മക്ക ∙ വയോധികർക്കും ഭിന്നശേഷിക്കാർക്കും മക്കയിൽ കഅ്ബ പ്രദക്ഷിണത്തിന് (ത്വവാഫ്) സ്മാർട്ട് ഗോൾഫ് കാർട്ട് സൗകര്യമൊരുക്കി.തിരക്കേറിയ ഉംറ സീസണായ റമസാനിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗ്രാൻഡ് മോസ്‌കിന്റെ മേൽക്കൂരയിലാണ് ഗോൾഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ വയോധികർക്കും ഭിന്നശേഷിക്കാർക്കും മക്കയിൽ കഅ്ബ പ്രദക്ഷിണത്തിന് (ത്വവാഫ്) സ്മാർട്ട് ഗോൾഫ് കാർട്ട് സൗകര്യമൊരുക്കി. തിരക്കേറിയ ഉംറ സീസണായ റമസാനിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഗ്രാൻഡ് മോസ്‌കിന്റെ മേൽക്കൂരയിലാണ് ഗോൾഫ് കാർട്ട് സേവനം ലഭ്യമാകുക. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സ്വദേശികൾക്കും ആശ്വാസകരമാകും പുതിയ സേവനം. 

ADVERTISEMENT

പ്രവേശിക്കേണ്ടത്
അജ്‍യാദ് എസ്‌കലേറ്ററുകൾ, കിങ് അബ്ദുൽ അസീസ് ഗേറ്റ് എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ എന്നീ കവാടങ്ങളിലൂടെ തീർഥാടകർക്ക് ഗോൾഫ് കാർട്ട് സൈറ്റിലെത്താം.  ദിവസേന വൈകിട്ട് 4 മുതൽ പുലർച്ചെ 4 വരെ 12 മണിക്കൂർ ഗോൾഫ് കാർട്ട് സേവനം ലഭിക്കും. സ്മാർട്ട് ഗോൾഫ് കാർട്ട് സേവനത്തിന് ആളൊന്നിന് 25 റിയാൽ. 10 പേരെ ഉൾക്കൊള്ളാവുന്ന 50 ഗോൾഫ് കാർട്ടുകൾ ലഭ്യമാണ്. ടിക്കറ്റ് മേൽക്കൂരയിലെ സെയിൽ പോയിന്റിൽ നിന്ന് വാങ്ങാം.

English Summary:

Smart golf carts introduced for tawaf at Makkah