അബുദാബി ∙ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചും നിലവിലെ റൂട്ടുകളിൽ കൂടുതൽ ബസുകൾ വിന്യസിച്ചും അബുദാബി പൊതുഗതാഗത സേവനം പരിഷ്ക്കരിച്ചു. പൊതുജനസേവനം മെച്ചപ്പെടുത്തി യാത്ര സുഖകരവും ആയാസ രഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. എമിറേറ്റിന്റെ സമസ്ത മേഖലകളെയും പൊതുഗതാഗത

അബുദാബി ∙ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചും നിലവിലെ റൂട്ടുകളിൽ കൂടുതൽ ബസുകൾ വിന്യസിച്ചും അബുദാബി പൊതുഗതാഗത സേവനം പരിഷ്ക്കരിച്ചു. പൊതുജനസേവനം മെച്ചപ്പെടുത്തി യാത്ര സുഖകരവും ആയാസ രഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. എമിറേറ്റിന്റെ സമസ്ത മേഖലകളെയും പൊതുഗതാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചും നിലവിലെ റൂട്ടുകളിൽ കൂടുതൽ ബസുകൾ വിന്യസിച്ചും അബുദാബി പൊതുഗതാഗത സേവനം പരിഷ്ക്കരിച്ചു. പൊതുജനസേവനം മെച്ചപ്പെടുത്തി യാത്ര സുഖകരവും ആയാസ രഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. എമിറേറ്റിന്റെ സമസ്ത മേഖലകളെയും പൊതുഗതാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചും നിലവിലെ  റൂട്ടുകളിൽ കൂടുതൽ ബസുകൾ വിന്യസിച്ചും അബുദാബി പൊതുഗതാഗത സേവനം പരിഷ്ക്കരിച്ചു. പൊതുജനസേവനം മെച്ചപ്പെടുത്തി യാത്ര സുഖകരവും ആയാസ രഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. എമിറേറ്റിന്റെ സമസ്ത മേഖലകളെയും പൊതുഗതാഗത ശൃംഖലയിൽ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ബസിനെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നഗരത്തിലെ തിരക്കും കാർബൺ മലിനീകരണവും കുറയ്ക്കുക മാത്രമല്ല ജനങ്ങൾക്ക് ഇന്ധനച്ചെലവും ലാഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ സർവീസ്
ഡൗൺടൗൺ അബുദാബിയിൽനിന്ന് ആരംഭിച്ച് ജനവാസ കേന്ദ്രങ്ങളിലൂടെ പോകുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നിന്ന് എമിറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ട്, രാത്രികാല സേവനത്തിനു മാത്രമായി മിഡ്നൈറ്റ് സർവീസ്, ഷഹാമ, അൽറഹ്ബ അൽബാഹിയ, അൽ സംഹ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ് എന്നിവയാണ് പുതിയ റൂട്ടുകൾ. ബനിയാസ്, അബുദാബി ഡൗൺടൗണിൽ നിന്ന് ഖലീഫ സിറ്റിയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

ലിമിറ്റഡ് സ്റ്റോപ്പ്
എൽ41, എൽ42, എൽ43 എന്നീ ലിമിറ്റഡ് സ്റ്റോപ് ബസുകൾ അബുദാബി ഡൗൺ ടൗൺ, ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്, റബ്ദാൻ തുടങ്ങി നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സർവീസ് നടത്തും. ഇതുവഴി ജനങ്ങൾക്ക് യാത്രാ ദൈർഘ്യം കുറയ്ക്കാം.

രാത്രികാല സർവീസ്
നഗരത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന രാത്രികാല സേവനമാണ് എൻ41, എൻ43 സർവീസ്. രാത്രി 12 മുതൽ പുലർച്ചെ 4 വരെയായിരിക്കും സേവനം. അൽസാഹിയ, അൽദാന, റബ്ദാൻ പ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്കും തിരിച്ചുമാണ് ഈ ബസുകൾ സർവീസ് നടത്തുക. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തി യഥാസമയം തിരിച്ചുപോകാൻ സാധിക്കാത്തവർക്കും നൈറ്റ് ഡ്യൂട്ടിയിൽ ജോലി ചെയ്യുന്നവർക്കും ഇത് അനുഗ്രഹമാകും.

ADVERTISEMENT

ലോക്കൽ ബസ്
ഖാലിദിയ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, റബ്ദാൻ, അബുദാബി ഗേറ്റ്, അൽഖസർ എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് 23, 24 ലോക്കൽ ബസ് സർവീസും പുതുതായി ആരംഭിച്ചു. റൂട്ട് 41, 42 എന്നിവ മാറ്റമില്ലാതെ തുടരും. റൂട്ട് 22, എക്സ്4 എന്നിവ റദ്ദാക്കി. ഇതേസമയം പ്രാദേശിക സേവനം കൂട്ടിയതോടെ ലോക്കൽ ബസ് സർവീസുകളായിരുന്ന 103, 161, 175 എന്നിവയെ ലിമിറ്റഡ് സ്റ്റോപ്പുകളായി ഉയർത്തി. 

റദ്ദാക്കിയ സർവീസുകൾ
യാത്രക്കാരില്ലാത്തതിനാൽ അൽബാഹിയ മാർക്കറ്റിനും നോർത്ത് അൽബാഹിയയ്ക്കും ഇടയിലുള്ള റൂട്ട് റദ്ദാക്കി. റൂട്ട് 225 നോർത്ത് അൽബാഹിയയെയും ഡീർ-ഫീൽഡ് ടൗൺ സ്‌ക്വയറിനെയും ബന്ധിപ്പിച്ച് സർവീസ് നടത്തും. റീജനൽ ബസ് സർവീസുകളായ 201, 202 എന്നിവ തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും. റീജനൽ ബസ് സർവീസ് നമ്പർ 407 പഴയ ബനിയാസ് ഈസ്റ്റ് മാർക്കറ്റിലൂടെയും ടാക്സി സ്റ്റേഷനിലൂടെയും വഴിതിരിച്ചുവിട്ടു. ഡൗൺ ടൗൺ അബുദാബിക്കും ഖലീഫ സിറ്റിക്കും ഇടയിലുള്ള ബസ് സർവീസ് റൂട്ട് 160 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.

ADVERTISEMENT

ഗ്രാൻഡ് മോസ്കിലേക്ക് കൂടുതൽ സർവീസ് 
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്കുള്ള ബസ് സർവീസുകളും വർധിപ്പിച്ചു. റൂട്ട് 94ന് പുറമേ ഖാലിദിയ–ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെക്ടറിൽ റൂട്ട് 24 സേവനം ആരംഭിച്ചു. കൂടാതെ അൽഖാന ബസ് ഇന്റർസെക്ഷനിൽ നിന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്കുള്ള റീജനൽ ബസ് സർവീസ് 401 പരിഷ്ക്കരിച്ച് കൂടുതൽ മേഖലകളുമായി ബന്ധിപ്പിച്ചു.

റൂട്ട് 222 സേവനം പരിമിതപ്പെടുത്തി
അൽബാഹിയ, ഷഹാമ, അൽറഹ്ബ, അൽസംഹ എന്നിവിടങ്ങളിലെ ബസ് സർവീസുകൾ പരസ്പരം ബന്ധിപ്പിച്ച് വിപുലപ്പെടുത്തി. റൂട്ട് 222 ഷഹാമയ്ക്കും അൽ സംഹ വെസ്റ്റിനും ഇടയിലുള്ള സർവീസാക്കി പരിമിതപ്പെടുത്തി. അൽബാഹിയ മാർക്കറ്റിനും ഈസ്റ്റ് സംഹയ്ക്കും ഇടയിൽ റൂട്ട് 221 സർവീസ് നടത്തും. അൽറീഫ്–2 വില്ലേജ്, മവാസിം പാർക്ക് (ഗ്രീൻ ഹൗസ്), അൽ സംഹയിലെ ഇത്തിസലാത്ത് എന്നിവിടങ്ങളിലേക്കും ഈ ബസ് സേവനമുണ്ട്.

English Summary:

Abu Dhabi has expanded Bus Network