മനാമ∙ അയ്യായിരം പേരെ ഊട്ടാനുള്ള ഓണസദ്യ ഒരുക്കുവാൻ ബഹ്റൈനിലേക്ക് ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി എത്തിയതോടെ ബഹ്‌റൈൻ കേരളീയ സമാജത്തിലെ കലവറയും ഊട്ടുപുരയും സജീവമായി. ഈ മാസം 22ന് രാവിലെ 11 മുതൽ ബഹ്‌റൈനിലെ ഏറ്റവും വലിയ ഓണസദ്യ എന്ന് വിശേഷിപ്പിക്കാവുന്ന മെഗാ ഓണസദ്യ ആരംഭിക്കും. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ അയ്യായിരം പേരെ  ഊട്ടാനുള്ള ഓണസദ്യ ഒരുക്കുവാൻ ബഹ്റൈനിലേക്ക് ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി എത്തിയതോടെ ബഹ്‌റൈൻ കേരളീയ സമാജത്തിലെ കലവറയും ഊട്ടുപുരയും സജീവമായി. ഈ മാസം 22ന് രാവിലെ 11  മുതൽ ബഹ്‌റൈനിലെ ഏറ്റവും വലിയ ഓണസദ്യ എന്ന് വിശേഷിപ്പിക്കാവുന്ന മെഗാ ഓണസദ്യ ആരംഭിക്കും. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയും സമാജം പ്രസിഡന്റ്  പി. വി .രാധാകൃഷ്ണപിള്ളയും   നിലവിളക്ക് തെളിയിച്ചതോടെ ഊട്ടുപുരയിൽ പാചകങ്ങൾക്കുള്ള  ഒരുക്കങ്ങൾ ആരംഭിച്ചു. 

ചിത്രം : നന്ദകുമാർ

ചിത്രം : നന്ദകുമാർ
ADVERTISEMENT

പഴയിടത്തോടൊപ്പം നാല് സഹായികളാണ് നാട്ടിൽ നിന്ന് എത്തിയിട്ടുള്ളത്. കൂടാതെ സമാജം അംഗങ്ങളും വനിതാവേദി ഭാരവാഹികളും സദ്യവട്ടങ്ങളിൽ സഹായികളായി  ഉണ്ടാകും. മുപ്പതോളം വിഭവങ്ങളാണ് ഇത്തവണ ഓണസദ്യയിൽ വിളമ്പുക. അട പ്രഥമൻ,പാൽപ്പായസം,ചെറുപ്പരിപ്പ് പായസം കൂടാതെ ഇത്തവണ കുമ്പളങ്ങ കൊണ്ടുള്ള പ്രത്യേക പായസവും ഉണ്ടാക്കുമെന്ന് പഴയിടം നമ്പൂതിരി പറഞ്ഞു.

ചിത്രം : നന്ദകുമാർ

ജിസിസി രാജ്യങ്ങളിൽ  തന്നെ സ്വന്തം ആസ്‌ഥാനത്ത് വിളമ്പുന്ന ഏറ്റവും വലിയ ഓണസദ്യയാണ് ബഹ്‌റൈൻ കേരളീയ സമാജത്തിലേത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇവിടെ സദ്യവട്ടങ്ങളൊരുക്കാറുള്ളത്.

ചിത്രം : നന്ദകുമാർ

ADVERTISEMENT

∙ 'സദ്യ വിളമ്പൽ ' ഡെമോൺസ്‌ട്രേഷൻ ഡിജിറ്റൽ സ്‌ക്രീനിൽ 

ആധുനിക സൗകര്യങ്ങളോടു കൂടിയ ഊട്ടു പുരയും ആയിരത്തഞ്ഞൂറ് ആളുകൾക്ക് ഒരേ സമയം സദ്യ ഉണ്ണാനുള്ള മികച്ച ഹാൾ ഉള്ളത് കൊണ്ടും സമാജത്തിലെ ഓണസദ്യ ഉണ്ണുവാനും സദ്യയിൽ പങ്കെടുക്കാനും നിരവധി ആളുകളാണ് എത്തിച്ചേരുക. ഓരോ വരിയിലും പ്രത്യേകം പ്രത്യേകം യൂണിഫോമിട്ട വിളമ്പുകാർ അടക്കമുള്ള സംഘങ്ങളുടെ  'സദ്യ വിളമ്പൽ ' ഡെമോൺസ്‌ട്രേഷൻ വ്യാഴാഴ്ച വൈകീട്ട് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

ADVERTISEMENT

ഏതൊക്കെ വിഭവങ്ങൾ ഇലയിൽ എവിടെയൊക്കെ വിളമ്പണം എന്നുള്ളതടക്കമുള്ള കാര്യങ്ങൾ പഴയിടം നേരിട്ട് തന്നെ വിളമ്പുകാർക്ക് പരിചയപ്പെടുത്തും. കൂപ്പൺ ലഭിച്ചവർക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ചെറിയ സമയ വ്യത്യാസത്തിൽ എത്തിച്ചേരാൻ കഴിയാത്തവർക്കായി ശീതീകരിച്ച പ്രത്യേക കാത്തു നിൽപ് കേന്ദ്രവും സമാജം ഓഡിറ്റോറിയത്തിന് പുറത്ത് തയ്യാറായിക്കഴിഞ്ഞു.

English Summary: Mega Onam Sadhya on Friday