അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് 22 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. ഇതിൽ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാർ. യുഎഇയിലെ ഷാർജ, അബുദാബി, ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഹൈദരാബാദിലുമാണ് ഭാഗ്യവാന്മാർ. മലയാളിയായ ബാലൻ നായിടിക്കുന്നത്ത് (47) ആണ് ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് 22 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. ഇതിൽ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാർ.  ഷാർജ, അബുദാബി, ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഹൈദരാബാദിലുമാണ് ഭാഗ്യവാന്മാർ.

മലയാളിയായ ബാലൻ നായിടിക്കുന്നത്ത് (47) ആണ് ആദ്യ ഭാഗ്യവാൻ. അബുദാബിയിലെ ഒരു കഫ്റ്റീരിയയിൽ പാചകക്കാരനാണിയാൾ. കഴിഞ്ഞ ഒരു വർഷമായി 30 കൂട്ടുകാരുമായി ചേർന്നാണ് ബാലൻ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്നത്. സമ്മാന വിവരമറിയിക്കാൻ അധികൃതരുടെ ഫോൺ വിളിയെത്തിയപ്പോൾ ബാലൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇനിയും ഭാഗ്യപരീക്ഷണം തുടരാൻ തന്നെയാണ് തീരുമാനം.

ADVERTISEMENT

Read Also: കടൽ കടന്നെത്തുന്ന അഭയാർഥികൾക്ക് കടലിൽത്തന്നെ വാസമൊരുക്കി ബ്രിട്ടൻ; വിസമ്മതിക്കുന്നവർക്ക് സർക്കാർ സഹായം ലഭിക്കില്ല

ഷാർജയില്‍ ബാങ്ക് ജീവനക്കാരനായ സാഹിർ പുതിയാണ്ടി(48)യാണ് രണ്ടാമത്തെ ഭാഗ്യവാൻ. ബന്ധുക്കളായ നാലു പേരോടൊപ്പം സാഹിർ 22 ലക്ഷം രൂപ പങ്കിടും. കഴിഞ്ഞ അഞ്ചു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്നു. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം  ഷാർജയിൽ താമസിക്കുന്നു.

മൂന്നാമത്തെ ഭാഗ്യവാനായ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായ ബിബിൻ ബാബു(28) സഹപ്രവർത്തകരായ 20 പേരോടൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. ഇതാദ്യമായി സ്വന്തം പേരിൽ ടിക്കറ്റെടുത്തപ്പോൾ ഭാഗ്യം തേടിയെത്തി. തന്റെ ഒാഹരി കൊണ്ട് സ്വന്തം വിവാഹം കെങ്കേമമായി നടത്താനാണ് തീരുമാനം.

ADVERTISEMENT

കുവൈത്തിൽ ഡ്രൈവറായ അനീഷ് സെബാസ്റ്റ്യൻ(44) നാലു സുഹ‍ൃത്തുക്കളോടൊപ്പം കഴിഞ്ഞ നാലു വർഷമായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. നാട്ടിൽ ഒരു വീട് പണിയുക എന്നതാണ് സ്വപ്നമെന്നും അത് യാഥാർഥ്യമാക്കാൻ കൃത്യസമയത്ത് തന്നെ ഭാഗ്യം തേടി വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി ഏഴു കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റെടുക്കുന്ന കിരൺ ഗോപിനാഥ് (31) തനിക്ക് കിട്ടുന്ന പണം കടം വീട്ടാനാണ് ഉപയോഗിക്കുക എന്ന് പറഞ്ഞു. അബുദാബിയിൽ താമസിക്കുന്ന ഇൗ യുവാവ് നറുക്കെടുപ്പിൽ വിജയിച്ചതില്‍ ഏറെ സന്തോഷിക്കുന്നു.

ADVERTISEMENT

ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസൻ എക്കലദേവി സുദർശൻ  റെയിൽവേ ജീവനക്കാരനാണ്. ഇദ്ദേഹം നാട്ടിൽ നിന്ന് ഒാൺലൈനായാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. സമ്മാനതുക സഹോദരനും സുഹ‍ൃത്തുക്കൾക്കും പങ്കിടും. ഇൗ വിജയം ആഘോഷിക്കാൻ തന്നെയാണ് ശ്രീനിവാസന്റെ തീരുമാനം. കൂടാതെ, ഭാര്യയ്ക്ക് സ്വർണാഭരണം വാങ്ങി നൽകാനും ആഗ്രഹിക്കുന്നു.

ഖത്തറിൽ ജോലി ചെയ്യുന്ന 39കാരനായ കിഷോക് കുമാർ 22 ലക്ഷം രൂപ സ്വന്തമാക്കിയ ഏഴാമത്തെ ഭാഗ്യവാനാണ്. കഴിഞ്ഞ ആറു വര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു. ഇദ്ദേഹമടക്കം 20 പേരാണ് സമ്മാനം പങ്കിടുക. ഭാഗ്യ പരീക്ഷണം ഇനിയും തുടരും, ഗ്രാൻഡ് പ്രൈസ് ലഭിക്കും വരെ–കിഷോക് പറയുന്നു.

ഇവരെ കൂടാതെ, ദുബായിൽ ജോലി ചെയ്യുന്ന ലാൻസെലോട് ക്രാസ്റ്റോയും ആറു കൂട്ടുകാരുമടങ്ങുന്ന സംഘത്തിനും ഒരു ലക്ഷം ദിർഹം ലഭിച്ചു.

English Summary: Big Ticket Weekly E Draw 22 Lakh Prize to 8 people including Malayalis