ദുബായ്∙ നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി സമ്മാനിക്കുന്ന എയ്ഞ്ചൽ അവാർഡിലേക്കുള്ള നാമനിർദേശങ്ങൾ ജൂലൈ 7വരെ നൽകാം.....

ദുബായ്∙ നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി സമ്മാനിക്കുന്ന എയ്ഞ്ചൽ അവാർഡിലേക്കുള്ള നാമനിർദേശങ്ങൾ ജൂലൈ 7വരെ നൽകാം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി സമ്മാനിക്കുന്ന എയ്ഞ്ചൽ അവാർഡിലേക്കുള്ള നാമനിർദേശങ്ങൾ ജൂലൈ 7വരെ നൽകാം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി സമ്മാനിക്കുന്ന എയ്ഞ്ചൽ അവാർഡിലേക്കുള്ള നാമനിർദേശങ്ങൾ ജൂലൈ 7വരെ നൽകാം. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് നിക്കായ്, ഫെഡറൽ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നൽകുന്ന ഏയ്ഞ്ച്ൽ അവാർഡ് ജേതാവിനെ കാത്തിരിക്കുന്നത് നിറയെ സമ്മാനങ്ങളാണ്.

 

ADVERTISEMENT

മലയാള മനോരമയും മനോരമ ഓൺലൈനുമാണ് മാധ്യമ പങ്കാളികൾ. ജീവിതത്തിൽ മറക്കാൻ കഴിയാത്ത നഴ്സുമാരെ എയ്ഞ്ചൽ അവാർഡിനായി പൊതുജനങ്ങൾക്ക് നിർദേശിക്കാം. നിർദേശിക്കുന്ന നഴ്സുമാരുടെ നന്മ പ്രവൃത്തികൾ നോമിനേഷനൊപ്പം പങ്കുവയ്ക്കണം. അവാർഡിന് നിർദേശിക്കുന്നവർക്കും സമ്മാനങ്ങളുണ്ട്.

 

ADVERTISEMENT

സെപ്റ്റംബറിൽ ദുബായിലാണ് അവാർഡ് പ്രഖ്യാപനം. ഗ്രാൻഡ് ഫിനാലെയിൽ 15 േപരുണ്ടാകും. ഹിറ്റ് എഫ്എം (മലയാളം), ടാഗ് എഫ്എം(ഫിലിപ്പീൻസ്), സിറ്റി എഫ്എം (ഹിന്ദി) എന്നീ  സ്റ്റേഷനിലുടെ അവാർഡിന് പരിഗണിക്കപ്പെടുന്നവരുടെ തിരഞ്ഞെടുപ്പ് നടക്കും. ഓരോ സ്റ്റേഷനിൽ നിന്നും 5 വിജയികളുണ്ടാവും. ഇവരാണ് ഫൈനലിൽ എത്തുന്ന 15 പേർ. ഇവരിൽ നിന്ന് 3 പേർക്കാണ് അവാർഡ്.

 

ADVERTISEMENT

തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിന്നർക്ക് നിക്കായി ഹോം അപ്ലൈയൻസസ് നൽകുന്ന സമ്പൂർണ കിച്ചൺ സെറ്റ്, ഫെഡറൽ ബാങ്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസ് എന്നിവയും കോറൽ പെർഫ്യൂംസ് മെഗാ വിന്നർക്ക് ഒരു വർഷത്തേക്കുള്ള പെർഫ്യൂമും അപാർ ട്രാവൽസ് നാട്ടിലേക്കുള്ള ടിക്കറ്റും സമ്മാനമായി നൽകും. 

മെഗാവിന്നേറെ നാമനിർദേശം ചെയ്യുന്നവർക്ക് ഹോം അപ്ലയൻസസ് ആണ് സമ്മാനം. 15 ഫൈനലിസ്റ്റുകൾക്ക് ഡയമണ്ട് ജ്വല്ലറി, പെർഫ്യൂം ഗിഫ്റ്റ് ഹാംപർ, ഹോട്പാക്ക് നൽകുന്ന ഹാംപർ എന്നിവയും ലഭിക്കും.

 

പ്രാഥമിക ഘട്ടത്തിൽ നാമനിർദേശം ചെയ്യുന്ന 150 പേർക്ക് 500 ദിർഹം വിലവരുന്ന ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. നാമനിർദേശം നൽകുന്നതിനായി  HTTP://WWW.angelawardsuae.com സന്ദർശിക്കുക. ഭീമ ജ്വല്ലേഴ്സ്, ചിക്കിങ്, അൽ മദല്ല ഹെൽത്ത് കെയർ മാനേജ്മെന്റ്, ഖലീജ് ടൈംസ്, ദ് ഫിലിപ്പിനോ ടൈംസ്, ഡെയ്‌ലി ഹണ്ട്, 24 ന്യൂസ്, ഫ്ലവേഴ്സ് ചാനൽ എന്നിവരാണ് പരിപാടിയുടെ മറ്റു പങ്കാളികൾ.

English Summary:  Nominations for Angel awards can be submitted upto July 7th