സെയ്ഫ് ജനിച്ചത്. സൗദി വ്യവസായി ഖാലിദ് അല്‍ സെയ്ഫും അസ്സ അല്‍ സുദൈരിയുമാണ് മാതാപിതാക്കള്‍. സിറാക്കൂസ് സർവകലാശാലയിൽ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി. ഡിസൈനിങ് , കുതിരസവാരി എന്നിവയാണ് ഹോബികള്‍.

ADVERTISEMENT

Content Summary: Jordans Royal Wedding Crown Prince Al Hussein Bin Abdullah Ii to tie the knot with Saudi Architect