ഷാർജ ∙ സുരക്ഷയുടെ കാര്യത്തിലും പൊലീസിന്റെ ക്രമസമാധാന പാലനത്തിലും ഷാർജ നിവാസികൾ പൂർണ തൃപ്തർ. 99.7% പേർ സുരക്ഷയുടെ കാര്യത്തിൽ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ പൊലീസിന്റെ കഴിവിൽ 99.3% പേർക്കും പൊലീസ് സ്റ്റേഷനുകളിൽ 99.1% പേർക്കും വിശ്വാസമുണ്ട്. എമിറേറ്റിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 89,772 ഹൈടെക് നിരീക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ സുരക്ഷയുടെ കാര്യത്തിലും പൊലീസിന്റെ ക്രമസമാധാന പാലനത്തിലും ഷാർജ നിവാസികൾ പൂർണ തൃപ്തർ. 99.7% പേർ സുരക്ഷയുടെ കാര്യത്തിൽ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ പൊലീസിന്റെ കഴിവിൽ 99.3% പേർക്കും പൊലീസ് സ്റ്റേഷനുകളിൽ 99.1% പേർക്കും വിശ്വാസമുണ്ട്. എമിറേറ്റിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 89,772 ഹൈടെക് നിരീക്ഷണ ക്യാമറകളാണുള്ളത്. 

ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. ഷാർജ പൊലീസിന്റെ വാർഷിക വാർത്താ സമ്മേളനത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. സുരക്ഷിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് ഒരുമിക്കാം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യമെന്ന് പൊലീസ് മേധാവി മേജർ ജനറൽ സെയ്ഫ് അൽ സിരി അൽ ഷംസി പറഞ്ഞു.

ADVERTISEMENT

ലഹരി നിയന്ത്രണം
11.2 ലക്ഷം ഗ്രാം ലഹരിമരുന്നും 11.53 കോടി ദിർഹത്തിന്റെ ലഹരി ഗുളികകളും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽ 24.3% വർധനയുണ്ടായി. ലഹരിമരുന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന 1,003 സൈറ്റുകളും വിലക്കി. 

ലക്ഷ്യങ്ങൾ 
സമൂഹത്തിന്റെ സുരക്ഷ പൂർണ്ണമാക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക,  ദുരന്തനിവാരണ പ്രവർത്തനങ്ങൾ വർധിപ്പിക്കുക,  സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാനം.

ADVERTISEMENT

വിളിപ്പുറത്തുണ്ട് പൊലീസ്
പൊലീസിനെ വിളിച്ചാൽ ഓടിയെത്തുന്ന സമയം 3.39 മിനിറ്റാണ്. മുൻവർഷത്തെ 4.58 മിനിറ്റിനെയാണ് പൊലീസ് കഴിഞ്ഞ വർഷം അതിവേഗം മറികടന്നത്. കൺട്രോൾ റൂം 901 നോൺ എമർജൻസി നമ്പറിൽ 20,35,859 വിളികളും 999 നമ്പരിൽ 4,21,370 വിളികളുമെത്തി.  

നിരീക്ഷണ ക്യാമറ പദ്ധതി 90% പൂർത്തിയായി
എമിറേറ്റിൽ നിരീക്ഷണ ക്യാമറ പദ്ധതി 90 % പൂർത്തിയായതായി ഇലക്ട്രോണിക് സേവന വിഭാഗം ഡപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഗസൽ പറഞ്ഞു. എമിറേറ്റിലെ ഓരോ ചലനവും കൺട്രോൾ റൂമിൽ നിരീക്ഷിക്കാം. ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനവും ക്യാമറയുടെ ഭാഗമാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളെ പിടികൂടുന്നതിൽ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ 100% വിജയം നേടിയതായും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

റഡാറുകൾ തുണച്ചു; അപകടങ്ങൾ കുറഞ്ഞു
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ട്രാഫിക് റഡാറുകൾ എണ്ണം 9% വർധിപ്പിച്ചു. ഇതുവഴി അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായി. ട്രാഫിക് പിഴകൾക്ക് നൽകിയ 35% കിഴിവ്, കൂടുതൽ ആളുകൾക്ക് പിഴ ഈടാക്കി വാഹന ലൈസൻസുകൾ പുതുക്കുന്നതിനു സഹായമായി. കഴിഞ്ഞ വർഷം മാത്രം 2,42,000 പേർ ലൈസൻസ് പുതുക്കി. തിരക്കേറിയ റോഡുകളിലെ ഗതാഗതം സുഗമമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി വാഹനങ്ങളുടെ എണ്ണം അനുസരിച്ചു സിഗ്നലുകൾ മാറുന്ന 48 എഐ ട്രാഫിക് സിഗ്നലുകളും സ്ഥാപിച്ചു. 

English Summary:

High resident satisfaction with law and order - Sharjah Police