അബുദാബി∙ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേട് തടയാൻ ഫെഡറൽ നിയമം കർശനമാക്കി യുഎഇ. നിയമലംഘകർക്ക് 2 ലക്ഷം ദിർഹം (45 ലക്ഷത്തിലേറെ രൂപ) വരെ പിഴയാണ് ശിക്ഷ.വിദ്യാർഥികളെ കൂടാതെ മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെങ്കിലും പിഴ ചുമത്തുമെന്നും വ്യക്തമാക്കി. ചോദ്യം, ഉത്തരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേട് തടയാൻ ഫെഡറൽ നിയമം കർശനമാക്കി യുഎഇ. നിയമലംഘകർക്ക് 2 ലക്ഷം ദിർഹം (45 ലക്ഷത്തിലേറെ രൂപ) വരെ പിഴയാണ് ശിക്ഷ. വിദ്യാർഥികളെ കൂടാതെ മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെങ്കിലും പിഴ ചുമത്തുമെന്നും വ്യക്തമാക്കി. 

ചോദ്യം, ഉത്തരം, പരീക്ഷാ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ചോർത്തുക, അച്ചടിക്കുക, വിതരണം ചെയ്യുക, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴയോ 6 മാസം വരെ സാമൂഹിക സേവനം ചെയ്യാനോ ഉത്തരവിടും. കോപ്പിയടിക്കുന്ന വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പെരുമാറ്റ ചട്ടങ്ങൾക്ക് അനുസൃതമായിട്ടാകും നടപടി.

ADVERTISEMENT

ഓൺലൈൻ വഴി പരീക്ഷാ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുക, ഫലങ്ങളിൽ കൃത്രിമം കാണിക്കുക,  ചോദ്യങ്ങൾ, ഉത്തരങ്ങൾ, പരീക്ഷാ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തുക, പരീക്ഷാ കേന്ദ്രങ്ങളിലും മറ്റു നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുക എന്നിവയ്ക്കെതിരെയും നടപടി ശക്തമാക്കും.അനുകമ്പയോടെ കുട്ടികളെ പഠിപ്പിക്കാനും ശരിയായ പാതയിലേക്ക് നയിക്കാനുമുള്ള അവസരമായാണ് ശിക്ഷാ നടപടികളെ കാണുന്നതെന്നും അധികൃതർ വിശദീകരിച്ചു.

English Summary:

UAE: Up to AED200,000 Fine for Cheating in Exams.