ദുബായ്∙ രാജ്യത്തെ 6 പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി. പരിധി ലംഘിക്കുന്നവർക്ക് 300 – 3000 ദിർഹം വരെ പിഴയീടാക്കും. സ്വെയ്ഹാൻ റോഡ്, അബുദാബി – 140 കിലോമീറ്റർ വേഗമെടുക്കാമായിരുന്ന റോഡിൽ ഇനി മുതൽ 120 കി.മീറ്ററാണ് പരമാവധി വേഗം. അൽ ഫലാ പാലം മുതൽ രാജ്യാന്തര വിമാനത്താവളം വരെ ഈ വേഗപരിധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ രാജ്യത്തെ 6 പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി. പരിധി ലംഘിക്കുന്നവർക്ക് 300 – 3000 ദിർഹം വരെ പിഴയീടാക്കും. 

സ്വെയ്ഹാൻ റോഡ്, അബുദാബി – 140 കിലോമീറ്റർ വേഗമെടുക്കാമായിരുന്ന റോഡിൽ ഇനി മുതൽ 120 കി.മീറ്ററാണ് പരമാവധി വേഗം. അൽ ഫലാ പാലം മുതൽ രാജ്യാന്തര വിമാനത്താവളം വരെ ഈ വേഗപരിധി പാലിക്കണം. 

ADVERTISEMENT

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് അബുദാബി – ഇവിടെ 120 ആണ് ഏറ്റവും കുറഞ്ഞ വേഗം. കൂടിയ വേഗം 140. ആദ്യ രണ്ട് ലെയ്നുകളിൽ പോകുന്നവർ 120ൽ താഴെ പോയാൽ 400 ദിർഹം പിഴ ഈടാക്കും. കുറഞ്ഞ വേഗത്തിൽ പോകേണ്ടവർ മൂന്നാം ട്രാക്ക് തിരഞ്ഞെടുക്കണം. ഇവിടെ വേഗപരിധിയില്ല. 

ദുബായ് – ഹത്ത റോഡ് – ഇവിടെ വേഗ പരിധി 80 കിലോമീറ്ററായി കുറച്ചു. ദുബായ്, അജ്മാൻ, അൽഹൊസൻ റൗണ്ട് എബൗട്ടുകളെ ബന്ധിപ്പിക്കുന്ന 6 കിലോമീറ്റർ ദൂരത്തിലാണ് ഈ വേഗപരിഷ്കാരം. 

ADVERTISEMENT

അജ്മാൻ മസ്ഫൗട്ട്, മുസെയ്‌ർ – ഹത്ത ഉൾപ്പെടുന്ന ഈ മേഖലയിലും വേഗപരിധി 80 കിലോമീറ്ററാണ്. 

അബുദാബി – അൽഐൻ റോഡ് – വേഗം 140 കിലോമീറ്ററായി കുറച്ചു. അൽഐൻ സിറ്റിയിലേക്കുള്ള അൽ സാദ് പാലം മുതൽ അൽ അമേര പാലം വരെയുള്ള ഭാഗത്താണ് വേഗനിയന്ത്രണം. ദുബായിൽ വേഗപരിധിക്ക് ബഫർ സോൺ ഉണ്ടെങ്കിലും അബുദാബിയിൽ ഇല്ല. 140 വേഗം പറഞ്ഞാൽ 10 – 20 കിലോമീറ്റർ വേഗം വർധിക്കുന്നതിന് ദുബായിൽ സാധിക്കും എന്നാൽ അബുദാബിയിൽ 140 വേഗം 141 ആയാൽ പിഴ ലഭിക്കും. 

ADVERTISEMENT

വാദി മാദിഖ് – കൽബ റോഡ് – വേഗ പരിധി 100 കിലോമീറ്ററായി ഉയർത്തി. നേരത്തെ ഇത് 80 ആയിരുന്നു. ഫുജൈറ ബോർഡറിൽ നിന്ന് കൽബയെ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ റോഡാണിത്. ഇ102 റോഡ് എന്നും അറിയപ്പെടും.

English Summary: 6 major speed limit changes in Dubai Abu Dhabi roads