അബുദാബി ∙ പ്രവാസി മലയാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസികളുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. 2023-24 അധ്യയന വർഷത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പ്രവാസി മലയാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസികളുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. 

2023-24 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രഫഷനൽ ഡിഗ്രി കോഴ്‌സുകൾക്കും ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. അടിസ്ഥാന യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് ലഭിച്ചിരിക്കണം. 

ADVERTISEMENT

റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. 2023 ഡിസംബർ 7 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തുവരുന്ന എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത (ഇസിആർ) പ്രവാസികളുടെ മക്കൾക്കും 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത് തിരിച്ചെത്തി കേരളത്തിൽ താമസമാക്കിയ  മുൻ പ്രവാസികളുടെ മക്കൾക്കുമാണ്  സ്കോളർഷിപ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം 2 ലക്ഷത്തിൽ അധികമാകാൻ പാടില്ല.

അപേക്ഷിക്കേണ്ടത് ഓൺലൈനിൽ
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ www.scholarship.norkaroots.org ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്നീ നമ്പറിലോ  നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 4253939 (ഇന്ത്യയിൽനിന്ന്) +918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ) നമ്പറിലോ ബന്ധപ്പെടാം.

English Summary:

NORKA Roots invites application for Pravasi Scholarship Scheme for children