ദോഹ ∙ വൃക്കരോഗങ്ങൾ, അവയുടെ കാരണങ്ങൾ ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം വേണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). വൃക്ക രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ രീതികൾ, മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ വൃക്കരോഗങ്ങൾ, അവയുടെ കാരണങ്ങൾ ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം വേണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). വൃക്ക രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ  കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ രീതികൾ, മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കണം. രോഗത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഹമദ് ജനറൽ ആശുപത്രിയിലെ നെഫ്രോളജി-കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ സീനിയർ കൺസൽറ്റന്റ് ഡോ. മുഹമ്മദ് അൽകാദി വ്യക്തമാക്കി. പ്രമേഹവും ഹൈപ്പർ ടെൻഷനുമാണ് 70 ശതമാനം വൃക്ക രോഗങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്ന്. 

പ്രതിരോധ വൈകല്യം, ജനിതക ഘടകങ്ങൾ, ഹൃദയ പേശികളുടെ തകരാർ, വേദനസംഹാരി ഗുളികകളുടെ അമിത ഉപയോഗം തുടങ്ങി ഒട്ടേറെ കാരണങ്ങൾ വൃക്കകളെ തകരാറിലാക്കും. തളർച്ച, ഛർദി, വിശപ്പില്ലായ്മ, തലകറക്കം, ഉറക്കക്കുറവ്, പേശികൾക്ക് വിറയൽ, മലബന്ധം, കാലുകൾക്കും കണങ്കാലുകൾക്കും വീക്കം, ഉയർന്ന രക്തസമ്മർദം എന്നിവയാണ് പ്രധാന ലക്ഷണങ്ങളിൽ ചിലത്.

ADVERTISEMENT

വൃക്കകളുടെ പ്രവർത്തനത്തെ ആശ്രയിച്ചാണ് ചികിത്സ. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിച്ചോ രോഗപ്രതിരോധ സംബന്ധമായ വൈകല്യങ്ങളുണ്ടെങ്കിൽ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകളോ ഉപയോഗിച്ചാണ് ചികിത്സ. രോഗം കൂടുന്ന ഘട്ടത്തിലാണ് വൃക്ക മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ ചികിത്സകളിലേക്ക് കടക്കുന്നതെന്നും ഡോ. അൽകാദി വിശദമാക്കി. പതിവ് പരിശോധനയിലൂടെ നേരത്തെ രോഗം തിരിച്ചറിയുകയാണ് പ്രധാനം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, പ്രമേഹവും രക്തസമ്മർദവും നിയന്ത്രണവിധേയമാക്കുക, ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പുകവലി നിർത്തുക, പതിവായി വേദനാസംഹാരി ഗുളികകൾ കഴിക്കുന്നത് നിർത്തുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം. 2022 നും 2030നും ഇടയിൽ ഖത്തറിൽ ഡയാലിസിസ് ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ ശരാശരി 5.67 ശതമാനം വർധനയുണ്ട്.

English Summary:

Hamad Medical Corporation: Health awareness key to prevent kidney diseases