റാസൽഖൈമ∙ റാസൽഖൈമയിലെ 23,550 പ്രധാന സ്ഥാപനങ്ങളിൽ 180,836 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റാസൽഖൈമ പോലീസിന്റെ പ്രോജക്ടായ...

റാസൽഖൈമ∙ റാസൽഖൈമയിലെ 23,550 പ്രധാന സ്ഥാപനങ്ങളിൽ 180,836 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റാസൽഖൈമ പോലീസിന്റെ പ്രോജക്ടായ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ റാസൽഖൈമയിലെ 23,550 പ്രധാന സ്ഥാപനങ്ങളിൽ 180,836 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റാസൽഖൈമ പോലീസിന്റെ പ്രോജക്ടായ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ റാസൽഖൈമയിലെ 23,550 പ്രധാന സ്ഥാപനങ്ങളിൽ 180,836 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റാസൽഖൈമ പോലീസിന്റെ പ്രോജക്ടായ "ഹിമയ( പ്രൊട്ടക്ഷൻ) " പദ്ധതിയുടെ ഭാഗമായാണ് നടപടി.  ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ക്യാമറകളുടെ ശൃംഖല കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.  ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും ഇത്  പ്രവർത്തിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ 2016 ഫെബ്രുവരിയിൽ  റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ  അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി വെളിപ്പെടുത്തിയിരുന്നു.    

സിസി ടിവി നിർബന്ധം

ADVERTISEMENT

സിസി ടിവി ഘടിപ്പിക്കൽ നിർബന്ധമാണെന്നും ആർക്കും ഒഴിയാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. സർക്കാർ വകുപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, പാർപ്പിട കോമ്പൗണ്ടുകൾ, പാർക്കിങ് സ്ഥലങ്ങൾ, പള്ളികൾ, സുപ്രധാന സ്ഥലങ്ങൾ, ഹോട്ടലുകൾ, പാലങ്ങൾ, ബാങ്കുകൾ, സ്വർണക്കടകൾ, സ്‌കൂളുകൾ എന്നിവയുൾപ്പെടെ 23,550 സ്ഥാപനങ്ങളിലും ക്യാമറകൾ ഡിജിറ്റൽ നിരീക്ഷണത്തിലാക്കി. പദ്ധതിയുടെ അവസാന ഘട്ടത്തിൽ പൊതുഗതാഗത വാഹനങ്ങളിലും ടാക്സികളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറകൾ സ്പെസിഫിക്കേഷനുകൾ പാലിക്കുകയും 90 ദിവസം വരെ ഡിജിറ്റൽ ചിത്രങ്ങൾ സൂക്ഷിക്കുകയും ചെയ്യണം.  എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ ക്യാമറകൾ പരിശോധിക്കാൻ പൊലീസിന് മാത്രമേ അനുമതി നൽകൂ എന്നും മേജർ ജനറൽ അൽ നുഐമി പറഞ്ഞു.

 

ADVERTISEMENT

സുരക്ഷ വർധിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് അനുസൃതമായാണ് നടപടിയെന്ന് റാസൽഖൈമ പൊലീസിലെ ഇലക്ട്രോണിക് സർവീസസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ അഹമ്മദ് പറഞ്ഞു. എമിറേറ്റ് തലത്തിൽ 180,836 ക്യാമറകൾ ഉള്ളത് റാസൽഖൈമ പൊലീസിന്റെ കണ്ണായി കണക്കാക്കപ്പെടുന്നുവെന്ന് കേണൽ അൽ അഹമ്മദ് പറഞ്ഞു.  കുറ്റകൃത്യങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും കുറ്റവാളികളെ റെക്കോർഡ് സമയത്തിനുള്ളിൽ കണ്ടെത്താനും പിടികൂടാനും പുതിയ സംവിധാനം സഹായിക്കുന്നു.

English Summary: 180836 CCTV cameras installed in Ras Al Khaimah to beef up security