കുവൈത്ത് സിറ്റി ∙ അസംസ്‌കൃത എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പതിറ്റാണ്ടുകളോളം ക്രൂഡ് ഒരു പ്രധാന ഊർജ്ജ സ്രോതസ്സായി തുടരുമെന്നും ഒപെക് മേധാവി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എണ്ണ ഡിമാൻഡ് വർധിച്ചുകൊണ്ടേയിരിക്കും, അതിനാൽ തന്നെ ഡിമാൻഡ്, വിതരണ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്കിടയിൽ സഹകരണവും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ അസംസ്‌കൃത എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പതിറ്റാണ്ടുകളോളം ക്രൂഡ് ഒരു പ്രധാന ഊർജ്ജ സ്രോതസ്സായി തുടരുമെന്നും ഒപെക് മേധാവി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എണ്ണ ഡിമാൻഡ് വർധിച്ചുകൊണ്ടേയിരിക്കും, അതിനാൽ തന്നെ ഡിമാൻഡ്, വിതരണ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട്  രാജ്യങ്ങൾക്കിടയിൽ സഹകരണവും, ക്രിയാത്മക ചർച്ചകളും ആവശ്യമാണെന്ന് ഒപെക് സെക്രട്ടറി ജനറൽ ജമാൽ അൽ-ലൗഘാനി പറഞ്ഞു. അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷൻ ആയ ഒപെകിന്റെ  സെക്രട്ടറി ജനറൽ കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞത്.

ആഗോള ഊർജ്ജ സുരക്ഷയുടെ രണ്ട് പ്രധാന മേഖലകളായ ഡിമാൻഡ്, സപ്ലൈ സെക്യൂരിറ്റി എന്നിവയുടെ സ്ഥിരതക്ക്  ശുദ്ധമായ ഊർജത്തിനായുള്ള പരീക്ഷണങ്ങളും അതോടൊപ്പം പുനരുപയോഗ ഊർജത്തിന്റെ സാദ്ധ്യതകൾ, നൂതനവും വൃത്തിയുള്ളതുമായ ഫോസിൽ ഇന്ധനം ലഭ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തം,  ഇൻഫ്രാസ്ട്രക്ചറുകളിലും ക്ലീൻ എനർജി ടെക്‌നോളജിയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ എന്നിവയുടെ ആവശ്യകത  അദ്ദേഹം അടിവരയിട്ട് ചൂണ്ടിക്കാട്ടി. ഒപെക് രാജ്യങ്ങൾ വിതരണ സുരക്ഷയ്ക്കുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും, മലിനീകരണ തോത് കുറക്കാനായി വിവിധ തരത്തിലുള്ള പുതിയ ഊർജ്ജ പരിവർത്തന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായും അൽ-ലൗഘാനി കൂട്ടിച്ചേർത്തു.

English Summary:

Jamal Al Loughani says oil will remain the leading energy source for decades