അബുദാബി ∙ ഇത്തിഹാദ് റെയിൽ അബുദാബിയിൽനിന്ന് അൽദന്നയിലേക്കു ആദ്യ പാസഞ്ചർ യാത്ര നടത്തി. വ്യവസായ, നൂതന സാങ്കേതികത മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബറും പരീക്ഷണാർഥം നടത്തിയ കന്നിയാത്രയിൽ പങ്കെടുത്തു. റൂട്ട് പ്രവർത്തനക്ഷമമായാൽ അഡ്‌നോക് തൊഴിലാളികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇത്തിഹാദ് റെയിൽ അബുദാബിയിൽനിന്ന് അൽദന്നയിലേക്കു ആദ്യ പാസഞ്ചർ യാത്ര നടത്തി. വ്യവസായ, നൂതന സാങ്കേതികത മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബറും പരീക്ഷണാർഥം നടത്തിയ കന്നിയാത്രയിൽ പങ്കെടുത്തു.

റൂട്ട് പ്രവർത്തനക്ഷമമായാൽ അഡ്‌നോക് തൊഴിലാളികൾക്ക് അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാം. അബുദാബി സിറ്റിക്കും അൽ ദന്ന സിറ്റിക്കും ഇടയിലുള്ള പാസഞ്ചർ റെയിൽ സർവീസുകളുടെ വികസനത്തിലൂടെ യുഎഇയുടെ വ്യാപാര, വ്യവസായ, ഉൽപാദന, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമെന്ന് സുൽത്താൻ അൽ ജാബർ പറഞ്ഞു.

അബുദാബിയിൽനിന്ന് അൽദന്നയിലേക്കുള്ള ആദ്യ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യവസായ, നൂതന സാങ്കേതി മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബറും സംഘവും
ADVERTISEMENT

 ദേശീയ റെയിൽ പദ്ധതി യാത്ര, ചരക്കു സേവനങ്ങൾക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിലും സുപ്രധാന പങ്കുവഹിക്കുമെന്നും കൂട്ടിച്ചേർത്തു. പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കും. രാജ്യാന്തര നിലവാരത്തിൽ ഉയർന്ന സുരക്ഷയോടെയാണ് ഇത്തിഹാദ് റെയിൽ സർവീസ് നടത്തുകയെന്ന് ഇത്തിഹാദ് റെയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഷാദി മലക് പറഞ്ഞു. സുസ്ഥിര വികസനത്തിൽ ആഗോള കേന്ദ്രമാകാൻ കുതിക്കുന്ന യുഎഇയ്ക്ക് ശക്തിപകരുന്നതായിരിക്കും ഇത്തിഹാദ് റെയിലെന്നും സൂചിപ്പിച്ചു. ഇതേസമയം യുഎഇയുടെ പാസഞ്ചർ റെയിൽ സർവീസ് എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.  ദേശീയാടിസ്ഥാനത്തിൽ ചരക്കു സേവനം 2023 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു.  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചരക്കുപാത ഫ്ലാഗ് ഓഫ് ചെയ്തത്.

English Summary:

Etihad's First Traval on the Passenger Track