തിരക്കിൽ മുങ്ങി ഇന്തോ–അറബ് കൾചറൽ ഫെസ്റ്റ് ആട്ടം,പാട്ട്,ആഘോഷം അബുദാബി ∙ സാംസ്കാരിക സമന്വയം സമ്മേളിച്ച ഇന്തോ–അറബ് കൾചറൽ ഫെസ്റ്റ് ആഘോഷമാക്കി ജനങ്ങൾ. ഇരുരാജ്യങ്ങളുടെയും സംസ്കാരവും പൈതൃകവും കലയും ഭക്ഷണ വിഭവങ്ങളും സമ്മേളിച്ച ഉത്സവത്തിലേക്ക് ജനപ്രവാഹമായിരുന്നു. മുസഫ ക്യാപിറ്റൽ മാളിനു സമീപം പ്രത്യേകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സാംസ്കാരിക സമന്വയം സമ്മേളിച്ച ഇന്തോ–അറബ് കൾചറൽ ഫെസ്റ്റ് ആഘോഷമാക്കി ജനങ്ങൾ. ഇരുരാജ്യങ്ങളുടെയും സംസ്കാരവും പൈതൃകവും കലയും ഭക്ഷണ വിഭവങ്ങളും സമ്മേളിച്ച ഉത്സവത്തിലേക്ക് ജനപ്രവാഹമായിരുന്നു. മുസഫ ക്യാപിറ്റൽ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യുവിലാണ് അബുദാബി മലയാളി സമാജത്തിന്റെ ഏറ്റവും വലിയ പൊതുപരിപാടി അരങ്ങേറിയത്.

സ്വദേശികളുടെ പരമ്പരാഗത അയാല നൃത്ത, സംഗീത പരിപാടിക്കു പുറമെ തനൂറ നൃത്തം, ലബനീസ് ഡംക തുടങ്ങി ഒട്ടേറെ കലാപരിപാടികൾ മലയാളി സമാജത്തിന്റെ വേദിയിൽ അവതരിപ്പിച്ചതിലൂടെ സഹകരണത്തിന്റെ പുത്തൻ അധ്യായത്തിനാണ് തുടക്കമിട്ടത്. നടി സരയു മോഹൻ, മനോജ് ഗിന്നസ്, കൃഷ്ണപ്രഭ, രാജേഷ് തിരുവമ്പാടി തുടങ്ങി ഇന്ത്യക്കാരുടെ ഹാസ്യ, നൃത്ത, സംഗീത വിരുന്ന് വ്യത്യസ്ത അനുഭൂതിയായി. കാൽ ലക്ഷത്തിലേറെ േപരാണ്  ഉത്സവത്തിന് എത്തിയത്. ശനി, ഞായർ ദിവസങ്ങളിലാണ്  കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. യുഎഇയുടെയും ഇന്ത്യയുടെയും തനത് വിഭവങ്ങളുടെ ഭക്ഷണ സ്റ്റാളുകളും ചിത്ര പ്രദർശനവും പുസ്തകമേളയും ലുലു വസ്ത്ര വിപണിയുമെല്ലാം ഉത്സവത്തെ സമ്പന്നമാക്കി. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, സമാജം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT

നാവിൽ നിറഞ്ഞു, നാടിന്റെ രുചിമേളം മേളയിലെ താരങ്ങളായി കുമ്പിളപ്പം, വട്ടയിലയപ്പം
കുമ്പിളപ്പം, വട്ടയിലയപ്പം, കാസർകോടൻ അരിയുണ്ട, പാൽകപ്പ, കല്ലുമ്മക്കായ, കരിങ്കോഴി പൊരിച്ചത് തുടങ്ങി തനിനാടൻ ഭക്ഷണങ്ങളുടെ രുചിവിപ്ലവം തീർത്ത് ഇന്തോ അറബ് കൾചറൽ ഫെസ്റ്റ്. ഭക്ഷണപ്രേമികളെ ഉത്സവത്തിലേക്ക് ആകർഷിച്ചതും ഈ രുചിവൈവിധ്യം. ഫലാഫിൽ ഉൾപ്പെടെയുള്ള യുഎഇ വിഭവങ്ങളുമുണ്ടായിരുന്നു.

കുമ്പിളപ്പവും വട്ടയിലയപ്പവും ചൂടപ്പം പോലെയാണ് വിറ്റുപോയതെന്ന് നൊസ്റ്റാൾജിയ രക്ഷാധികാരി നൗഷാദ് ബഷീർ പറഞ്ഞു.ഉണ്ണിയപ്പം, കോഴി പൊരിച്ചത്, കിഴി പൊറോട്ട, താറാവ് മപ്പാസ്, കപ്പ, മീൻകറി, കപ്പ ബീഫ് റോസ്റ്റ്, നീർദോശ, നൈസ് പത്തിരി, ഞണ്ട് കറി, ചെമ്മീൻ റോസ്റ്റ്, അരി പാലട (ദോശ) തുടങ്ങിയ വിഭവങ്ങൾക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. 10 മണിയോടെ മിക്ക വിഭവങ്ങളും തീർന്നു.

ADVERTISEMENT

മലയാളി സമാജത്തിന് കീഴിലുള്ള  ഇൻകാസ്, ഫ്രണ്ട്സ് എഡിഎംഎസ്, അബുദാബി സാംസ്കാരിക വേദി, സോഷ്യൽ ഫോറം, ദർശന സാംസ്കാരിക വേദി, നൊസ്റ്റാൾജിയ, സമാജം വനിതാ വേദി, ബാലവേദി തുടങ്ങിയ സംഘടനകളുടെ ഭക്ഷണ സ്റ്റാളുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.  പഴംപൊരിയും ബീഫും, പാലട പ്രഥമൻ, ഉണ്ണിയപ്പം, പുട്ടുബിരിയാണി, പത്തിരി, ചെമ്മീൻ പുട്ട്, രസ വട, നവരത്ന പായസം, നെല്ലിക്ക കാന്താരി, മത്തിക്കറി, സമോവർ ചായ തുടങ്ങി വ്യത്യസ്ത വിഭവങ്ങളുമായി മത്സരിക്കുകയായിരുന്നു വിവിധ സ്റ്റാളുകൾ. 

ഓരോ സംഘടനയിലെയും വനിതാവേദി പ്രവർത്തകർ നാടൻ രുചിക്കൂട്ടിൽ തത്സമയം തയാറാക്കിയതും വീട്ടിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്നതുമായ വിഭവങ്ങളായിരുന്നു ആകർഷണം. തണുപ്പകറ്റാൻ നാടൻ ചുക്കുകാപ്പി ഇൻകാസ് സ്റ്റാളിൽ  സൗജന്യമായി വിതരണം ചെയ്തിരുന്നു.

English Summary:

People Celebrated the Indo-Arab Cultural Fest