ദുബായ്∙ യുഎഇയിലെങ്ങും ശക്തമായ ഇടിമിന്നലോടുകൂടിയ മഴ. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. ഇന്നലെ വൈകിട്ട് മുതൽ മഴ പെയ്യുമെന്നും അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെങ്ങും ശക്തമായ ഇടിമിന്നലോടുകൂടിയ മഴ. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. ഇന്നലെ വൈകിട്ട് മുതൽ മഴ പെയ്യുമെന്നും അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്ന് പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു. വ്യക്തികൾ വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് താഴ്‌വരകൾക്കും അണക്കെട്ടുകൾക്കും സമീപമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.

ഇന്നലെ അൽ ഐനിൽ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. പലയിടത്തും അരക്ഷിതമായ കാലാവസ്ഥ ഇപ്പോഴും തുടരുന്നു. മിക്കയിടത്തും റോഡുകളിൽ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. പാതകളുടെ അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ നീങ്ങി റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പടുവിച്ചു. ദുബായ് പൊലീസ് ജാഗ്രതാ സന്ദേശം മൊബൈല്‍ ഫോണിലൂടെ നൽകുകയും ചെയ്തു.

ADVERTISEMENT

മഴയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളം തളം കെട്ടി നിൽക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥാ കേന്ദ്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയുിരുന്നു. സ്കൂളുകൾക്ക് ഇന്ന് അവധിയായതിനാൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഓൺലൈൻ പഠനനിർദേശം വേണ്ടി വന്നില്ല. യാത്ര ബുദ്ധിമുട്ടായതിനാൽ ഇന്ന് ജോലിക്ക് പോകേണ്ടിയിരുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പലർക്കും  ഓഫിസിലെത്താൻ സാധിച്ചിട്ടില്ല. ചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുകയും മറ്റു പലരും അവധിയെടുക്കുകയും ചെയ്തു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി. സമൂഹ മാധ്യമങ്ങളിൽ മഴ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

English Summary:

Dubai is experiencing heavy rain with thunder. There is a chance of hail this year, so vigilance is advised