ദുബായ്∙ തൊഴിൽ പരിശീലന കാലത്ത് ജോലി മാറുന്നവർ നിലവിലുള്ള സ്പോൺസറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഒരു മാസം മുൻപെങ്കിലും തൊഴിൽ മാറ്റ വിവരങ്ങൾ നൽകിയിരിക്കണം. യുഎഇയിൽ തൊഴിലാളികളുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുതെന്നാണ് നിയമം. ഒരു സപോൺസർക്ക് കീഴിൽ ഒരു തവണ മാത്രമാണ് തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ തൊഴിൽ പരിശീലന കാലത്ത് ജോലി മാറുന്നവർ നിലവിലുള്ള സ്പോൺസറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഒരു മാസം മുൻപെങ്കിലും തൊഴിൽ മാറ്റ വിവരങ്ങൾ നൽകിയിരിക്കണം. യുഎഇയിൽ തൊഴിലാളികളുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുതെന്നാണ് നിയമം. ഒരു സപോൺസർക്ക് കീഴിൽ ഒരു തവണ മാത്രമാണ് തൊഴിൽ പരിശീലന കാലം അനുവദിക്കുക. പുതിയ തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ച ദിവസം മുതൽ പ്രബേഷൻ കണക്കാക്കും. 

തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ സേവനം ബോധ്യപ്പെടുന്ന ഈ കാലം വിജയകരമായി പൂർത്തിയാക്കിയാൽ പ്രബേഷനും സേവന കാലമായി കണക്കാക്കും. പ്രബേഷൻ കാലയളവിൽ ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കിൽ തൊഴിലുടമയ്ക്ക് ജോലിയിൽ നിന്ന് പിരിച്ചുവിടാനും സാധിക്കും. എന്നാൽ, വീസ റദ്ദാക്കുന്നതിന്റെ 14 ദിവസം മുൻപ്  ജീവനക്കാരനെ രേഖാമൂലം ഇക്കാര്യങ്ങൾ അറിയിച്ചിരിക്കണമെന്നു മന്ത്രാലയം വ്യക്തമാക്കി. പരിശീലന കാലത്തിനിടെ തൊഴിൽ മാറുന്നവർ സ്പോൺസർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പുതിയ തൊഴിലുടമയെക്കൊണ്ട് നികത്തണം. വിദേശങ്ങളിൽ നിന്നു വീസയെടുത്ത് കൊണ്ടുവരാനുണ്ടായ ചെലവ്, നിയമനത്തോട് അനുബന്ധിച്ചുള്ള ഇതര ചെലവുകളെല്ലാം ഇതിൽപ്പെടും. വീസ റദ്ദാക്കി രാജ്യം വിടാനാണു താൽപര്യമെങ്കിൽ തൊഴിൽ കരാർ റദ്ദാക്കുന്നതിന്റെ 14 ദിവസം മുൻപ് അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്നും മന്ത്രാലയധികൃതർ വ്യക്തമാക്കി. തൊഴിൽ പരിശീലന കാലത്തുള്ള ജോലി മാറ്റം വ്യവസ്ഥകളോടെ ആയിരിക്കും. നിലവിലുള്ള സ്പോൺസറെ രേഖാമൂലം അറിയിക്കാതെ പുതിയ തൊഴിൽ നേടാനാകില്ല. വ്യവസ്ഥകൾ പാലിക്കാനാകാതെ തൊഴിൽ കരാർ അവസാനിപ്പിക്കുകയാണെങ്കിൽ നഷ്ട പരിഹാരം നൽകേണ്ടി വരും.

ADVERTISEMENT

ഗാർഹിക തൊഴിലാളികൾ 
റിക്രൂട്ടിങ് ഏജൻസികൾ വഴി നിയമനം ലഭിച്ച ഗാർഹിക തൊഴിലാളികൾ തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അവരുടെ സ്വദേശത്തേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റ് ചെലവ് റിക്രൂട്ടിങ് ഏജൻസികൾ വഹിക്കണം. ശേഷിക്കുന്ന കാലത്തേക്ക് തൊഴിലുടമ അടച്ച പണവും അവർക്ക് തിരിച്ചുനൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു. മടങ്ങും വരെ ഇവർക്ക് താമസയിടവും റിക്രൂട്ടിങ് സ്ഥാപനങ്ങൾ നൽകിയിരിക്കണം. പ്രബേഷൻ പൂർത്തിയാക്കിയ ഉടൻ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ ജീവനക്കാർ തന്നെ മടക്കയാത്ര ചെലവ് വഹിക്കേണ്ടി വരും. 

തൊഴിൽ ആനുകൂല്യങ്ങളായി ലഭിച്ചതും തിരിച്ചടയ്ക്കണം.എന്നാൽ ഗാർഹിക തൊഴിലാളിക്ക് മടക്കയാത്ര ചെലവ് വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്പോൺസർ തന്നെ തിരിച്ചയക്കാനുള്ള നടപടികൾ പൂർത്തിയാക്കണം. വീട്ടുജോലിക്കാരെ സ്പോൺസർ റിക്രൂട്ടിങ് ഓഫിസിലേക്ക് തിരിച്ചയച്ചാൽ അവരെ സ്വീകരിക്കാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. റിക്രൂട്ടിങ് കാര്യാലയങ്ങളും സ്പോൺസറും തമ്മിലുള്ള ഇടപാടുകൾ സുതാര്യവും രേഖാമൂലമായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary:

UAE Ministry of Human Resources - Employment contract duration.