ദോഹ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ ക്ലിനിക്കിന്റെ സേവനം തേടിയവരിൽ പുകവലി ശീലത്തിന് ഗുഡ്‌ബൈ പറയാൻ സഹായിച്ചതിന്റെ വിജയ നിരക്ക് 38 ശതമാനം......

ദോഹ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ ക്ലിനിക്കിന്റെ സേവനം തേടിയവരിൽ പുകവലി ശീലത്തിന് ഗുഡ്‌ബൈ പറയാൻ സഹായിച്ചതിന്റെ വിജയ നിരക്ക് 38 ശതമാനം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ ക്ലിനിക്കിന്റെ സേവനം തേടിയവരിൽ പുകവലി ശീലത്തിന് ഗുഡ്‌ബൈ പറയാൻ സഹായിച്ചതിന്റെ വിജയ നിരക്ക് 38 ശതമാനം.

ADVERTISEMENT

പുകവലി ശീലം പൂർണമായും നിർത്തിയ കേസുകൾക്ക് പുറമേ പുകവലി പൂർണമായും ഒഴിവാക്കാൻ കഴിയാത്തവർക്ക് പുകവലിയുടെ പ്രതിദിന എണ്ണം ഗണ്യമായി കുറയ്ക്കാനും കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം ഡയറക്ടർ ഡോ.അഹമ്മദ് അൽ മുല്ല വ്യക്തമാക്കി.

ഖത്തറിന്റെ 38 ശതമാനം വിജയ നിരക്ക് രാജ്യാന്തര തലത്തിൽ താരതമ്യപ്പെടുത്താവുന്ന ക്ലിനിക്കുകൾ കൈവരിച്ച വിജയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. പുകവലി ശീലം നിർത്താനുള്ള മാർഗമായി ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിനെതിരെയും ഡോ.അഹമ്മദ് അൽ മുല്ല മുന്നറിയിപ്പ് നൽകി.

ADVERTISEMENT

ആരോഗ്യ സുരക്ഷാ കാരണങ്ങളാൽ ഇ-സിഗരറ്റ് വിൽപന രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. സാധാരണ സിഗരറ്റിലെ പോലെ തന്നെ ഇ-സിഗരറ്റുകളും ആരോഗ്യത്തിന് ഹാനികരമാണ്.ശ്വാസകോശ സംബന്ധമായ അർബുദങ്ങൾക്ക് 90 ശതമാനവും കാരണമാകുന്നത് പുകവലിയാണ്.

പുകയിലയോടുള്ള ആസക്തി പ്രതിരോധിക്കാനും പുകവലി ശീലം പിൻവലിക്കുന്നതിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുമായി ഇതര ചികിത്സാ മാർഗങ്ങൾ ഉപയോഗിച്ച് പുകവലിശീലം നിർത്താൻ രോഗികളെ സജ്ജമാക്കുകയാണ് പുകയില നിയന്ത്രണ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. 

പ്രാഥമികമായി മനശാസ്ത്രപരമായ മാർഗനിർദേശങ്ങളും ബിഹേവിയറൽ തെറപ്പിയും ആവശ്യമായ മരുന്നുകളും  സംയോജിപ്പിച്ചുള്ള സമഗ്രമായ ചികിത്സാ രീതിയെയാണ് ആശ്രയിക്കുന്നത്.

ADVERTISEMENT

നൂതന ലേസർ തെറപ്പി ഉൾപ്പെടെ അത്യാധുനിക ചികിത്സാ രീതികളും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. പുകവലിക്കാർക്കിടയിലെ ആസക്തി കുറയ്ക്കുന്നതിൽ ലേസർ തെറപ്പിക്ക് നല്ലൊരു പങ്കുണ്ട്. എച്ച്എംസിയുടെ മറ്റ് ആശുപത്രികൾ, പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) കീഴിലെ ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള റഫറലുകളും ക്ലിനിക്കിൽ എത്തുന്നുണ്ട്.

English Summary: Smoking cessation success rate reaches 38% at HMC's tobacco control centre.