മസ്‌കത്ത്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ഒമാന്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ഒമാന്‍ രാജ്യാന്തര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ADVERTISEMENT

വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ധനമന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്‌രി, വാണിജ്യ, വ്യവസായ, നിക്ഷേപകാര്യ മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസുഫ്, ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ സാലിഹ് അല്‍ ശൈബാനി, സയ്യിദ് അസദിന്റെ ഓഫീസ് ഉപദേശകന്‍, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന്‍ പങ്കജ് ഖിംജി എന്നിവര്‍ ഉപപ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ADVERTISEMENT

∙ ഇന്ത്യ-ഒമാന്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നു

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ഞങ്ങള്‍ ഒരുപാട് ആശയങ്ങള്‍ കൈമാറിയതായും അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന്‍ പങ്കജ് കിംജി പറഞ്ഞു. ജി20 ഉച്ചക്കോടിക്ക് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സാമൂഹികമായും സാംസ്‌കാരികമായും 5,000 വര്‍ഷത്തിലേറെയും സാമ്പത്തികമായി 2,000 വര്‍ഷത്തിലേറെയും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ മുന്നേറ്റത്തിന് ഇന്ത്യ നേതൃത്വം നല്‍കിവരികയാണ്. ഊര്‍ജ്ജ പരിവര്‍ത്തനവും കാലാവസ്ഥാ വ്യതിയാനവും ശരിക്കും വലിയ പ്രശ്‌നങ്ങളാണ്, വികസ്വര, വികസിത രാജ്യങ്ങളെ സന്തുലിതമാക്കി ഇന്ത്യ വളരെ വിവേകത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന് പങ്കജ് കിംജി പറഞ്ഞു.

ADVERTISEMENT

English Summary: Oman Deputy Prime Minister Asaad bin Tariq Al Said held talks with PM Narendra Modi.