ദുബായ് ∙ പരിസ്ഥിതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഇന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപന്നങ്ങൾക്കും നിരോധനം.ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പരിസ്ഥിതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഇന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപന്നങ്ങൾക്കും നിരോധനം. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കുന്നതോടൊപ്പം പുനരുപയോഗ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കും. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഭക്ഷണ വിതരണ പാക്കേജിങ് സാമഗ്രികൾ, പഴം – പച്ചക്കറി റാപ്പർ, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ഭാഗികമായോ പൂർണമായോ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച പാക്കേജിങ് സാമഗ്രികൾ എന്നിവ നിരോധിത ഉൽപന്നങ്ങിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

ലഘുഭക്ഷണ ബാഗുകൾ, വെറ്റ് വൈപ്പുകൾ, ബലൂണുകൾ എന്നിവയ്ക്കെല്ലാം നിയന്ത്രണമുണ്ട്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ഫ്രീസോൺ ഉൾപ്പെടെ ദുബായിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ബോധവൽക്കരണം ശക്തമാക്കും.

ആദ്യഘട്ട നിരോധനം 
ആദ്യഘട്ടത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കാണ് നിരോധനം. രണ്ടാം ഘട്ടത്തിൽ ഒന്നിലേറെ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജൂൺ 1 മുതൽ നിരോധിക്കും. 2025 ജനുവരി 1 മുതൽ, ടേബിൾ കവറുകൾ, കപ്പുകൾ, സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് സ്‌ട്രോകൾ, പ്ലാസ്റ്റിക് കോട്ടൺ സ്വാബ്‌സ് തുടങ്ങിയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കും. 2026 ജനുവരി 1 മുതൽ പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബിൾവെയർ, ബവ്റിജ് കപ്പുകൾ, അവയുടെ പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങി മറ്റു പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കും.

ADVERTISEMENT

ഇരട്ടിയാകും പിഴ
നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പരമാവധി 2,000 ദിർഹം വരെ പിഴ ചുമത്തും. 

അവശ്യ ഇളവ് മാത്രം
കയറ്റുമതി, പുനർകയറ്റുമതി ആവശ്യങ്ങൾക്കുള്ള ചില ഇവശ്യ ഉൽപന്നങ്ങളെ നിരോധനത്തിൽനിന്ന് ഒഴിവാക്കി. മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി എന്നിവയുടെ പാക്കേജിങ്ങിനും മാലിന്യ സഞ്ചികൾ, നേർത്ത ബാഗുകളുടെ റോളുകൾ എന്നിവയ്ക്കും ഇളവുണ്ട്.

English Summary:

Single use plastic bags and products banned from today in Dubai