മനാമ ∙ ഐസിഎസ്ഐ കൊമേഴ്‌സ് ഒളിംപ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ

മനാമ ∙ ഐസിഎസ്ഐ കൊമേഴ്‌സ് ഒളിംപ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഐസിഎസ്ഐ  കൊമേഴ്‌സ് ഒളിംപ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി  സംഘടിപ്പിച്ച ഒളിംപ്യാഡിലാണ് ഈ നേട്ടം.  സോണൽ ടോപ്പർ വിഭാഗത്തിൽ മലയാളിയായ ആരാധ്യ രണ്ടാം റാങ്കാണ് കരസ്ഥമാക്കിയത് .  

ഇന്ത്യൻ  സ്‌കൂളിൽ  പതിനൊന്നാം ക്ലാസ് കൊമേഴ്‌സ് വിദ്യാർഥനിയായ ആരാധ്യ, പ്രദീപൻ കാനോടത്തിലിന്റെയും രാധിക പള്ളിപ്രത്തിന്റെയും മകളാണ്. ആരാധ്യ എൽകെജി മുതൽ ഇന്ത്യൻ സ്‌കൂളിലാണ്  പഠിക്കുന്നത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ ആരാധ്യയെ അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി സതീഷ്,  വിനോദ് എസ്, കൊമേഴ്‌സ് വകുപ്പ് മേധാവി  ബിജു വാസുദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ വി. ആർ. പളനിസ്വാമി ആരാധ്യക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

English Summary:

Indian School Girl Excels in Commerce Olympiad.