ദുബായ് ∙ ഹത്ത അതിർത്തിക്ക് ദുബായ് ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിങ്ങിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ ജിഡിആർഎഫ്എ ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഹത്ത അതിർത്തിക്ക് ദുബായ് ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിങ്ങിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ ജിഡിആർഎഫ്എ ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ  ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

ഹത്ത അതിർത്തിയിലെ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Credit-GDFRA

രാജ്യാന്തര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി നൽകിയതിനാണ് ഏതാനും  ദിവസങ്ങൾക്ക് മുൻപ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഹത്ത ബോർഡറിന് താരപദവി നൽകിയത്. ദുബായുടെ അവസരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കവാടമാണ് ഹത്ത അതിർത്തി. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടമാണ് ഈ അതിർത്തി കൈവരിച്ചത്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം 40 ലക്ഷത്തിലേറെ പേരാണ് ഇതിലൂടെ കടന്ന് പോയത്.

ഹത്ത അതിർത്തിക്ക് 6 സ്റ്റാർ പദവി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥർ. Credit: GDFRA

രാജ്യത്തോട് കൂറുള്ള, ജനങ്ങളുടെ സേവനത്തിന് പ്രയത്നിക്കുന്ന ഒരു ടീമിന് ലഭിച്ച അർഹതപ്പെട്ട ആദരമാണിതെന്ന് ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകൾ  ഉദ്ധരിച്ചു ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. യുഎഇയെയും അയൽ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഹത്ത ലാൻഡ് പോർട്ടിന്റെ തന്ത്രപരമായ പ്രാധാന്യം വിശദീകരിച്ചു. ഈ അംഗീകാരം ജീവനക്കാർക്ക് വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും നിറഞ്ഞ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഹത്ത–ഒമാൻ അതിർത്തി. Credit: GDFRA

ഏറ്റവും മികച്ച രീതിയിൽ ഹത്തയെ ഉയർത്തുന്നതിനായി എല്ലാ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും സഹകരിക്കാൻ അൽ മർറി ആഹ്വാനം ചെയ്തു. പാസ്‌പോർട്ട് നിയന്ത്രണ ബൂത്തുകളിലൂടെ അദ്ദേഹം സന്ദർശനം നടത്തുകയും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ജീവനക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

English Summary:

Nearly 40 lakh people passed through Hatta Border Crossing in 2023