ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ(ഞായറാഴ്ച) രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ  വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു. 

∙ബീച്ചുകളും തടാകങ്ങളും സന്ദർശിക്കരുത്
ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബിയിലും ദുബായിലും ഇംഗ്ലിഷിലും അറബികിലും സമാനമായ സുരക്ഷാ അലേർട്ടുകൾ താമസക്കാർക്ക് ലഭിച്ചു. പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

ഇന്ന്) പുലർച്ചെ അബുദാബിയിലും ദുബായിലും ഇടിമിന്നൽ അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജീവന് അപകടമുണ്ടാക്കുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുന്നറിയിപ്പും നൽകി. മഴക്കാലത്തും പ്രതികൂല കാലാവസ്ഥയിലും നിവാസികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് ബീച്ച്, വാദി(തടാകം) പ്രദേശങ്ങളിൽ. അതേസമയം, ഷാർജയിലും മറ്റും ഇന്നലെ റോഡ‍ുകളിലും മറ്റുമുണ്ടായ മഴ വെള്ളം വൈകിട്ടോടെ നീക്കം ചെയ്തെങ്കിലും ഇന്ന് രാവിലെ മുതൽ വീണ്ടും റോഡുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

∙ അബുദാബി പൊലീസിന്‍റെ പ്രത്യേക അറിയിപ്പ്
അബുദാബി പൊലീസിന്‍റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോളിങ് വാഹനമോടിക്കുന്നവരോട് വേഗപരിധി (മഴ സമയത്ത് കുറയും), മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ (പ്രത്യേകിച്ച് പ്രതീക്ഷിക്കുന്ന ദൂരക്കാഴ്ച കുറയുമ്പോൾ) ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു.സ്കിഡ്ഡിങ് ഒഴിവാക്കാൻ ഒരു ടേൺ എടുക്കുമ്പോൾ വേഗത കുറയ്ക്കുക. റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ ദുബായ് പൊലീസും സമൂഹമാധ്യമത്തിൽ രംഗത്തെത്തി. മഴവെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. വെള്ളത്തിലൂടെ കടന്നുപോയ ശേഷം ബ്രേക്കുകളുടെ അവസ്ഥ പരിശോധിക്കുക; ദൃശ്യപരത വർധിപ്പിക്കുന്നതിന് ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുക, വിൻഡ്‌ഷീൽഡ് ഫോഗിങ് ഒഴിവാക്കുന്നതിന് ബാഹ്യ സർക്കുലേഷൻ മോഡിൽ എയർ കണ്ടീഷനിങ് ഉപയോഗിക്കുക; വേഗം കുറയ്ക്കുകയും വിൻഡ്ഷീൽഡ് വൈപ്പറുകൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യണം.  

ADVERTISEMENT

∙ മഴ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങൾ മാത്രം
ഏതെങ്കിലും കാലാവസ്ഥാ അപ്ഡേറ്റുകൾക്കോ ഉപദേശങ്ങൾക്കോ വേണ്ടി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികളിൽ ഏർപ്പെടരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്വന്തം നിലയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

Heavy Rains In UAE Cause Waterlogging In Dubai, Police Issue Advisory.