അബുദാബി∙ ഒമാനിലെ സോഹാർ തീരത്തുള്ള ജിൻഡൽ സ്റ്റീൽ കോംപ്ലക്സിൽ നിന്ന് യുഎഇയിലേക്ക് റെയിൽ ലൈൻ വഴി ചരക്ക് എത്തിക്കാൻ ഒമാൻ ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡലുമായി ധാരണാപത്രം ഒപ്പുവച്ചു. ധാരണപ്രകാരം വർഷം 40 ലക്ഷം ടൺ അസംസ്കൃത വസ്തുക്കളും ഇരുമ്പ് ഉൽപന്നങ്ങളും സോഹാറിൽ നിന്നു യുഎഇയിലേക്ക് റെയിൽ മാർഗം എത്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഒമാനിലെ സോഹാർ തീരത്തുള്ള ജിൻഡൽ സ്റ്റീൽ കോംപ്ലക്സിൽ നിന്ന് യുഎഇയിലേക്ക് റെയിൽ ലൈൻ വഴി ചരക്ക് എത്തിക്കാൻ ഒമാൻ ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡലുമായി ധാരണാപത്രം ഒപ്പുവച്ചു.

ധാരണപ്രകാരം വർഷം 40 ലക്ഷം ടൺ അസംസ്കൃത വസ്തുക്കളും ഇരുമ്പ് ഉൽപന്നങ്ങളും സോഹാറിൽ നിന്നു യുഎഇയിലേക്ക് റെയിൽ മാർഗം എത്തിക്കാൻ ജിൻഡലിനു കഴിയും. ഇരുമ്പ് ഉൽപന്നങ്ങളുടെ കയറ്റ്, ഇറക്ക് ജോലികൾക്കു വേണ്ട സാങ്കേതിക സഹായവും റെയിൽ കമ്പനി ചെയ്യും. 

ADVERTISEMENT

റോഡ് മാർഗം ഇരുമ്പ് എത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ മലിനീകരണ പ്രശ്നങ്ങൾ ഉൾപ്പെടെ പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകും. കുറഞ്ഞ ചെലവിൽ കൂടുതൽ ചരക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇതിലൂടെ കമ്പനിക്കു സാധിക്കും.

 പ്രകൃതി സൗഹൃദ ഗതാഗത സംവിധാനവും ചരക്കു നീക്കവുമാണ് ഇതിലൂടെ ഒമാനും യുഎഇയും ഉറപ്പു വരുത്തുന്നതെന്ന് റെയിൽ കമ്പനി അധികൃതർ പറഞ്ഞു. 

ADVERTISEMENT

ലോകോത്തര കമ്പനികളുമായി ചരക്കു ഗതാഗതത്തിൽ ഒമാൻ ഇത്തിഹാദ് റെയിൽ കമ്പനി കരാറിൽ ഏർപ്പെട്ടു തുടങ്ങി. പുതിയ ഇടനാഴികൾ സൃഷ്ടിച്ചു ചരക്ക് നീക്കം സുഗമമാക്കുന്നതിനൊപ്പം വാഹനങ്ങൾ വഴിയുണ്ടാകുന്ന മലനീകരണം ഇല്ലാതാക്കലും ഇതുവഴി കമ്പനി ലക്ഷ്യമിടുന്നു.

English Summary: Oman and Etihad Rail Company partners with Jindal to establish sustainable logistics solution