ജിദ്ദ ∙ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ മടക്കയാത്ര തുടങ്ങിയതോടെ യാത്രാനടപടികൾ വേഗത്തിലാക്കാൻ സൗദി പാസ്‍പോർട്ട് വകുപ്പ് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. മടക്കയാത്രക്കാരായ തീർഥാടകരെ സ്വീകരിക്കാൻ പ്രവേശന കവാടങ്ങൾ സജ്ജമായതായി സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. തീർഥാടകർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ മടക്കയാത്ര തുടങ്ങിയതോടെ യാത്രാനടപടികൾ വേഗത്തിലാക്കാൻ സൗദി പാസ്‍പോർട്ട് വകുപ്പ് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. മടക്കയാത്രക്കാരായ തീർഥാടകരെ സ്വീകരിക്കാൻ പ്രവേശന കവാടങ്ങൾ സജ്ജമായതായി സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

സൗദി പാസ്‍പോർട്ട് ഓഫിസ് തലവൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്‌യ പരിശോധന നടത്തുന്നു. ചിത്രം: സൗദി പ്രസ് ഏജൻസി

തീർഥാടകർക്ക് എളുപ്പത്തിൽ പുറപ്പെടുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും ആധുനിക സുരക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ മുഴുവൻ സാങ്കേതിക സംവിധാനവും ഉദ്യോഗസ്ഥരും സജ്ജമാണ്.ഭൂരിപക്ഷം തീർഥാടകരുടെയും മടക്കയാത്ര വിമാന മാർഗമാണ്. വരും ദിവസങ്ങളിൽ വിമാനയാത്രാ രംഗത്തുണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ സിവിൽ ഏവിയേഷനും വിമാനത്താവളത്തിലെ സേവന കമ്പനികളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. 

ADVERTISEMENT

സൗദി പാസ്‍പോർട്ട് ഓഫിസ് തലവൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്‌യ ജിദ്ദ വിമാനത്താവളത്തിലെത്തി ഹജ് ടെർമിനുകളിൽ തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഒരുക്കിയ സേവനങ്ങൾ പരിശോധിച്ചു. 

ഹജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ മക്കയിൽ നിന്ന് മദീനയിലെത്തികൊണ്ടിരിക്കുകയാണ്. അൽഹറമൈൻ ട്രെയിൻ വഴിയും കരമാർഗവുമായാണ് യാത്ര.

ഹജ് കർമം നിർവഹിച്ച ശേഷം മദീനയിലേക്ക് എത്തുന്ന തീർഥാടകർ. ചിത്രം: സൗദി പ്രസ് ഏജൻസി
ADVERTISEMENT

വരും ദിവസങ്ങളിലായി കൂടുതൽ തീർഥാടകർ മദീനയിലെത്തും. ഹജിന് മുമ്പ് മദീന സന്ദർശനം നടത്താത്ത ഇന്ത്യക്കാരടക്കമുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

ഹജ് കർമം നിർവഹിച്ച ശേഷം മദീനയിലേക്ക് എത്തുന്ന തീർഥാടകർ. ചിത്രം: സൗദി പ്രസ് ഏജൻസി

ഹജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കരമാർഗമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ മക്കയിൽനിന്ന് മദീനയിലേയ്ക്കുള്ള റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം കൂടുതൽ സംഘങ്ങളെ നിയമിച്ചു.

ഹജ് കർമം നിർവഹിച്ച ശേഷം മദീനയിലേക്ക് എത്തുന്ന തീർഥാടകർ. ചിത്രം: സൗദി പ്രസ് ഏജൻസി
ADVERTISEMENT

English Summary: Pilgrims begin heading home after successful post-pandemic Hajj

ഹജ് കർമം നിർവഹിച്ച ശേഷം മദീനയിലേക്ക് എത്തുന്ന തീർഥാടകർ. ചിത്രം: സൗദി പ്രസ് ഏജൻസി