റാസൽഖൈമ ∙ റാസൽഖൈമയിലെ ഇൗ വലിയ വില്ലയിൽ നടൻ മുകേഷിന്റെയും നടി സരിതയുടേയും മക്കൾ തനിച്ചാണ്. അമ്മയും അഭിനേത്രിയുമായ സരിത നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീൻ കീഴടക്കാൻ ചെന്നൈയിലേക്ക് പോയതോടെ മക്കളായ ഡോ. ശ്രാവണ്‍ മുകേഷും തേജസ് മുകേഷും മാത്രമേ റാസൽഖൈമയിലെ വില്ലയിലുള്ളൂ. പക്ഷേ, മൂത്ത മകനായ ശ്രാവൺ

റാസൽഖൈമ ∙ റാസൽഖൈമയിലെ ഇൗ വലിയ വില്ലയിൽ നടൻ മുകേഷിന്റെയും നടി സരിതയുടേയും മക്കൾ തനിച്ചാണ്. അമ്മയും അഭിനേത്രിയുമായ സരിത നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീൻ കീഴടക്കാൻ ചെന്നൈയിലേക്ക് പോയതോടെ മക്കളായ ഡോ. ശ്രാവണ്‍ മുകേഷും തേജസ് മുകേഷും മാത്രമേ റാസൽഖൈമയിലെ വില്ലയിലുള്ളൂ. പക്ഷേ, മൂത്ത മകനായ ശ്രാവൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ റാസൽഖൈമയിലെ ഇൗ വലിയ വില്ലയിൽ നടൻ മുകേഷിന്റെയും നടി സരിതയുടേയും മക്കൾ തനിച്ചാണ്. അമ്മയും അഭിനേത്രിയുമായ സരിത നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീൻ കീഴടക്കാൻ ചെന്നൈയിലേക്ക് പോയതോടെ മക്കളായ ഡോ. ശ്രാവണ്‍ മുകേഷും തേജസ് മുകേഷും മാത്രമേ റാസൽഖൈമയിലെ വില്ലയിലുള്ളൂ. പക്ഷേ, മൂത്ത മകനായ ശ്രാവൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ റാസൽഖൈമയിലെ ഇൗ വലിയ വില്ലയിൽ നടൻ മുകേഷിന്റെയും നടി സരിതയുടേയും മക്കൾ തനിച്ചാണ്. അമ്മയും അഭിനേത്രിയുമായ സരിത നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീൻ കീഴടക്കാൻ ചെന്നൈയിലേക്ക് പോയതോടെ മക്കളായ ഡോ. ശ്രാവണ്‍ മുകേഷും തേജസ് മുകേഷും മാത്രമേ റാസൽഖൈമയിലെ വില്ലയിലുള്ളൂ. പക്ഷേ, മൂത്ത മകനായ ശ്രാവൺ അഭ്രപാളിയിൽ രണ്ടാമങ്കത്തിനുള്ള ഒരുക്കത്തിലാണ്.

സരിതയോടൊപ്പം മക്കളായ ഡോ.ശ്രാവണും തേജസും. ചിത്രം: Supplied

തന്റെയും മകന്റെയും സിനിമകള്‍ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ചെന്നൈയിലുള്ള സരിത. റാസൽഖൈമ ഗവ.ആശുപത്രിയിലെ ജോലിയോട് ഇതിനകം വിടചൊല്ലിയ ഡോ.ശ്രാവണ്‍ വൈകാതെ നാട്ടിലേക്ക് മടങ്ങും; ശേഷം സ്ക്രീനിൽ കാണാം എന്ന പ്രതീക്ഷയോടെ.

ADVERTISEMENT

'ന്യൂസിലാൻഡിൽ നിന്ന് റാസൽഖൈമയിലേക്ക്; ഡോക്ടറായി സേവനം

ചെന്നൈയിൽ ജനിച്ച ശ്രാവണും തേജസും കൊച്ചിയിലായിരുന്നു 10–ാം ക്ലാസ് വരെ പഠിച്ചത്. അതിനാൽ മലയാളം എഴുത്തും വായനയും സ്വന്തമാക്കി. തുടർന്ന് ന്യൂസിലാൻഡിലെത്തി പഠനം തുടർന്നു. 11, 12 ക്ലാസുകള്‍ക്ക് ശേഷം ബയോ മെഡിക്കൽ സയൻസിൽ പ്രി മെഡിക്കൽ കോഴ്സ് ചെയ്തു. 12 വർഷം മുൻപാണ് സരിതയും ശ്രാവണും തേജസും യുഎഇയിലെത്തിയത്. ശ്രാവണിന്റെ എംബിബിഎസ് പഠനമായിരുന്നു ലക്ഷ്യം.

ഡോ.ശ്രാവൺ മുകേഷ്. ചിത്രം: അബുതാഹിർ

സരിതയുടെ സഹോദരിയുടെ മകൾ റാസൽഖൈമ മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം. ശ്രാവണിനും അവിടെ തന്നെ സീറ്റ് ലഭിച്ചു. ഏഴ് വർഷം മുൻപ് ഡോക്ടറായി പുറത്തിറങ്ങി. അതിനിടയ്ക്കാണ് മലയാള സിനിമയിൽ നിന്ന് ഒാഫറുകൾ തേടിയെത്തിയത്. സരിതയ്ക്ക് വലിയ താത്പര്യമില്ലായിരുന്നെങ്കിലും 2018ൽ ഒരു സിനിമ തിരഞ്ഞെടുത്തു–രാജേഷ് നായർ സംവിധാനം ചെയ്ത 'കല്യാണം'. അച്ഛന്‍ മുകേഷും ശ്രീനിവാസനും കൂടെയുള്ളതുകൊണ്ട് പുതുമുഖ നടനെന്ന നിലയ്ക്കുള്ള ബുദ്ധിമുട്ടുകളൊന്നും ശ്രാവണിന് നേരിടേണ്ടി വന്നില്ല. പക്ഷേ, ഇരുവരുമൊഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങൾ. അതുകൊണ്ടായിരിക്കാം സിനിമ കാര്യമായ അഭിപ്രായം നേടാത്തതെന്നാണ് ശ്രാവണിന്റെ അഭിപ്രായം. തിരിച്ചെത്തിയ ഡോ.ശ്രാവണിന് വൈകാതെ റാസൽഖൈമ ഗവ.ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ നിയമനം ലഭിച്ചു. 

രക്തത്തിലലിഞ്ഞ സിനിമ; സരിത പറഞ്ഞു, പിന്നെ മതി

ADVERTISEMENT

മാതാപിതാക്കൾ രണ്ടുപേരും അഭിനേതാക്കൾ; മക്കളെങ്ങനെ മാറി നിൽക്കും? രക്തത്തിലലിഞ്ഞതല്ലേ സിനിമ. ആതുരസേവന രംഗത്ത് തുടരുമ്പോഴും ഡോ.ശ്രാവണിനെ വെള്ളിത്തിര മാടിവിളിച്ചുകൊണ്ടിരുന്നു. ഒാരോ ഒാഫറുകളെത്തുമ്പോഴും വിമാനം കയറാൻ മനസ്സ് വെമ്പും. അപ്പോഴൊക്കെയും വാത്സല്യനിധിയായ അമ്മ സരിത മകനെ സ്നേഹപൂര്‍വം വിലക്കും– തത്കാലം വേണ്ട. ഡോക്ടറായി സേവനം തുടരൂ, നിന്നെ ഇൗ കാലത്ത് സമൂഹത്തിന് ആവശ്യമാണ്. വീണ്ടും സിനിമയിലേക്കിറങ്ങാനുള്ള കാലമാകുമ്പോൾ ഞാൻ പറയും, അപ്പോൾ അനുസരിച്ചാമൽ മതി. അമ്മയെ ജീവനുതുല്യം സ്നേഹിക്കുന്ന മകന് ആ വാക്കുകൾ അവഗണിക്കാനായില്ല. അമ്മയുടെ സന്തോഷമായിരുന്നു അച്ഛനിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്ന മക്കൾ രണ്ടുപേർക്കും ഏറ്റവും വലുത്. കാത്തിരുന്നു, വർഷങ്ങളോളം. ഒടുവിൽ ആ കാലമെത്തിയിരിക്കുന്നു. ഡോ.ശ്രാവൺ വീണ്ടും സിനിമയിലേക്ക്. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രവാസ ഭൂമിയില്‍ ഒരു ഫോട്ടോഷൂട്ടും നടത്തി. സുഹൃത്തുകൂടിയായ അബുതാഹിര്‍ ആണ് സ്റ്റൈലിസ്റ്റും ഫൊട്ടോഗ്രഫറും. കോഒാർഡിനേറ്റർ റഫീഖ് ഉറച്ച പിന്തുണ നൽകി. ഒരു ഗ്യാരേജിൽ വച്ചാണ് പടങ്ങളെടുത്തത്. മേയ്ക്കപ്പോ, പ്രത്യേക ഒരുക്കങ്ങളോ ഇല്ലാതെ എടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തപ്പോൾ പൊളി എന്നും തകർപ്പൻ എന്നും പറഞ്ഞ് കൂട്ടുകാരും പരിചയക്കാരുമെല്ലാം ഒാടിയെത്തിയത് ആത്മവിശ്വാസം വർധിപ്പിച്ചതായി ശ്രാവൺ പറയുന്നു.

ഡോ.ശ്രാവൺ മുകേഷ് മമ്മൂട്ടിക്കൊപ്പം. ചിത്രം: Supplied

സരിതയുടെ രണ്ടാം വരവ് 'മഹാവീരനോ'ടൊപ്പം

ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക് സിനിമാ പ്രേമികളുടെ ഹരമായിരുന്നു സരിത. 1978ല്‍ തപ്പുതാളങ്ങൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭ്രപാളികൾ കീഴടക്കാൻ സരിതയെത്തിയത്. തെലുങ്ക് സ്വദേശിയായ സരിത, കെ.ബാലചന്ദ്രന്റെ സിനിമകളിലൂടെ മികച്ച അഭിനേത്രിയെന്ന പേരുമെടുത്തു. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരങ്ങൾ 1979 മുതൽ ഒട്ടേറെ തവണ തേടിയെത്തി. 1989 ൽ കർണാടക സർക്കാരിന്റെ സംസ്ഥാന അവാർഡ് ലഭിച്ചു. ചിത്രം–സംക്രാന്തി. ഫിലിംഫെയർ, നന്ദി അവാര്‍‍ഡുകളും ഒട്ടേറെ തവണ സ്വന്തമാക്കി. മലയാളികളുടെ ഹൃദയം കവരുകയായിരുന്നു അടുത്ത ഉദ്യമം.

1984ല്‍ പുറത്തിറങ്ങിയ, മോഹൻ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ, ആരും പറയാത്ത കഥയായിരുന്നു ആദ്യ മലയാള ചിത്രം. പിന്നീട് മമ്മുട്ടിയോടൊപ്പം ഒട്ടേറെ ചിത്രങ്ങൾ. ജോഷിയുടെ സന്ദർഭം(1986), മിനിമോൾ വത്തിക്കാനിൽ, മുഹൂർത്തം 11.30,  സംഘം, കുട്ടേട്ടൻ, ഭരതന്റെ കാതോടു കാതോരം, ലോഹിതദാസ്–സിബി മലയിൽ കൂട്ടുകെട്ടിന്റെ തനിയാവർത്തനം, െഎ.വി.ശശി–മോഹന്‍ലാൽ ടീമിന്റെ അനുരാഗി, ലാൽ അമേരിക്കയിൽ, ലൈഫ് ഇൗസ് ബ്യൂട്ടിഫുൾ, അമ്മക്കിളിക്കൂട് എന്നിവയാണ് മലയാള ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്.

ശ്രാവൺ മുകേഷ് സഹപ്രവർത്തകർക്കൊപ്പം. ചിത്രം: Supplied
ADVERTISEMENT

മലയാള സിനിമകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു പൊടുന്നനെയുള്ള പിൻമാറ്റം. മലയാള സിനിമാ പ്രേക്ഷകർ ഇൗ നടിയെ മിസ് ചെയ്തുകൊണ്ടിരിക്കെ ഇൗ വർഷം തമിഴിലൂടെ പുനഃപ്രവേശം. മഹാവീരന് ശേഷം ഒട്ടേറെ ചിത്രങ്ങൾ കരാറായിക്കൊണ്ടിരിക്കുന്നു. സരിത തിരക്കിലാണ്. വൈകാതെ മലയാള സിനിമയിലും അമ്മയെ കാണാമെന്ന് മകന്റെ ഉറപ്പ്.

ഒട്ടേറെ ഒാഫറുകൾ; ആലോചിച്ച് തീരുമാനം

ഡോ.ശ്രാവൺ മുകേഷ് മോഹൻലാലിനൊപ്പം. ചിത്രം: Supplied

ആദ്യ സിനിമ കല്യാണം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ശ്രാവണിനെ തേടി ഒട്ടേറെ ഒാഫറുകൾ മലയാളം, തമിഴ് സിനിമയിൽ നിന്നെത്തിയിരുന്നു. അപ്പോഴൊക്കെയും തന്റെ പ്രഫഷനിൽ ഉറച്ചുനിൽക്കുകയായിരുന്നു നിലപാട്. അതിന് എല്ലാ പിന്തുണയുമായും മുകേഷും സരിതയും റാസൽഖൈമയിൽ എംബിഎ വിദ്യാർഥിയും റാക് ആശുപത്രിയിൽ ഇൻഷുറൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനുമായ അനുജൻ തേജസും കൂടെനിന്നു. കുറേയേറെ ആലോചിച്ച ശേഷം സിനിമ തന്നെയാണ് തന്റെ പോർക്കളം എന്ന് ശ്രാവൺ തിരിച്ചറിഞ്ഞു. മുത്താരംകുന്ന് പിഒ, ഹലോ മൈ ഡ‍ിയർ റോങ് നമ്പർ. റാംജി റാവ് സ്പീക്ക്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങിലൂടെ ചിരിപ്പിച്ചും ഇംഗ്ലിഷ് മീഡിയം, തനിയാവർത്തനം, കാണാക്കിനാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ കരയിപ്പിച്ചും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ മുകേഷിന്റെ മകനെ പ്രേക്ഷകർ കൈവിടില്ലെന്ന വിശ്വാസത്തോടെയാണ് വളരെ മികച്ചൊരു ജോലി ഉപേക്ഷിച്ച് ഡോ.ശ്രാവൺ പടിയിറങ്ങുന്നത്.

മലയാളത്തില്‍ മികച്ച സിനിമകളുടെ പൂക്കാലം

ഡോ.ശ്രാവൺ മുകേഷ് ധോണിക്കൊപ്പം. ചിത്രം: Supplied

മലയാള സിനിമയിൽ ഇന്ന് മികച്ച, വ്യത്യസ്ത പ്രമേയങ്ങളുള്ള ചിത്രങ്ങളുടെ പൂക്കാലമാണെന്ന് ഡോ.ശ്രാവൺ പറയുന്നു. വളരെ മികച്ച സിനിമകളാണ് നമ്മുടെ ഇൻഡസ്ട്രിയിലുണ്ടാകുന്നത്. അമ്മ സരിതയ്ക്ക് ഒട്ടേറെ മികച്ച സിനിമകൾ ലഭിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അർഹയായി. അച്ഛൻ മുകേഷിന്റെ സിനിമകള്‍ മിക്കതും വൻ ഹിറ്റുകളായിരുന്നു. അവർക്ക് അന്ന് കെ.ബാലചന്ദർ, സിബി മലയിൽ, സിദ്ദിഖ്–ലാൽ തുടങ്ങിയ മികച്ച സംവിധായകരുടെ പിന്തുണ ലഭിച്ചു. വളരെ മികച്ച അഭിനേതാക്കളും സംവിധായകരുമൊക്കെയാണ് ഇന്ന് മലയാളം, തമിഴ് സിനിമകളിലുള്ളത്. ചില മലയാളം, തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള ചർച്ചകൾ നടന്നുവരുന്നു. ഇൗ കൂട്ടത്തിൽ വൈകാതെ പങ്കുചേരാനാകുമെന്നാണ് ഡ‍ോ.ശ്രാവണിന്റെ പ്രതീക്ഷ. 

ആദ്യചിത്രം അമ്പേ പരാജയപ്പെട്ട ശേഷം രണ്ടാംവരവ് ഗംഭീരമാക്കിയ നടീനടന്മാർ സിനിമയിൽ ഏറെയുണ്ട്. മലയാളത്തിൽ ഫഹദ് ഫാസിൽ തന്നെ ഏറ്റവും വലിയ ഉദാഹരണം. മുൻവിധിയുടെ ആവശ്യമില്ല, ഒരുപക്ഷേ ഡോ.ശ്രാവണിനെയും ഇൗ ഭാഗ്യം പിന്തുടർന്നേക്കാം.

യുഎഇ ഹൃദയത്തിൽ; റാസൽഖൈമയെ ഉപേക്ഷിക്കില്ല

ശ്രാവൺ മുകേഷ് അമ്മ സരിതയ്ക്കൊപ്പം . ചിത്രം: Supplied

മുൻപ് പലതവണ  ഒട്ടേറെ ഒാഫറുകൾ തേടിയെത്തിയിട്ടുണ്ടെങ്കിലും യുഎഇയുടെ വടക്കൻ എമിറേറ്റായ റാസൽഖൈമയിൽ ഒതുങ്ങിക്കഴിയാനായിരുന്നു അമ്മ സരിതയുടെ ഇഷ്ടമെന്ന് ‍ഡോ.ശ്രാവൺ പറയുന്നു. ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് വീണ്ടും സിനിമാ ലോകത്തെത്തിയത്.

ഡോ.ശ്രാവൺ മുകേഷിന്റെ ഫോട്ടോ ഷൂട്ട് ചിത്രം.

മഹാവീരനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും കൂടുതൽ ഒാഫറുകൾ എത്തിച്ചേരുകയും ചെയ്തതോടെ  ചെന്നൈയിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റാസൽഖൈമ സരിതയുടെ പ്രിയപ്പെട്ട നാടാണ്. അമ്മയുടെ സന്തോഷമാണ് ജീവിതലക്ഷ്യം. അമ്മ ഏറ്റവും ഇഷ്ടപ്പെടുന്ന റാസൽഖൈമയെ ഒരിക്കലും ഉപേക്ഷിക്കാനാവില്ല. തങ്ങളുടെ താവളം ഇവിടെ തന്നെയായിരിക്കും. ഞാൻ പോയാലും തത്കാലം തേജസ് ഇവിടെത്തന്നെയുണ്ടാകും. അമ്മയും ഞാനും ഒഴിവുവേളകളിലൊക്കെ ഇങ്ങോട്ട് ഒാടിയെത്തും ഡോ.ശ്രാവൺ പറഞ്ഞു.

English Summary: Shravan Mukesh planning to return to malayalam cinema.