മനാമ∙ ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനും പരിചയപ്പെടാനുമുള്ള അവസരവുമായി ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് ഫെബ്രുവരിയിൽ തുടക്കമാകും. ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 24 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന് വലിയ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. അറബിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനും പരിചയപ്പെടാനുമുള്ള അവസരവുമായി ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് ഫെബ്രുവരിയിൽ തുടക്കമാകും. ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 24 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന് വലിയ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. അറബിക് പലഹാരങ്ങൾ മുതൽ ഏഷ്യൻ സ്ട്രീറ്റ് ഫുഡും ക്ലാസിക് അമേരിക്കൻ ബർഗറുകളുടെ നീണ്ട നിരയും അടക്കമുള്ള ലോകോത്തര വിഭവങ്ങളാണ് ഇത്തവണ ഭക്ഷണ പ്രേമികൾക്കായി ഒരുക്കുന്നത്.

ഇത്തരത്തിലുള്ള ഭക്ഷണ മേളയ്ക്കപ്പുറം സാംസ്കാരിക വിനോദ പരിപാടിയുടെയും കൂടി ഇടമായിരിക്കും ഈ ദിവസങ്ങൾ. തത്സമയ സംഗീത പ്രകടനങ്ങൾ, ആകർഷകമായ ഗെയിമുകൾ, നിരവധി സമ്മാനങ്ങൾ, കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ കളി സ്‌ഥലങ്ങൾ എന്നിവയും ഭക്ഷണ മേളയുടെ ഭാഗമായി ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. മറാസി ബീച്ചിൽ ആയിരിക്കും ഫുഡ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെആഭിമുഖ്യത്തിൽ ഭക്ഷ്യമേളയുടെ 2024 പതിപ്പിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

ADVERTISEMENT

കഴിഞ്ഞ മാർച്ചിൽ നടന്ന ഏഴാം പതിപ്പ്, വൻ വിജയമായിരുന്നു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ടെൻഡർ ബോർഡ് മുഖേന സ്ഥാപനങ്ങളിൽ നിന്നും  ടെൻഡറുകൾ ക്ഷണിച്ചാണ്‌ മേളയിലേക്ക് സ്റ്റാളുകൾ ഒരുക്കുന്നത്.

English Summary:

Bahrain Food Festival will start from February 8