അബുദാബി∙ പ്ലാസ്റ്റിക് കുപ്പികളും ടിന്നുകളും നിക്ഷേപിച്ച് പണം നേടാൻ അബുദാബിയിൽ അവസരം. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ സ്ഥാപിച്ച പുതിയ മാലിന്യപ്പെട്ടികളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പ്ലാസ്റ്റിക് കുപ്പികളും ടിന്നുകളും നിക്ഷേപിച്ച് പണം നേടാൻ അബുദാബിയിൽ അവസരം. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ സ്ഥാപിച്ച പുതിയ മാലിന്യപ്പെട്ടികളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

കുപ്പികളും ടിന്നുകളും നിക്ഷേപിക്കുന്നവരുടെ പേരിൽ പോയിന്റ് രേഖപ്പെടുത്തിവയ്ക്കും.  ഒരു കിലോയ്ക്ക് 120 പോയിന്റാണ്  ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന പോയിന്റുകൾ കാരെഫോ, ദ് ഗിവിങ് മൂവ്മെന്റ്, നൂൺ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കാം. പാഴ്​വസ്തുക്കളിൽനിന്ന് പുനരുൽപാദനം നടത്താവുന്ന റീസൈക്ലിങ് ബിന്നുകളാണ് നഗരത്തിൽ പുറത്തിറക്കിയത്.

ADVERTISEMENT

പരീക്ഷണാർഥം അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ സ്ഥാപിച്ച മാലിന്യപ്പെട്ടികൾ പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പരിസ്ഥിതി ഏജൻസി അബുദാബി സെക്രട്ടറി ജനറൽ ഷെയ്ഖാ സലേം അൽ ദാഹിരി പറഞ്ഞു. പരിസ്ഥിതി  സംരക്ഷണത്തിൽ ജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു.

ADVERTISEMENT

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ നശിക്കാൻ കുറഞ്ഞത് 450 വർഷം എടുക്കും. ഇതുമൂലം ഭൂമിയും സമുദ്രവും മൈക്രോ പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറയും. ഇതു ജൈവ വൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും മനുഷ്യന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

ഇത്തരം കുപ്പികൾ 50% കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. പരിസ്ഥിതിക്കു ഹാനികരമായ 10 ലക്ഷത്തിലേറെ കുപ്പികൾ ദിവസേന  ശേഖരിച്ച് പുനരുൽപാദനം നടത്തുകയാണ് ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനം വൻ വിജയമാണെന്നും സൂചിപ്പിച്ചു.

English Summary: Abu Dhabi introduces new recycling bins to help reduce plastic pollution.