യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിരന്തരം മാറ്റം പ്രകടമാണ്.തൊഴില്‍ അന്വേഷകർ വിപണിയിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 2024 ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുളള മേഖലകള്‍ ഏതെല്ലാമാണ്?തൊഴില്‍ അവസരങ്ങള്‍ ഏതെല്ലാമാണ്? സാധ്യതയുളള തൊഴില്‍ മേഖലകളിലെ 10 വിഭാഗങ്ങളും ജോലി ഒഴിവുകള്‍ റിപ്പോർട്ട്

യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിരന്തരം മാറ്റം പ്രകടമാണ്.തൊഴില്‍ അന്വേഷകർ വിപണിയിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 2024 ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുളള മേഖലകള്‍ ഏതെല്ലാമാണ്?തൊഴില്‍ അവസരങ്ങള്‍ ഏതെല്ലാമാണ്? സാധ്യതയുളള തൊഴില്‍ മേഖലകളിലെ 10 വിഭാഗങ്ങളും ജോലി ഒഴിവുകള്‍ റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിരന്തരം മാറ്റം പ്രകടമാണ്.തൊഴില്‍ അന്വേഷകർ വിപണിയിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 2024 ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുളള മേഖലകള്‍ ഏതെല്ലാമാണ്?തൊഴില്‍ അവസരങ്ങള്‍ ഏതെല്ലാമാണ്? സാധ്യതയുളള തൊഴില്‍ മേഖലകളിലെ 10 വിഭാഗങ്ങളും ജോലി ഒഴിവുകള്‍ റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിരന്തരം മാറ്റം പ്രകടമാണ്.തൊഴില്‍ അന്വേഷകർ വിപണിയിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  2024 ല്‍  ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുളള മേഖലകള്‍ ഏതെല്ലാമാണ്?തൊഴില്‍ അവസരങ്ങള്‍ ഏതെല്ലാമാണ്? സാധ്യതയുളള തൊഴില്‍ മേഖലകളിലെ 10 വിഭാഗങ്ങളും  ജോലി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുളള സ്ഥാപനങ്ങളും ഇവയാണ്.

1. ആർട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സ്പെഷലിസ്റ്റ്സ്
2017 ലാണ് യുഎഇ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്ട്രാറ്റജി ആരംഭിച്ചത്.ഇന്ന് ഏറ്റവും ജോലി സാധ്യതയുളള മേഖലകളിലൊന്നാണ് ആർട്ടിഫിഷല്‍ ഇന്‍റലിജന്‍സ്. ദുബായിലും അബുദബിയിലും എഐ പ്രഫഷനലുകള്‍ക്കായി ജോലി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ADVERTISEMENT

∙ ശമ്പളം 19000 ദിർഹം മുതല്‍ 45,000 ദിർഹം വരെ

ഉദ്യോഗാർഥികളെ തേടുന്ന പ്രമുഖ കമ്പനികള്‍/ സ്ഥാപനങ്ങള്‍ 
മൈക്രോസോഫ്റ്റ്, ഐബിഎം,ഇത്തിസലാത്ത്,ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍ 

2. ഡിജിറ്റല്‍ മാർക്കറ്റിങ് സ്പെഷലിസ്റ്റ്സ്
തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും നിലവില്‍ മുന്‍ഗണന നല്‍കുന്നത് ഡിജിറ്റല്‍ മാർക്കറ്റിങ്ങിനാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വൈദഗ്ധ്യമുളളവർക്കായി നിരവധി അവസരങ്ങളുണ്ട്. സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും പരസ്യവും,സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ,സെർച്ച് എൻജിൻ മാർക്കറ്റിങ് ഗൂഗിള്‍ പിപിസി തുടങ്ങി നിരവധി മേഖലകളിലേക്ക് ഡിജിറ്റല്‍ മാർക്കറ്റിങ്ങില്‍ വൈദഗ്ധ്യമുളളവരെ ആവശ്യമുണ്ട്. 

ശമ്പളം15,000 മുതല്‍ 42,000 

ADVERTISEMENT

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
ദി എമിറേറ്റ്സ് ഗ്രൂപ്പ്, മാജിദ് അല്‍ ഫുത്തൈം, ബെയ്റേസ്ഡോർഫ്,ആമസോണ്‍,ഗൂഗിള്‍,ലാന്‍റ്മാർക്ക് ഗ്രൂപ്പ്,ചാഹൂബ് ഗ്രൂപ്പ്, അഡിഡാസ് തുടങ്ങിയവയില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

3. സൈക്കോളജിസ്റ്റ്സ്
വിവിധ മാനസികാരോഗ്യ, വെൽനസ് സെന്‍ററുകളും വിവിധകമ്പനികളും അവരുടെ ജീവനക്കാരെ കൗൺസിലിങ് ചെയ്യുന്നതിനായി സൈക്കോളജിസ്റ്റുകളുടെ സഹായം തേടാറുണ്ട്. അതുകൊണ്ടുതന്നെ ക്ലിനിക്കല്‍ -കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുകള്‍ക്ക് ജോലി സാധ്യതകളുണ്ട്.  

ശമ്പളം14,000 മുതല്‍ 40,000 

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
അമേരിക്കന്‍ യൂണിവേഴ്സിറ്റി ദുബായ്, എമിറേറ്റ്സ് ഗ്രൂപ്പ്, ഡേവിഡ്സണ്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ്, ദുബായ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റർ

വിവിധ ഭാഷക്കാർ താമസിക്കുന്ന രാജ്യമാണ് യുഎഇ. Image Credit: FG Trade/istockphoto.com
ADVERTISEMENT

4. മെഡിക്കൽ, ഹെൽത്ത് കെയർ സ്റ്റാഫ്
മെഡിക്കല്‍ ഫീല്‍ഡിലോ ആരോഗ്യസംരക്ഷണ രംഗത്തോ പ്രവർത്തിക്കുന്നവരാണെങ്കില്‍ ജോലി സാധ്യതകളുണ്ട്. വിദ്യാർഥികളെ ആരോഗ്യമേഖലയിലേക്ക് ജോലിയ്ക്കായി പ്രാപ്തരാക്കുന്നതിന് 180 ലധികം ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷയും മെഡിക്കൽ സൗകര്യങ്ങളും നല്‍കുന്നതിനാല്‍ ഈ കോഴ്സുകള്‍ക്ക് മികച്ച പരിഗണനയും ഉയർന്ന ആവശ്യകതയുമുണ്ട്.

ശമ്പളം(ജനറല്‍ പ്രാക്ടീഷണല്‍ മുതല്‍ സ്പെഷലിസ്റ്റ് ) 17,000 മുതല്‍ 70,000,നഴ്സിങ് സ്റ്റാഫ് (9,000 മുതല്‍ 26,000 ദിർഹം മുതല്‍)

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
ദുബായ് ഹെല്‍ത്ത് അതോറിറ്റി, അല്‍ ഷാർഖ് ഹെല്‍ത്ത് കെയർ,ഷെയ്ഖ് ,ഷാഖ്ബൗട്ട് മെഡിക്കല്‍ സിറ്റി, സ്പെഷലൈസ്ഡ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍, ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയർ,എന്‍എംസി ഹെല്‍ത്ത് കെയർ

5. വിവർത്തകർ
വിവിധ ഭാഷക്കാർ താമസിക്കുന്ന രാജ്യമാണ് യുഎഇ. അറബിയിൽ നിന്ന് മറ്റ് ഭാഷകളിലേക്ക്, പ്രത്യേകിച്ച് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന പരിചയസമ്പന്നരായ വിവർത്തകർക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. അറബിയും ഇംഗ്ലീഷും കൂടാതെ കൂടുതല്‍ ഭാഷകള്‍ സംസാരിക്കാനും വിവർത്തനം ചെയ്യാനും സാധിക്കുന്നയാളാണെങ്കില്‍ ജോലി സാധ്യതയും കൂടുതലാണ്. 

ശമ്പളം 4000 ദിർഹം മുതല്‍ 17,000 ദിർഹം വരെ

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
ടോർജോമാന്‍,ട‍ർജാമ,ഫ്യൂച്ചർ ഗ്രൂപ്പ് ട്രാന്‍സ്ലേഷന്‍ സർവീസ്, കമ്മ്യൂണിക്കേഷന്‍ ലീഗല്‍ ട്രാന്‍സ്ലേഷന്‍ ദുബായ്, മിഖായേല്‍ പേജ്, സണ്‍ഡസ്, ഡീവാന്‍കണ്‍സള്‍ട്ടന്‍സ്.

6. അധ്യാപകർ​
നിരവധി രാജ്യക്കാരുടെ സ്കൂളുകള്‍ പ്രവർത്തിക്കുന്നുവെന്നുളളതുകൊണ്ടുതന്നെ അധ്യാപനം കരിയറായി തിരഞ്ഞെടുത്തവർക്ക് ജോലി സാധ്യത ഏറെയുളള സ്ഥലമാണ് യുഎഇ. അറബിക്, ഇംഗ്ലിഷ് അധ്യാപകർക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുളളത്. 

ശമ്പളം 9,000 മുതല്‍ 15,000 വരെ 

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ ​
ദുബായ് ബ്രിട്ടിഷ് സ്കൂള്‍,ദുബായ് കോളേജ്,ജെംസ് ജുമൈറ പ്രൈമറി സ്കൂള്‍,ജെംസ് റോയല്‍ ദുബായ് സ്കൂള്‍,ഡെല്‍റ്റ ഇംഗ്ലിഷ് സ്കൂള്‍

7. സൈബർ സെക്യൂരിറ്റ് അനലിസ്റ്റ്സ്
സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതും ബിസിനസ് പ്രവർത്തനങ്ങൾക്കായി ഇന്‍റർനെറ്റിന്‍റെ ഉപയോഗവും വർധിച്ചതോടെ സൈബർ സുരക്ഷാ നടപടികൾക്കുള്ള ആവശ്യവും വർധിച്ചു. സൈബർ സുരക്ഷ മേഖലയിൽ വൈദഗ്ധ്യമുളളവരാണെങ്കില്‍ ജോലി ലഭിക്കാനുളള സാധ്യതകളും ഏറെയാണ്.

ശമ്പളം 14,000 മുതല്‍ 29,000 വരെ 

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
എമിറേറ്റ്സ്, സൈബർ,ഇന്‍സൈറ്റ് ഗ്ലോബല്‍,അല്‍ ഫുത്തൈം

8. എൻജിനീയേഴ്സ് 
എൻജിനീയർമാർക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്.പ്രധാനമായും മെക്കാനിക്കല്‍, എയറോട്ടിക്കല്‍ എൻജിനീയറിങ് മേഖലയിലാണ് ജോലി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ശമ്പളം 7,000 മുതല്‍ 30,000 വരെ 

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
ചാല്‍ഹൂബ് ഗ്രൂപ്പ്, എഡിഡിസി,സീമെന്‍സ്,നിറാസ്,ഹാല്‍ക്കണ്‍,പെട്രോഫാക്,ജേക്കബ്സ്,ടെക്നിമോണ്‍ട്,എമാർ

9. സോഫ്റ്റ്​​വേർ ഡെവലപേഴ്സ്
വളർന്നുവരുന്ന ടെക്-സ്റ്റാർട് അപ് മേഖലകളില്‍ സോഫ്റ്റ്​​വേർ ഡെവലപർമാരുടെ ആവശ്യം വർധിച്ചുവരികയാണ്. ടെക്നോളജി കമ്പനികളുടെ കേന്ദ്രമായി ദുബായ് ഇന്‍റർനെറ്റ് സിറ്റി മാറിയതോടെ ജോലി അവസരങ്ങളും ഉയർന്നു.

ശമ്പളം 7,000 മുതല്‍ 20,000 വരെ 

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
ഡുബിസില്‍,അല്‍ മർവാന്‍ ഗ്രൂപ്പ്, തലാബത്ത്,ഒ എസ് എന്‍, ഡീല്‍, സൈന്‍ക്രോണ്‍,ബ്രിക്സിയോ,റാക് ബാങ്ക്

10. ഹ്യൂമൻ റിസോഴ്‌സ് ഓഫിസർമാർ
ബിസിനസുകൾക്ക് ശരിയായ ആളുകളെ കണ്ടെത്തുന്നതിനും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനും നിയമിക്കുന്നതിനും നിർണായകമാണ് ഹ്യൂമൻ റിസോഴ്‌സ് പ്രഫഷണലുകളുടെ റോള്‍. വൈദഗ്ധ്യമുളള എച്ച് ആർ ടീമാണ് ഒരു സ്ഥാപനത്തിന്‍റെ അടിത്തറ. എച്ച്ആർ മാനേജർമാർ,എക്സിക്യൂട്ടീവ്സ്,അസിസ്റ്റന്‍റുമാർ,ജനറലിസ്റ്റുകള്‍ തുടങ്ങിയ മേഖലകളിലേക്ക് ഉദ്യോഗാർഥികളെ തേടാറുണ്ട് മിക്ക സ്ഥാപനങ്ങളും.

ശമ്പളം 6,000 മുതല്‍ 15,000 വരെ 

ഉദ്യോഗാർഥികളെ  തേടുന്ന പ്രമുഖ കമ്പനികള്‍/സ്ഥാപനങ്ങള്‍ 
റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പ്,ക്രിസ്റ്റല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്,ചാനല്‍,എന്‍ടിടി, സാവില്‍സ് മിഡില്‍ ഈസ്റ്റ്, ലൗസാന്‍ ഗ്രൂപ്പ്,പിഡബ്ലൂസി മിഡില്‍ ഈസ്റ്റ്, മാമോത്ത്, എപ്സണ്‍ മിഡില്‍ ഈസ്റ്റ്, ഹാമില്‍ട്ടണ്‍ ബ്രാഡ്ഷാ ഗ്രൂപ്പ്

യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവർ നിർബന്ധമായും തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. റിപ്പോർട്ടുചെയ്ത് ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ജോലി ഒഴിവുകള്‍ നികത്തപ്പെടാറുണ്ടെന്നുളളത് ജോലി അന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നുളളതാണ് വ്യക്തമാക്കുന്നത്.ജോലി സാധ്യതകളും ഒഴിവുകളും നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നുളളതും തൊഴിലന്വേഷകർ ശ്രദ്ധിക്കേണ്ട പ്രധാന വിഷയമാണ്.

English Summary:

High-growth job markets in the UAE: Here's where to focus your search.