അബുദാബി ∙ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും

അബുദാബി ∙ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും അവരുടെ മാതൃരാജ്യങ്ങളിലേക്ക് സുരക്ഷിതമായ തിരിച്ചയക്കലും ഭേദഗതിയിൽ ഉൾപ്പെടുന്നു. പ്രേരണ കുറ്റകരമാക്കുകയും ചെയ്തു. കുറ്റവാളികൾക്കുള്ള ശിക്ഷ വർധിപ്പിച്ചു.

യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പ്രാദേശികമായും വിദേശത്തും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള സമഗ്ര പദ്ധതി വഴി രാജ്യം മനുഷ്യക്കടത്ത് നിരോധിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യും. 

ADVERTISEMENT

പദ്ധതിയിൽ എന്തൊക്കെ?

മനുഷ്യക്കടത്ത് തടയൽ, കടത്തുകാരെ വിചാരണ ചെയ്യലും ശിക്ഷിക്കലും, അതിജീവിച്ചവരുടെ സംരക്ഷണവും ഉറപ്പു നൽകുന്നു.

ADVERTISEMENT

മനുഷ്യക്കടത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി യുഎഇ രാജ്യത്തുടനീളം ഷെൽട്ടറുകള്‍ ആരംഭിക്കും. കുറ്റകൃത്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ഇരകളെയും ദൃക്‌സാക്ഷികളെയും സഹായിക്കുകയും ചെയ്യും. കുറ്റവാളികൾക്ക് കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചുരുങ്ങിയത് അഞ്ച് വർഷം തടവും വ്യവസ്ഥ ചെയ്യുന്നു.

മനുഷ്യക്കടത്ത് മിക്കപ്പോഴും ഇരകളുടെ സ്വന്തം രാജ്യങ്ങളിൽ ആരംഭിക്കുന്നതിനാൽ ഇത് തടയുന്നതിനും കുറ്റകൃത്യത്തിന് ഇരയായവർക്കുള്ള സഹായം വർധിപ്പിക്കുന്നതിനുമായി യുഎഇ നിരവധി രാജ്യങ്ങളുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ADVERTISEMENT

2007-ലെ കാബിനറ്റ് തീരുമാനപ്രകാരമാണ് മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി സ്ഥാപിതമായത്. വിവിധ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നുള്ള 18 പ്രതിനിധികൾ ഇതിൽ ഉൾപ്പെടുന്നു.

English Summary: UAE announces tougher anti human trafficking laws