നീറ്റ്– യുജി: ഉൗദ് മേത്തയിലുള്ള ഇന്ത്യൻ ഹൈസ്കൂൾ പരീക്ഷാ കേന്ദ്രം
ദുബായ് ∙ ഈ വർഷം യുഎഇയിലെ നാഷനൽ എലിജിബിലിറ്റി–എൻട്രൻസ് ടെസ്റ്റ് (നീറ്റ്–യുജി) പ്രവേശന പരീക്ഷാ കേന്ദ്രമായി ദുബായിലെ ഉൗദ് മേത്തയിലുള്ള ഇന്ത്യൻ ഹൈസ്‌കൂൾ (ഐഎച്ച്എസ്) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ

ദുബായ് ∙ ഈ വർഷം യുഎഇയിലെ നാഷനൽ എലിജിബിലിറ്റി–എൻട്രൻസ് ടെസ്റ്റ് (നീറ്റ്–യുജി) പ്രവേശന പരീക്ഷാ കേന്ദ്രമായി ദുബായിലെ ഉൗദ് മേത്തയിലുള്ള ഇന്ത്യൻ ഹൈസ്‌കൂൾ (ഐഎച്ച്എസ്) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബുദാബിയിലും ഷാർജയിലും അനുവദിച്ച നീറ്റ് പരീക്ഷാ സെന്ററുകളെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
നീറ്റ്–യുജി ഇന്ത്യയിലെ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണ്. ഇത് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻടിഎയാണ് നടത്തുന്നത്. ഇപ്രാവശ്യത്തെ പരീക്ഷയ്ക്ക് ഔദ്യോഗിക വെബ്സൈറ്റിൽ മാർച്ച് 9 വരെ റജിസ്റ്റർ ചെയ്യാം. മേയ് 5നാണ് പരീക്ഷ.
ഇൗ വർഷം ഗൾഫിൽ പരീക്ഷാ കേന്ദ്രമുണ്ടാകുമോ എന്ന കാര്യത്തിൽ ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി യുഎഇ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള നീറ്റ്–യുജി പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുകയുണ്ടായി. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി ഇന്ത്യൻ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്സിലാണ് കഴിഞ്ഞ വാരം അറിയിച്ചത്.
മുന്‍ വർഷങ്ങളിൽ പരീക്ഷയ്ക്ക് അബുദാബി ഇന്ത്യൻ സ്കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ എന്നിവ സംവിധാനമൊരുക്കി. കുവൈത്തിലെ കുവൈത്ത് സിറ്റി, ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ, ഒമാനിലെ മസ്കത്ത്, സൗദിയിലെ റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. ഇതടക്കം ഇന്ത്യയ്ക്ക് പുറത്ത് ആകെ 14 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. ഇപ്രാവശ്യം പരീക്ഷ യുഎഇയിൽ മാത്രം അയ്യായിരത്തോളം വിദ്യാർഥികൾ എഴുതും. മുൻവർഷങ്ങളിലും ഇത്രയും കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. പലരും മികച്ച മാർക്ക് വാങ്ങി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുമുണ്ട്.
നേരത്തെ, യുഎഇയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനങ്ങളിൽ പ്രവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് യുഎഇയിലെ പരിശീലന ക്ലാസുകളിൽ പങ്കെടുത്ത് തയാറെടുപ്പു നടത്തുന്ന വിദ്യാർഥികൾക്ക് ഇനി പരീക്ഷയെഴുതാൻ ഇന്ത്യയിലേക്കു പോകേണ്ടി വരില്ലെന്നത് വളരെ ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി ഇപ്പോഴും കുത്തനെ നിൽക്കുന്നതിനാൽ പരീക്ഷാ സമയമാകുമ്പോഴേയ്ക്കും ഇനിയും വർധിക്കുമെന്നതും അവരുടെ ആശങ്ക വർധിപ്പിക്കുന്നതിന് കാരണമായിരുന്നു.
2021-ലാണ് നീറ്റ്-യുജി പരീക്ഷകൾക്കായി ഇന്ത്യ ആദ്യമായി രാജ്യാന്തര കേന്ദ്രങ്ങൾ തുറന്നത്. കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്നായിരുന്നു നടപടി. വർഷങ്ങളായി ഇന്ത്യയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങൾക്കായി അപേക്ഷിക്കുന്ന രക്ഷിതാക്കൾക്ക് ഇത് ആശ്വാസമായി. നിലവിൽ യുഎഇയിൽ കേരളത്തിലെ പ്രമുഖ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ ശാഖകൾ പ്രവർത്തിക്കുന്നതിനാൽ മിക്കവരും മക്കളെ ഇവിടെ തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ ഇപ്രാവശ്യം അയ്യായിരത്തിലേറെ പേർ പരീക്ഷയ്ക്ക് തയാറെടുക്കുന്നതായാണ് വിവരം. വിവരങ്ങൾക്ക് : http://neet.nta.nic.in.