ദുബായ്∙ സർക്കാർ ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം: ജനങ്ങൾക്കു പരമാവധി സൗകര്യവും കുറഞ്ഞ സമയത്തിനുള്ളിൽ സേവനവും ഉറപ്പാക്കിയ ഉദ്യോഗസ്ഥനെ ചൂണ്ടിക്കാട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സർക്കാർ ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം: ജനങ്ങൾക്കു പരമാവധി സൗകര്യവും കുറഞ്ഞ സമയത്തിനുള്ളിൽ സേവനവും ഉറപ്പാക്കിയ ഉദ്യോഗസ്ഥനെ ചൂണ്ടിക്കാട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലീഷ്മെന്റ് സിഇഒ ഒമർ ബു ഷിഹാബാണ് ഭരണാധികാരിയുടെ പ്രശംസ നേടിയത്. 

സർക്കാരിന്റെ ഭാഗമായ രഹസ്യ ഏജൻസികൾ സേവനം തേടി ഓഫിസിലെത്തിയപ്പോൾ സിഇഒയുടെ മുറിയിലായിരുന്നില്ല ഒമർ. പൊതുജനങ്ങൾക്കു സേവനം നൽകുന്ന കൗണ്ടറിലായിരുന്നു അദ്ദേഹം. 

ADVERTISEMENT

ജനങ്ങളെ സ്വീകരിക്കാനും സേവനങ്ങൾ എളുപ്പമാക്കാനും സിഇഒ നേരിട്ട് ഇടപെട്ടുകൊണ്ടേയിരുന്നു. ഓഫിസിലെത്തുന്നവർക്ക് പരമാവധി 5 മിനിറ്റിൽ സേവനം ലഭ്യമാക്കാൻ സിഇഒയുടെ നിരന്തര ഇടപെടലുകൾക്കു കഴിഞ്ഞതായും രഹസ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭവന നിർമാണവുമായി ബന്ധപ്പെട്ടുള്ള സർക്കാർ സ്ഥാപനമാണ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലീഷ്മെന്റ്. ഏതൊരു സ്ഥാപനത്തിന്റെയും ജീവനാഡി ജനങ്ങളാണ്. 

ഉമർ അബു ഷിഹാബ് കൗണ്ടറിൽ

സേവനങ്ങൾ പൂർണ സംതൃപ്തിയോടെ ലഭിക്കുക എന്നത് ജനങ്ങളുടെ മൗലിക അവകാശമാണ്. ഓരോ സർക്കാർ സ്ഥാപനവും ഉയർത്തിപ്പിടിക്കേണ്ട പവിത്രമായ തത്വം അതായിരിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

ADVERTISEMENT

പൗരന്മാർക്കും വിദേശികൾക്കും ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരം ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. 

രഹസ്യ ഏജൻസികളുടെ സാന്നിധ്യം ഏത് ഓഫിസിലും പ്രതീക്ഷിക്കാം. കഴിഞ്ഞ 30 വർഷമായി അവർ സർക്കാർ ഓഫിസുകൾ പ്രവർത്തനം സംബന്ധിച്ചു വിവരങ്ങൾ ഭരണകൂടത്തിനു കൈമാറുന്നുണ്ട്. ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Sheikh Mohammed praises executive director in Dubai after secret shoppers confirm smooth services.