ദുബായ് ∙ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലുള്ള അർപ്പണബോധത്തിന് ദുബായ് പൊലീസ് നിരവധി സൈക്ലിസ്റ്റുകൾക്കും ഇ-സ്കൂട്ടർ റൈഡർമാർക്കും പ്രത്യേക സ്‌കൂട്ടർ ഹീറോ പിൻ സമ്മാനിച്ചു. ബൈക്ക് ലൈറ്റുകൾ, ഹൈ-വിസ് ജാക്കറ്റുകൾ തുടങ്ങിയ ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചതിന് സർട്ടിഫിക്കറ്റും നൽകി. എമിറേറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലുള്ള അർപ്പണബോധത്തിന് ദുബായ് പൊലീസ് നിരവധി സൈക്ലിസ്റ്റുകൾക്കും ഇ-സ്കൂട്ടർ റൈഡർമാർക്കും പ്രത്യേക സ്‌കൂട്ടർ ഹീറോ പിൻ സമ്മാനിച്ചു.  ബൈക്ക് ലൈറ്റുകൾ, ഹൈ-വിസ് ജാക്കറ്റുകൾ തുടങ്ങിയ ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചതിന് സർട്ടിഫിക്കറ്റും നൽകി.  

എമിറേറ്റിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും സുരക്ഷിതമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേനയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.  നിയമം പാലിക്കുന്ന റൈഡർമാരെ നിരീക്ഷിക്കുന്നതിനും ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുമ്പോൾ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിന് അവരെ തിരിച്ചറിയുന്നതിനുമായി ഒരു ടീമിനെ നിയമി ച്ചതായി ദുബായ് പൊലീസിന്റെ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയര്‍ സെയ്ഫ് അൽ മസ്‌റൂയി പറഞ്ഞു.  ഉദ്യോഗസ്ഥർ റൈഡർമാര്‍ക്ക് പ്രത്യേക പിന്നും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. 'സ്‌കൂട്ടർ ഹീറോ പിൻ' ലഭിക്കുന്നതിന് അവബോധം വർധിപ്പിക്കുകയും റൈഡർമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇ-സ്‌കൂട്ടറുകളുടെയും ഇ-ബൈക്കുകളുടെയും നിരുത്തരവാദപരമായ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പൊലീസ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. 2023ലെ ആദ്യ എട്ട് മാസങ്ങളിൽ അഞ്ച് റൈഡർമാർ മരിക്കുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക്  10,000 ത്തിലേറെ ദിർഹം പിഴയും നൽകി.  

സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10,000 ത്തിലേറെ ദിർഹം പിഴയും നൽകി.
ADVERTISEMENT

നിയമം അനുസരിക്കുന്നവർ ആരൊക്കെ?

നിയുക്ത റോഡുകളും പാതകളും ഉപയോഗിക്കുന്നവരും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരും അനുയോജ്യമായ ഹെൽമെറ്റുകള്‍ ധരിക്കുന്നവരുമാണ് നിയമം അനുസരിക്കുന്ന റൈഡർമാർ.  സൈക്കിളിന്റെ മുൻവശത്ത് തെളിച്ചമുള്ളതും പ്രതിഫലിക്കുന്നതുമായ വെളുത്ത ലൈറ്റും പിന്നിൽ തിളക്കമുള്ളതും പ്രതിഫലിക്കുന്നതുമായ ചുവപ്പ് ലൈറ്റും ഘടിപ്പിക്കുന്നതും  ബ്രേക്കുകൾ ഉൾപ്പെടെ മൊത്തത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതും മാനദണ്ഡത്തിൽ ഉൾപ്പെടുന്നു.  

ബ്രിഗേഡിയര്‍ സെയ്ഫ് അൽ മസ്‌റൂയി (വലത്)
ADVERTISEMENT

നിരുത്തരവാദപരമായ റൈഡർമാരെ അടിച്ചമർത്താൻ കൂടുതൽ പട്രോളിങ് നടത്തുകയും ബോധവൽക്കരണ ക്യാംപെയ്നുകൾ ആരംഭിക്കുകയും ചെയ്യുന്നത് റോഡുകളിലെ മരണങ്ങൾ കുറയ്ക്കും. വഴിവിളക്കുകൾ അവഗണിക്കുന്നതും ഹെൽമറ്റ് ധരിക്കാത്തതും നിയുക്ത മേഖലകൾക്ക് പുറത്ത് വാഹനമോടിക്കുന്നതുമാണ് അപകടങ്ങളുടെ സാധാരണ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാറുകൾ നിരത്തിലിറക്കാനും മലിനീകരണം കുറയ്ക്കാനും ഇ-സ്കൂട്ടറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ ദുബായ് സർക്കാർ ശ്രമിച്ചു.  ഫുൾ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർ സൗജന്യ ഇ-സ്കൂട്ടർ പെർമിറ്റിന് അപേക്ഷിക്കുകയും ആർടിഎ വെബ്‌സൈറ്റിൽ ഓൺലൈൻ ടെസ്റ്റ് പാസാകുകയും വേണം.  റൈഡർമാർക്ക് കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം, ഹെൽമറ്റ് നിർബന്ധമാണ്. ഇ-സ്കൂട്ടറുകളുടെ വേഗത പരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്.

English Summary:

Dubai Police launch awareness campaign targeting e-scooter and bicycle riders