മനാമ ∙ വേനലിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദാഹജലം നൽകുന്ന ചെറുകിട മലയാളി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറ (ബിഎംബിഎഫ്) ത്തിന്റെ ഈ വർഷത്തെ കുടിവെള്ള വിതരണ പ്രവർത്തനങ്ങൾ സമാപിച്ചു. വേനലിന്റെ കാഠിന്യം കുറഞ്ഞതോടെയാണ് തുടർച്ചയായ ഒൻപതാം വർഷത്തിലേക്ക് കടക്കുന്ന ഈ ദാഹജല പദ്ധതിയുടെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ വേനലിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദാഹജലം നൽകുന്ന ചെറുകിട  മലയാളി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറ (ബിഎംബിഎഫ്) ത്തിന്റെ  ഈ വർഷത്തെ കുടിവെള്ള വിതരണ പ്രവർത്തനങ്ങൾ  സമാപിച്ചു. വേനലിന്റെ കാഠിന്യം കുറഞ്ഞതോടെയാണ്  തുടർച്ചയായ ഒൻപതാം വർഷത്തിലേക്ക് കടക്കുന്ന ഈ ദാഹജല പദ്ധതിയുടെ  ഈ വർഷത്തെ പ്രവർത്തനത്തിന് സമാപനമായത്. 

2014 ലെ വേനൽക്കാലത്താണ് പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളിൽ പലരും  നിർജലീകരണവുമായി ബന്ധപ്പെട്ട രോഗബാധിതരാണെന്ന  കാര്യം ബി എം ബി എഫ് പ്രവർത്തകരുടെ  ശ്രദ്ധയിൽ പ്പെടുന്നത്. അന്ന് ചെറിയ തോതിൽ ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതിയാണ് ഇപ്പോൾ ഒൻപതാമത്തെ വർഷത്തിൽ പല സംഘടനകളും  മാതൃകയാക്കി  മാറ്റിയ ജീവകാരുണ്യപ്രവർത്തനമായി മാറിയത്. ഇപ്പോൾ വേനലിന്റെ ആരംഭത്തിൽ തന്നെ ആസൂത്രണം ചെയ്ത്  തുടങ്ങുന്ന പദ്ധതിയിൽ കുടിവെള്ളം മാത്രമല്ല, പഴ വർഗങ്ങൾ, വിവിധ തരം ജ്യൂസുകൾ, മറ്റു പോഷകാഹാരങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ബഹ്‌റൈനിലെ ചെറുകിട ബിസിനസുകാരുടെ തന്നെ വാഹനങ്ങളും അവർ നൽകുന്ന പഴങ്ങളും കുടിവെള്ളവുമാണ്  ഈ പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്നത്. സമൂഹത്തിൽ  ഈ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത വന്നതോടെ നിരവധി മനുഷ്യ സ്നേഹികളും  സ്‌ഥാപനങ്ങളും പദ്ധതിക്ക് പിന്തുണയുമായി എത്തിയതായി പദ്ധതിക്ക് സാരഥ്യം വഹിക്കുന്ന ബഷീർ അമ്പലായി, നജീബ്  കടലായി  എന്നിവർ പറഞ്ഞു.  ബഹ്‌റൈൻ  കേരളാ സോഷ്യൽ ഫോറം എന്ന കൂടായ്മയും ബിഎംബിഎഫുമായി സഹകരിക്കുന്നുണ്ട്. കോവിഡ്19 കാലത്ത് നിരവധി ക്യാംപുകളിലും  താമസകേന്ദ്രങ്ങളിലും  വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് ബി എംബിഎഫും ബികെഎസ്എഫും ചേർന്ന് നടത്തിയിട്ടുള്ളത്.

തൊഴിലാളികൾക്ക് കുടിവെള്ളം വിതര‌ണം ചെയ്യുന്നു. ചിത്രം: രഞ്ജിത്ത് കൂത്തുപറമ്പ്
ADVERTISEMENT

 ∙ കുടിവെള്ള വിതരണവും ബോധവൽക്കരണവും 

 തുറസ്സായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക്  കുടിവെള്ളവിതരണം നടത്തുന്നതോടൊപ്പം നിര്ജ്ജലീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളെപ്പറ്റി  ബോധവൽക്കരിക്കാനും ഈ കൂട്ടായ്മ സമയം കണ്ടെത്തുന്നു. വെള്ളിയാഴ്ചകളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ഇവർ നീക്കിവയ്ക്കുന്നത്. ദാഹം ഉള്ളപ്പോൾ പോലും  പലരും വെള്ളം അടുത്ത് എത്തിച്ചാൽ മാത്രമാണ് കുടിക്കുന്നതെന്നും  തൊഴിലിടങ്ങളിൽ നിന്ന് പലപ്പോഴും വെള്ളം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് നടക്കാൻ പോലും തയാറാകില്ലെന്നാണ് കുടിവെള്ള വിതരണത്തിന് പോയപ്പോൾ മനസിലാക്കാൻ സാധിച്ചതെന്ന് ബി എം ബി എഫ് പ്രവർത്തകർ പറഞ്ഞു. 

തൊഴിലാളികൾക്ക് കുടിവെള്ളം വിതര‌ണം ചെയ്യുന്നു. ചിത്രം: രഞ്ജിത്ത് കൂത്തുപറമ്പ്
ADVERTISEMENT

ബി എം ബി എഫ് ഹെല്‍പ്പ്  ആൻഡ് ഡ്രിങ്ക് 2023 ലെ സമാപനം കഴിഞ്ഞ വെള്ളിയാഴ്ച ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ടുബ്ലി സിബാര്‍ക്കോ കൊമ്പൗണ്ടിൽ  വിപുലമായ രീതിയിലാണ് നടന്നത്. ചടങ്ങില്‍ ബഹ്റൈന്‍  പാര്‍ലമെന്റ് രണ്ടാം ഉപാധ്യക്ഷന്‍  അഹമ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത,ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ & ഫോളോ അപ് തലവൻ  യൂസഫ് യാക്കൂബ് ലോറി എന്നിവർ സംബന്ധിച്ചിരുന്നു. കൂടാതെ  വണ്‍ ബഹ്‌റൈന്‍ തലവൻ ആന്റണി പൗലോസിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ സേവന കൂട്ടായ്മകളും  സംബന്ധിച്ചു.

ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ , ആന്റണി പൗലോസ്, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി, ചാരിറ്റി കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍, ബിഎം ബി എഫ് രക്ഷാധികാരി സക്കരിയ പി പുനത്തില്‍, ബി കെ എസ് എഫ് കമ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ ടീം ഭാരവാഹികളായ നജീബ് കടലായി, നിസാര്‍ ഫഹദാന്‍, ഐസി ആര്‍ എഫ് പ്രതിനിധി നാസര്‍ മഞ്ചേരി, മുന്‍ സമാജം പ്രസിഡന്റ് ജനാര്‍ദ്ദനന്‍, കിംസ് ഹോസ്പിറ്റല്‍ സി ഒ ഒ താരിഖ് നെജീബ് ദാര്‍ അല്‍ഷിഫ ഡയറക്ടര്‍, സമീര്‍ പൊറ്റച്ചോല, പാക്റ്റ് ഭാരവാഹി ജ്യോതി മേനോന്‍, ഐ എല്‍ എ പ്രസിഡന്റ് ശാരദ ദേവി,  ഭാസ്‌കരന്‍ എടത്തോടി, റെഷീദ് വെളിച്ചം, സേവന ടീം അംഗങ്ങളായ അന്‍വര്‍ കണ്ണൂര്‍, കാസിം പാടത്തകായില്‍, അജീഷ് കെ. വി, മൂസ ഹാജി,മൊയ്തീന്‍ പയ്യോളി, മനോജ് വടകര, നജീബ് കണ്ണൂര്‍ , ദിനേശന്‍ പള്ളിയാലില്‍ , ഖൈസ് അഴീക്കോട്, ലത്തീഫ് മരക്കാട്ട് , സലാം അസീസ്,മണിക്കുട്ടന്‍, നൗഷാദ് പൂനൂര്‍, അന്‍വര്‍ ശൂരനാട് , ശ്രീജന്‍, നുബിന്‍ അന്‍സാരി, സുരേഷ് വടകര എന്നിവരും സംബന്ധിച്ചു.

English Summary:

BMBFs drinking water supply completed