ദോഹ∙ കെഎംഎംസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിഭാഗം സംഘടിപ്പിച്ച ഫുഡ് ഫിയസ്റ്റ ശ്രദ്ധേയമായി. ഇസ്ഗാവയിലെ റവാബ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഫുഡ് ഫിയസ്റ്റയിലെ പാചക മത്സരത്തില്‍ 5 വിഭാഗങ്ങളിലായി 50 പേര്‍ പങ്കെടുത്തു. ചിക്കന്‍ ദം ബിരിയാണി ഇനത്തില്‍ സബാനിയ ഒന്നാം സ്ഥാനവും നഷ് വ രണ്ടാം സ്ഥാനവും,നസ്റിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കെഎംഎംസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിഭാഗം സംഘടിപ്പിച്ച ഫുഡ് ഫിയസ്റ്റ ശ്രദ്ധേയമായി.ഇസ്ഗാവയിലെ  റവാബ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഫുഡ് ഫിയസ്റ്റയിലെ പാചക മത്സരത്തില്‍ 5 വിഭാഗങ്ങളിലായി 50 പേര്‍ പങ്കെടുത്തു. ചിക്കന്‍ ദം ബിരിയാണി ഇനത്തില്‍ സബാനിയ ഒന്നാം സ്ഥാനവും നഷ്​വ രണ്ടാം സ്ഥാനവും,നസ്റിന ബാനു മൂന്നാം സ്ഥാനവും നേടി. സ്പൈസി ചട്ടിപ്പത്തിരി ഇനത്തില്‍ ഷമീമ ഒന്നാം സ്ഥാനവും, അഫ്രിന്‍ ഹഫീസ്  രണ്ടാം സ്ഥാനവും, റസ്മിന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോടന്‍ സ്‌പെഷ്യല്‍ ടയര്‍ പത്തിരി & ബീഫ് കറി ഇനത്തില്‍. ആസ്യ അബ്ദുല്ല ഒന്നാം സ്ഥാനവും, സഹീറ സല്‍മാന്‍ രണ്ടാം സ്ഥാനവും, റംല കുഞ്ഞമ്മദ് മൂന്നാം സ്ഥാനവും നേടി. പായസം ഇനത്തില്‍ നദ ഒന്നാം സ്ഥാനവും, അഫീഫ അഹ്‌മദ് രണ്ടാം സ്ഥാനവും, ഷബ്ന മൂന്നാം സ്ഥാനവും നേടി. പുഡ്ഡിംഗ് ഇനത്തില്‍ സഫ അയ്യൂബ് ഒന്നാം സ്ഥാനവും, ഷാന പി.ടി.രണ്ടാം സ്ഥാനവും, ഫാരിഷ ഷൈസാദ് മൂന്നാം സ്ഥാനവും നേടി. ഷെഫ് സാജിദ ഷംസ്, ഷെഫ് ബിര്‍ഷാദ്, ഷെഫ് സബിന്‍ ഛേത്രി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. 

ഒന്നാം സ്ഥാനക്കാര്‍ക്ക് 500 റിയാലിന്റെയും രണ്ടാം സ്ഥാനക്കാര്‍ക്ക് 300 റിയാലിന്റെയും മൂന്നാം സ്ഥാനക്കാര്‍ക്ക് 200 റിയാലിന്റെയും റവാബി ഗിഫ്റ്റ് വൗച്ചര്‍ കൂപ്പണുകള്‍ നല്‍കി. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് കോണ്‍സലേഷന്‍ ഗിഫ്റ്റുകള്‍ സമ്മാനിച്ചു. കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ആയിഷ നജാദ് അധ്യക്ഷയായ ചടങ്ങില്‍ കെഎംസിസി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഫുഡ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികളായ കാന്നു ബക്കര്‍, ജാഫര്‍ മാമ്പിലാക്കൂല്‍,  ജോര്‍ജ് റോബര്‍ട്ട്, സജിത്ത് ഇ.പി, ഇസ്മായില്‍ വി., ഷിജു മലയില്‍, കെഎംസിസി സംസ്ഥാന ഭാരവാഹികളായ സലിം നാലകത്ത്, പിഎസ്എം ഹുസൈന്‍, സല്‍മാന്‍ ഇളയടം, അജ്മല്‍ നബീല്‍, ഷംസുദ്ധീന്‍ വാണിമേല്‍, താഹിര്‍ താഹകുട്ടി, ഫൈസല്‍ കേളോത്,  കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ നിയമതുള്ള കോട്ടക്കല്‍, മുസ്തഫ എലത്തൂര്‍, ബഷീര്‍ ഖാന്‍ കൊടുവള്ളി,  കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് സാഹിബ്, ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍, ജില്ലാ ട്രെഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി, ജില്ലാ ഭാരവാഹികളായ നബീല്‍ നന്തി, ഷരീഫ് പി.സി, നവാസ് കോട്ടക്കല്‍, കെ.കെ. ബഷീര്‍, മുജീബ് ദേവര്‍കോവില്‍, മമ്മു ഷമ്മാസ്, റുബിനാസ് കോട്ടേടത്, സിറാജ് മാതോത്ത്, സാലിഹ് ഒ.പി., ഷബീര്‍ മേമുണ്ട, ഫിര്‍ദൗസ് മണിയൂര്‍, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സവാദ് വെളിയങ്കോട്,  കോഴിക്കോട് ജില്ലാ  കെഎംസിസി വനിതാ വിങ് ട്രെഷറര്‍ അസ്മ ജാഫര്‍, കോഴിക്കോട് ജില്ലാ വനിതാ കെഎംസിസി ഭാരവാഹികളായ സൈഫുന്നിസ സിറാസ് , റസീന അസീസ്,  നസീഹ നെല്ലൂര്‍ , ഫര്‍സാന ഷബ്നാസ്, റൂബി മുഹമ്മദ്, റാഹില സുബൈര്‍, കോഴിക്കോട് ജില്ലാ വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, കോഴിക്കോട് ജില്ലയിലെ മണ്ഡലം , പഞ്ചയാത് , മുനിസിപ്പല്‍ കെഎംസിസി നേതാക്കള്‍  എന്നിവര്‍ പങ്കെടുത്തു.

English Summary:

The Food Fest Organized by KMMC Qatar Kozhikode District Women's Section was Remarkable