അബുദാബി ∙ അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾക്ക് പുറമെ 800 ദിർഹം പിഴയും ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ...

അബുദാബി ∙ അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾക്ക് പുറമെ 800 ദിർഹം പിഴയും ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙  അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾക്ക് പുറമെ 800 ദിർഹം പിഴയും ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവറുടെ അശ്രദ്ധയെ തുടർന്നുണ്ടായ അപകടത്തിന്റെ വിഡിയോ ക്ലിപ്പും പങ്കുവച്ചു. 

അബുദാബി റോഡിന്റെ വലതുവശത്തുള്ള ലെയ്നിൽ ഒരു വെള്ള കാർ മറ്റൊരു വെള്ള കാറുമായി കൂട്ടിയിടിക്കുന്നതാണ് വിഡിയോ ക്ലിപ്പിലുള്ളത്. രണ്ടാമത്തെ വെള്ള കാർ മീഡിയൻ റെയിലിങ്ങിൽ ഇടിച്ച് കറങ്ങുകയും പൂർണമായും തകരുകയും ചെയ്തു. ആദ്യം കൂട്ടിയിടിച്ച വാഹനം ദൂരത്തേക്ക് തെറിച്ചുപോയതായും വിഡിയോയിലുണ്ട്.

ADVERTISEMENT

പല ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ അശ്രദ്ധരാണെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്ക്രോൾ ചെയ്യുന്നതും കോൾ ചെയ്യാനോ ചിത്രങ്ങളെടുക്കാനോ ഫോൺ ഉപയോഗിക്കുന്നതുമാണ് അപകടത്തിന് പ്രധാന കാരണം. ഈ രീതി അങ്ങേയറ്റം അപകടകരമാണെന്നും ഡ്രൈവറുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ ഗുരുതരമായ അപകടത്തിലാക്കുന്നതായും വ്യക്തമാക്കി. 

ചുവപ്പു സിഗ്നൽ മറികടന്നാൽ ആകെ പിഴ 51,000 ദിർഹം

ADVERTISEMENT

ഡ്രൈവർമാരുടെ അശ്രദ്ധ പലപ്പോഴും ചുവപ്പ് സിഗ്നൽ മറികടക്കുന്നതിനും കാരണമാകുന്നു. ഈ ലംഘനത്തിനുള്ള പിഴകൾ വളരെ കൂടുതലാണ്. വാഹനം പിടിച്ചെടുക്കലിനൊപ്പം പിഴയും ഫീസും ആയി 51,000 ദിർഹം അടയ്ക്കേണ്ടി വരും. ഫെബ്രുവരിയിൽ നടന്ന അത്തരമൊരു അപകടത്തിന്റെ വിഡിയോ ക്ലിപ്പും അബുദാബി പൊലീസ് പങ്കുവച്ചു.  

ഡ്രൈവർമാരുടെ അശ്രദ്ധ ഓരോ വർഷവും എമിറേറ്റിൽ ഒ‌‌ട്ടേറെ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ, വാഹനമോടിക്കുമ്പോൾ  ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ അബുദാബി പൊലീസ് 2021 ജനുവരിയിൽ റഡാറുകൾ സ്ഥാപിച്ചിരുന്നു. ഡ്രൈവർമാരുടെ വ്യക്തമായ ചിത്രങ്ങൾ കണ്ടെത്താൻ റഡാറുകൾ എെഎ ക്യാമറകൾ ഉപയോഗിക്കുന്നു. പൊലീസ് ഉടൻ തന്നെ  സന്ദേശത്തിലൂടെ ഡ്രൈവർമാർക്ക് ഇതിനെതിരെ മുന്നറിയിപ്പും നൽകുകയും ചെയ്യുന്നു.

ADVERTISEMENT

English Summary: Dh800 fine and four traffic black points for reckless driving in Abu Dhabi