മനാമ ∙ മനസ്സിൽ വിരിഞ്ഞ കവിതകൾ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് ബഹ്‌റൈനിലെ മലയാളി വിദ്യാർഥിനിയായ കാശ്‌വി സുബിൻ ജഗദീഷ്. ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കാശ്‌വി രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ 'ഹാർട്ട്സ്ട്രിങ്ങ്സ് ' സമാനതകളില്ലാത്ത കവിതകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മനസ്സിൽ വിരിഞ്ഞ കവിതകൾ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് ബഹ്‌റൈനിലെ മലയാളി വിദ്യാർഥിനിയായ കാശ്‌വി സുബിൻ ജഗദീഷ്. ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കാശ്‌വി രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ  'ഹാർട്ട്സ്ട്രിങ്ങ്സ് ' സമാനതകളില്ലാത്ത കവിതകളുടെ സമാഹാരമാണ്. എന്ന്  കവിതകൾ വിലയിരുത്തിയ പലരും ഇതിനോടകം അഭിപ്രായപ്പെട്ടു.

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ, ഒരു മുതിർന്ന കവിയുടെ പ്രതിഭയോടെ രചിക്കപ്പെട്ട കവിതകൾ ആണ് ഈ കൃതിയിൽ ഉള്ളത്. കാവ്യാത്മകത കൊണ്ടും ഭാഷയുടെ താളബോധം കൊണ്ടും സമ്പന്നമാണ് ഈ കവിതകൾ. ലൗവ്, ലോസ്, പെയിൻ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 17 കവിതകളാണ്  സമാഹരിച്ചിരിക്കുന്നത്.പ്രണയത്തിന്റെ മാധുര്യവും നഷ്ടപ്പെടലിന്റെ നിരാശയും വേദനയുടെ വിഷാദവും ഹൃദയത്തിൽ തൊടുന്നവിധം ഈ കവിതകളിൽ ചിത്രീകരിച്ചിരിക്കുന്നു. ലോകഭാഷയായ ഇംഗ്ലീഷിൽ എഴുതപ്പെട്ടതുകൊണ്ട് തന്നെ നാളെ ലോകസാഹിത്യത്തിൽ ശ്രദ്ധിക്കാനിടയുള്ള കവിതയുടെ ശുക്രനക്ഷത്രത്തിന്റെ ഉദയമാണ് ഹാർട്ട് സ്ട്രിങ്ങ്സ്. എന്ന കണ്ണൂർ സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ പ്രഫ. ഖാദർ മാങ്ങാടിന്റെ പ്രൗഢ ഗംഭീരമായ അവതാരികയോടെ കാഞ്ഞങ്ങാട് പത്മശ്രീ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാശ്‌വി സുബിൻ ജഗദീഷ്
ADVERTISEMENT

ജനുവരി 12ന് ബഹ്‌റൈൻ ഫെസ്റ്റിവലിൽ ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ പ്രശസ്തമായ എംബസിയിൽ വെച്ച് . ഇഹ്‌ജാസ് അസ്‌ലം സി.എസ്. സെക്കൻഡ് സെക്രട്ടറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.കവിയും എഴുത്തുകാരനുമായ നാലപ്പാടം പത്മനാഭനും പത്മശ്രീ ബുക്സ്  സ്‌ഥാപകനുമായ നാലപ്പാടം പത്മനാഭനും ചടങ്ങിൽ സംബന്ധിക്കാൻ നാട്ടിൽ നിന്നും എത്തിയിരുന്നു. കണ്ണൂർ സ്വദേശികളായ ജിഷ കണിയാങ്കണ്ടിയുടെയും സുബിൻ ജഗദീഷിന്റെയും മകളായ  കാശ്‌വി കുവൈറ്റിലാണ് ജനിച്ച് വളർന്നത്.ചെറുപ്പം മുതലേ നല്ല വായനക്കാരിയും എഴുത്തിനോടും കലയോടും  അടുപ്പം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.. അഞ്ചാം വയസ്സു മുതൽ  ഭരതനാട്യം, വീണ എന്നിവയിൽ പരിശീലനം നേടുന്നുണ്ട്. 'ഹാർട്ട്‌സ്ട്രിംഗ്സ്' ഇപ്പോൾ ബഹ്‌റൈനിലെ പുസ്തകശാലയായ ബുക്ക്‌മാർട്ടിൽ ലഭ്യമാണ്.

English Summary:

Malayali Student with English Poetry Collection in Bahrain