മക്ക∙ കോവിഡിനു ശേഷം 20 ലക്ഷം തീർഥാടകർ ഒന്നിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹജ് സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ. സുഗമമായ ഹജ് തീർഥാടനത്തിന് ഹറമിലും പരിസര പ്രദേശങ്ങളിലും സൗകര്യങ്ങൾ വിപുലപ്പെടുത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ കോവിഡിനു ശേഷം 20 ലക്ഷം തീർഥാടകർ ഒന്നിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹജ് സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ. സുഗമമായ ഹജ് തീർഥാടനത്തിന് ഹറമിലും പരിസര പ്രദേശങ്ങളിലും സൗകര്യങ്ങൾ വിപുലപ്പെടുത്തി.

Also read: വിപുലം, ലളിതം, വീട്ടിലിരുന്ന് വരുമാനം; കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി നൽകി ഖത്തർ

ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയ സംഘം മദീനയിലെ ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനായി ഹജ് മിഷൻ ഏർപ്പെടുത്തിയ ബസിൽ കയറുന്നു.
ADVERTISEMENT

തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ കര, നാവിക, വ്യോമ കവാടങ്ങളിലും അധിക കൗണ്ടറുകൾ സ്ഥാപിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഹറംകാര്യ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു. സൗദി വിഷൻ 2030 അടിസ്ഥാനമാക്കി ഹറം വികസന പദ്ധതികളും പുരോഗമിച്ചുവരുന്നു.

ADVERTISEMENT

മക്കയിലും മദീനയിലും 10 മേഖലകളിലായി 8,000ലേറെ വൊളന്റിയർമാരും 2 ലക്ഷം സന്നദ്ധ സേവകരും കർമനിരതരാകും. കൂടാതെ 51 ഭാഷകളിൽ വിവർത്തകരുടെ സേവനവും ലഭ്യമാണ്. ഹജ് അനുഷ്ഠാനം നടക്കുന്ന സ്ഥലങ്ങളിലേക്ക് തീർഥാടകരെ എത്തിക്കുന്നതിന് ബസ്, മെട്രോ എന്നിവയും സജ്ജമാക്കി.

ADVERTISEMENT

2 ലക്ഷം ആഭ്യന്തര തീർഥാടകരും 18 ലക്ഷം വിദേശ തീർഥാടകരും ഉൾപ്പെടെ 20 ലക്ഷം പേർക്കാണ് ഇത്തവണ ഹജ് തീർഥാടനത്തിന് അവസരമുള്ളത്. ഇന്ത്യയിൽനിന്ന് 1,75,025 പേർ ഹജ്ജിനെത്തും. ഇതിൽ 1,40,020 പേർ കേന്ദ്ര ഹജ് കമ്മിറ്റി വഴിയും 35,005 തീർഥാടകർ സ്വകാര്യ ഏജൻസി വഴിയുമാണ് എത്തുക. കേരളത്തിൽനിന്ന് 11,121 പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക. മലയാളി തീർഥാടകരുടെ ആദ്യ സംഘം ഇന്നു രാവിലെ സൗദിയിൽ എത്തും.

English Summary: Saudi Arabia to welcome foreign Haj pilgrims.