ദോഹ∙ ഈ വർഷം രാജ്യത്തിന്റെ നിർമാണ വിപണി മൂല്യം 5,768 കോടി ഡോളർ നേടുമെന്ന് റിപ്പോർട്ട്. 2028ന് അകം വിപണി മൂല്യം 8,927 കോടി ഡോളറിലെത്തും.....

ദോഹ∙ ഈ വർഷം രാജ്യത്തിന്റെ നിർമാണ വിപണി മൂല്യം 5,768 കോടി ഡോളർ നേടുമെന്ന് റിപ്പോർട്ട്. 2028ന് അകം വിപണി മൂല്യം 8,927 കോടി ഡോളറിലെത്തും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഈ വർഷം രാജ്യത്തിന്റെ നിർമാണ വിപണി മൂല്യം 5,768 കോടി ഡോളർ നേടുമെന്ന് റിപ്പോർട്ട്. 2028ന് അകം വിപണി മൂല്യം 8,927 കോടി ഡോളറിലെത്തും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഈ വർഷം രാജ്യത്തിന്റെ നിർമാണ വിപണി മൂല്യം 5,768 കോടി ഡോളർ നേടുമെന്ന് റിപ്പോർട്ട്. 2028ന് അകം വിപണി മൂല്യം 8,927 കോടി ഡോളറിലെത്തും. ഇക്കാലയളവിൽ വാർഷിക വളർച്ചാ നിരക്ക് 9.13 ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മോർഡോർ ഇന്റലിജൻസിന്റെ പുതിയ വിപണി റിപ്പോർട്ട്  പറയുന്നു.

 

ADVERTISEMENT

ഖത്തറിന്റെ ട്രാൻസ്‌പോർട്ട് നയം-2050 പ്രകാരം 2.7 ബില്യൻ ഡോളർ മൂല്യമുള്ള 22 പദ്ധതികൾ ഈ വർഷം തന്നെ കരാറാകും. അതിവേഗം മുന്നേറുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടാകുന്ന നേട്ടങ്ങളാണ് ഖത്തറിന്റെ നിർമാണ വിപണിയെ ശക്തിപ്പെടുത്തുന്നത്. ദോഹ മെട്രോ, അത്യാധുനിക ഹൈവേകൾ, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, ഖത്തർ ദേശീയ മ്യൂസിയം തുടങ്ങിയ പുതിയ വികസനങ്ങളെല്ലാം ഖത്തറിനെ സുപ്രധാന യാത്രാ കേന്ദ്രമായി മാറ്റി.

 

ADVERTISEMENT

പൈതൃകത്തെ അത്യാധുനിക ആഡംബരങ്ങളുമായി കോർത്തിണക്കിയുള്ള വിഖ്യാത ഹോട്ടലുകൾ, ടൂറിസ്റ്റ് സൗകര്യങ്ങൾ, വ്യത്യസ്ത സാംസ്‌കാരിക, ചരിത്ര ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി വൻ നിക്ഷേപമാണ് രാജ്യം നടത്തിയത്.

 

ADVERTISEMENT

വിമാനത്താവള വികസനം, മെട്രോപൊലിറ്റൻ ശൃംഖലയുടെ വിപുലീകരണം, റോഡ് നവീകരണം, നഗരവികസനം എന്നിവയ്ക്കുൾപ്പെടെ മുൻഗണന നൽകി അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കാൻ നടത്തിയ നിക്ഷേപങ്ങൾ ആഗോള ട്രാൻസ്‌പോർട്ടേഷൻ കേന്ദ്രമായി ഖത്തറിനെ മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

 

രാജ്യത്തിന്റെ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേക്ക് രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തവും ഉറപ്പാക്കാറുണ്ട്. എണ്ണ-വാതക വരുമാനത്തെ മാത്രം ആശ്രയിക്കാതെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് രാജ്യത്തിന്റെ നടപടികൾ.

 

രാജ്യത്തിന്റെ സാമ്പത്തിക ഫ്രീ സോണുകൾ മൾട്ടിനാഷനൽ കമ്പനികളെ ആകർഷിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ആതിഥേയത്വമാണ് രാജ്യത്തിന്റെ അതിവേഗ വികസനത്തിന്റെ കാരണങ്ങളിലൊന്ന്. ലോകകപ്പിനായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യം നിർമിച്ചത്.

English Summary: Qatar construction market to reach $89.27 billion by 2028.