ഡിഎസ്എഫ്: വിലക്കിഴിവും സമ്മാനങ്ങളുമായി കടകൾ
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ വ്യാപാരോത്സവത്തിന് (ഡിഎസ്എഫ്) തുടക്കമിട്ട് ദുബായ്. ജനുവരി 14 വരെ നീളുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിൽ വൻ വിലക്കുറവും കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമാണ് പ്രഖ്യാപിച്ചത്. എല്ലാ വ്യാപാര കേന്ദ്രങ്ങളും വിലക്കിഴിവും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. വമ്പൻ സമ്മാന

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ വ്യാപാരോത്സവത്തിന് (ഡിഎസ്എഫ്) തുടക്കമിട്ട് ദുബായ്. ജനുവരി 14 വരെ നീളുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിൽ വൻ വിലക്കുറവും കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമാണ് പ്രഖ്യാപിച്ചത്. എല്ലാ വ്യാപാര കേന്ദ്രങ്ങളും വിലക്കിഴിവും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു.
വമ്പൻ സമ്മാന പദ്ധതികളുമായാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ജനങ്ങളെ ക്ഷണിക്കുന്നത്. ജ്വല്ലറി ഗ്രൂപ്പിന്റെ ഭാഗമായ ഏതെങ്കിലും ജ്വല്ലറി ഔട്‌ലറ്റുകളിൽനിന്ന് 500 ദിർഹമോ അതിൽ കൂടുതലോ തുകയ്ക്കു ആഭരണങ്ങൾ വാങ്ങുന്നവർക്ക് റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഈ വർഷം, 300 ഭാഗ്യശാലികൾക്ക് 25 കിലോ സ്വർണം സമ്മാനമായി നേടാനുള്ള സുവർണ്ണാവസരമാണിത്. കൂടാതെ, ഡയമണ്ട്, പേൾ, അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോഴും രണ്ട് വീതം നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും.
നിക്ഷേപമായും ആഭരണമായും സ്വർണം വാങ്ങുന്നവർക്ക് ഏറ്റവും നല്ല കാലമാണ് ഡിഎസ്എഫ് എന്ന് ജ്വല്ലറി ഗ്രൂപ്പ് മാർക്കറ്റിങ് ചെയർപഴ്സൻ ലൈല സുഹൈൻ പറഞ്ഞു. കേരളത്തിലെ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ 275 ഔട്‌ലെറ്റുകളാണ് ഡിഎസ്എഫിൽ പങ്കെടുക്കുന്നത്. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും 4 വിജയികൾക്ക് 250 ഗ്രാം വീതം സ്വർണം നേടാം. മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്ക് കാൽ കിലോ വീതം സ്വർണം സമ്മാനമായി ലഭിക്കും. കൂടാതെ 200 പേർക്ക് ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 10 ഗ്രാം വീതം സ്വർണവും നേടാം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്‌സ്, ജവഹാര ജ്വല്ലറി, തനിഷ്‌ക്, മീന ജ്വല്ലറി, കാൻസ്, അൽ റൊമൈസാൻ, സ്‌കൈ ജ്വല്ലറി തുടങ്ങിയവ പങ്കെടുക്കും. പങ്കെടുക്കുന്ന റീട്ടെയ്ൽ ഔട്‌ലെറ്റുകളുടെ പൂർണമായ ലിസ്റ്റ്, നറുക്കെടുപ്പ് തീയതികൾ, വേദികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് http://dubaicityofgold.com/
ഡ്രോൺ ഷോ
ദുബായുടെ ചരിത്രം പറയുന്ന ഡ്രോൺ ഷോ ആണ് ഇത്തവണ മുഖ്യ ആകർഷണം.
വിവിധ രാജ്യക്കാർ അണിനിരക്കുന്ന കാർണിവൽ, സാഹസിക വിനോദങ്ങൾ, സംഗീത വിരുന്ന്, കാർട്ടൂൺ മേള തുടങ്ങി വിസ്മയ കാഴ്ചകളും വിനോദവും ലോകോത്തര ബ്രാൻഡ് ഉൽപന്നങ്ങൾ 75% വരെ വിലക്കുറവിൽ നൽകുന്ന ആദായ വിൽപനയുമുണ്ട്
ജെബിആറിലെ ബ്ലൂ വാട്ടേഴ്സിലും ദ് ബീച്ചിലും ദിവസേന രാത്രി 8നും 10നും ആണ് ഡ്രോൺഷോ. ആദ്യഷോയിൽ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും രണ്ടാം ഷോയിൽ ഷോയിൽ ഭാവി ദുബായ് എങ്ങനെ ആയിരിക്കുമെന്നും കാണിക്കും. പ്രവേശനം സൗജന്യം. ജനുവരി 14 വരെ പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകും.
പരിസ്ഥിതി വിഷയത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന പ്രത്യേക പരിപാടി (അനൂകി) ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്, അൽസീഫ്, ഗോൾഡ് സൂഖ്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ നടക്കും.
ഫ്രഞ്ച് കലാകാരന്മാർ നേതൃത്വം നൽകും. ഇതോടനുബന്ധിച്ച് അൽസീഫിലും ഗോൾഡ് സൂഖിലും അനൂകി ലൈറ്റ് ഷോയും ഉണ്ടായിരിക്കും.
മിർദിഫ് സിറ്റി സെന്ററിൽ കുട്ടികളുടെഇഷ്ടകഥാപാത്രങ്ങൾ എത്തുന്ന മൊധേഷ് ഇൻഫ്ലാറ്റബിൾ ലൈറ്റ് ഷോ നടക്കും. പാം ജുമൈറയിലെ നഖീൽ മാളിൽ ഫെസ്റ്റീവ് ഗാർഡനും ഒരുക്കി. സൗജന്യമായി പങ്കെടുക്കാം.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലേക്കു വെളിച്ചം വീശുന്ന ആമസോൺ വണ്ടർ ലൈറ്റ് ഷോയിലേക്കും പ്രവേശനം സൗജന്യം. പാം ജുമൈറ ബീച്ച് സ്ട്രിപ്പിലെ വെസ്റ്റ് ബീച്ചിലാണ് ഈ പരിപാടി.