അബുദാബി ∙ മതിയായ കാരണമില്ലാതെ വാഹനങ്ങൾ നടുറോഡിൽ നിർത്തരുതെന്ന് ഡ്രൈവർമാരോട് അബുദാബി പൊലീസിന്‍റെ അഭ്യർഥന. അങ്ങനെ ചെയ്താൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകി. ചെറിയ ട്രാഫിക് അപകടങ്ങൾ, വാഹനങ്ങളുടെ തകരാർ, ടയർ പൊട്ടിത്തെറി എന്നിവ ഉണ്ടായൽ ഡ്രൈവർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മതിയായ കാരണമില്ലാതെ വാഹനങ്ങൾ നടുറോഡിൽ നിർത്തരുതെന്ന് ഡ്രൈവർമാരോട് അബുദാബി പൊലീസിന്‍റെ അഭ്യർഥന. അങ്ങനെ ചെയ്താൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകി. ചെറിയ ട്രാഫിക് അപകടങ്ങൾ, വാഹനങ്ങളുടെ തകരാർ, ടയർ പൊട്ടിത്തെറി എന്നിവ ഉണ്ടായൽ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ റോഡിൽ നിന്ന്  അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് നിർദേശിച്ചു. അത്തരം സാഹചര്യങ്ങളിൽ സഹായത്തിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും റോഡ് തടസ്സങ്ങൾ ഒഴിവാക്കുന്നതിനും അബുദാബി പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടാൻ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. 

തേർഡ് പാർട്ടി നിർണയത്തെ ബാധിക്കില്ല

ADVERTISEMENT

റോഡ് സുരക്ഷയ്ക്ക് അബുദാബി പൊലീസ് തന്ത്രപ്രധാനമായ മുൻഗണനയാണ് നൽകുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. സെയ്ഫ് അൽ സാബി പറഞ്ഞു. ചെറിയ അപകടങ്ങളെത്തുടർന്ന് വാഹനങ്ങൾ നീക്കുന്നത് തേർഡ‍് പാർട്ടിയെ നിർണയിക്കുന്ന പ്രക്രിയയെ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. അപകടങ്ങൾ വിലയിരുത്തുന്നതിനും ഉത്തരവാദിത്തം നിർണയിക്കുന്നതിനും അബുദാബി പൊലീസ് കൃത്യമായ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.  ചെറിയ അപകടങ്ങൾക്ക് ശേഷമോ ടയർ മാറുമ്പോഴോ വാഹനങ്ങൾ റോഡ് പാതകളിൽ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ബ്രി. അൽ സാബി എടുത്തു പറഞ്ഞു. ഇത്തരം നടപടികൾ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുക മാത്രമല്ല, ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്യുന്നു.

English Summary:

Abu Dhabi Police urge motorists not stop on the road their vehicles