റമസാനിൽ സൗദിയിൽ നോമ്പുകാർ പരമ്പരാഗത സ്റ്റിക്കായ മിസ്‌വാക്ക് ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന പതിവുണ്ട്. ഇത് വായിലെ രോഗാണുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

റമസാനിൽ സൗദിയിൽ നോമ്പുകാർ പരമ്പരാഗത സ്റ്റിക്കായ മിസ്‌വാക്ക് ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന പതിവുണ്ട്. ഇത് വായിലെ രോഗാണുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ റമസാനിൽ സൗദിയിൽ നോമ്പുകാർ പരമ്പരാഗത സ്റ്റിക്കായ മിസ്‌വാക്ക് ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന പതിവുണ്ട്. ഇത് വായിലെ രോഗാണുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.  “വായിലെ ദുർഗന്ധം ഒഴിവാക്കാൻ മിസ്‌വാക്ക് സഹായിക്കുന്നു. മിസ്‌വാക്ക് ഒരു പ്രകൃതിദത്ത ടൂത്ത് ബ്രഷാണ്, ഇത് മറ്റ് ഗുണങ്ങൾക്കൊപ്പം വായിൽ ഒരു സുഗന്ധം സൃഷ്ടിക്കുന്നുവെന്ന് റിയാദിലെ ദന്തഡോക്ടറായ അബ്ദുൽ അസീസ് അൽ സെയ്ഫ് പറഞ്ഞു.

മിസ്‌വാക്ക് വായിലെ ദുർഗന്ധം ഇല്ലാതാക്കും പല്ലുകൾക്ക് തിളക്കം നൽകും. ഇതിന് പുറമെ കാഴ്ചശക്തി ശക്തിപ്പെടുത്തുകയും ദഹനപ്രക്രിയ യെ  ശക്തിപ്പെടുത്തുകയും ചെയ്യും. സൗദി അറേബ്യയിൽ അറബിയിൽ അറക് എന്നറിയപ്പെടുന്ന സാൽവഡോറ പെർസിക്ക എൽ മരങ്ങളിൽ നിന്നാണ് മിസ്‌വാക്ക് സാധാരണയായി നിർമിക്കുന്നത്.  സുഡാൻ, ഈജിപ്ത്, ചാഡ് എന്നിവിടങ്ങളിലും ഈ ഇനം കാണപ്പെടുന്നു. കയ്പേറിയ ഈന്തപ്പന അല്ലെങ്കിൽ ഒലിവ് മരങ്ങളും മിസ്‌വാക്കിനായി ഉപയോഗിക്കുന്നു. 1986-ലും 2000-ലും വായിലെ ശുചിത്വത്തിന് മിസ്‌വാക്ക് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തതോടെ മിസ്‌വാക്ക് വ്യാപകമായ അംഗീകാരം നേടി

English Summary:

Keep Your Smile Bright During Ramadan with the Magic of Miswak