ദോഹ∙ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ടു നിര്‍മിച്ച മനോഹര വസ്ത്രങ്ങളണിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ട്രാഷന്‍ ഷോ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ (ഐസിസി) പരിസ്ഥിതി ദിനാഘോഷത്തിലെ വേറിട്ട കാഴ്ചയായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ടു നിര്‍മിച്ച മനോഹര വസ്ത്രങ്ങളണിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ട്രാഷന്‍ ഷോ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ (ഐസിസി) പരിസ്ഥിതി ദിനാഘോഷത്തിലെ വേറിട്ട കാഴ്ചയായി. ഐസിസി അശോക ഹാളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തിലാണ് പ്ലാസ്റ്റിക്, കാര്‍ഡ് ബോര്‍ഡ് എന്നിവ കൊണ്ടുള്ള വസ്ത്രങ്ങളണിഞ്ഞ് ട്രാഷന്‍ ഷോ അരങ്ങേറിയത്.

ADVERTISEMENT

മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയുള്ള വിദ്യാര്‍ഥികളുടെ പ്രദര്‍ശനവും ശ്രദ്ധേയമായി. മാലിന്യങ്ങള്‍ കൊണ്ടു നിര്‍മിച്ച അലങ്കാര സാമഗ്രികള്‍, ആഭരണങ്ങള്‍ തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.

ADVERTISEMENT

വിശിഷ്ടാതിഥിയായെത്തിയ അഹമ്മദ് ബിന്‍ അമീര്‍ അല്‍ ഹുമൈദിയും മുഖ്യാതിഥി ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ആന്‍ജലീന പ്രേമലതയും ചേര്‍ന്നാണ് പരിസ്ഥിതി ദിനാഘോഷം  ഉദ്ഘാടനം ചെയ്തത്. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.

കൂടുതല്‍ പോയിന്റു നേടിയ സ്‌കൂളായി ഡിപിഎസ്-എംഐഎസും വ്യക്തിഗത വിജയിയായി ഡിപിഎസ് മൊണാര്‍ക് വിദ്യാര്‍ഥി  പുര്‍വ പട്ടേലും പുരസ്‌കാരം നേടി. വിവിധ സ്‌കൂള്‍ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കമ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT

English Summary: School students wear recycled dresses in ICC trashion show