ദുബായ് ∙ ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ദുബായിൽ ഡസൻ കണക്കിന് ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 4,420 അപകടകരമായ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്, റോഡ് സ്റ്റണ്ടുകൾ എന്നിവ മുതൽ അനധികൃത പരേഡുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ദുബായിൽ ഡസൻ കണക്കിന് ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.  

4,420 അപകടകരമായ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്, റോഡ് സ്റ്റണ്ടുകൾ എന്നിവ മുതൽ അനധികൃത പരേഡുകൾ, പൊലീസ് നിർദേശങ്ങൾ അനുസരിക്കാത്തത് വരെ. 94 കാറുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. നിയമലംഘകർ വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് 30 പ്രകാരം കർശനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.  

ADVERTISEMENT

അൽ റുവയ്യ, ജുമൈറ, മറ്റ് റെസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.  ചില ഡ്രൈവർമാർ മരുഭൂമിയിലെ ക്യാംപുകളിൽ പ്രശ്നങ്ങളുണ്ടാക്കി. കാർ സ്റ്റീരിയോകളിൽ നിന്ന് അമിതമായ ഒച്ചയിൽ സംഗീതം പുറപ്പെടവിക്കുകയും  അശ്രദ്ധമായ സ്റ്റണ്ടുകൾ നടത്തുകയുമുണ്ടായി. മറ്റുചിലർ ഗതാഗതം തടസ്സപ്പെടുത്തി. ചിലർ അനധികൃതമായി പരിഷ്‌ക്കരിച്ച വാഹനങ്ങളും ലൈസൻസില്ലാത്ത എൻജിൻ മാറ്റങ്ങളുമായി പിടിക്കപ്പെട്ടുവെന്നും മേജർ ജനറൽ അൽ മസ്‌റൂയി പറഞ്ഞു.  അമിതഭാരം കയറ്റുന്ന വാഹനങ്ങളെയും ലൈസൻസ് പ്ലേറ്റുകൾ മറച്ചുവച്ചവരെയും പിടകൂടയിട്ടുണ്ട്. യുവാക്കളുടെ ഡ്രൈവിങ് രീതികൾ നിരീക്ഷിക്കാൻ അൽ മസ്റൂയി മാതാപിതാക്കളോട് അഭ്യർഥിച്ചു. മാതാപിതാക്കളുടെ മേൽനോട്ടം നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗുരുതരമായ ട്രാഫിക് അപകടങ്ങൾ, മരണങ്ങൾ, റോഡുകളിലെ ഗുരുതരമായ പരുക്കുകൾ എന്നിവ കുറയ്ക്കുന്നതിനും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Dubai Police issues fines, seize vehicles during UAE National Day