ദുബായ് ∙ ജോലി ലഭിക്കുകയെന്ന കടമ്പകഴിഞ്ഞാല്‍ ദുബായിലെത്തുന്നവ‍ർക്ക് മുന്നിലുളള വലിയ വെല്ലുവിളിയാണ് സ്വന്തം പോക്കറ്റിലൊതുങ്ങുന്ന താമസ സ്ഥലം ലഭിക്കുകയെന്നുളളത്. അവിടെയാണ് അഫോർഡബിള്‍ ഹൗസിങ് എന്നതിന് പ്രാധാന്യമേറുന്നത്. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോർഡബിള്‍ ഹൗസിങ് നയം ദുബായിലെ

ദുബായ് ∙ ജോലി ലഭിക്കുകയെന്ന കടമ്പകഴിഞ്ഞാല്‍ ദുബായിലെത്തുന്നവ‍ർക്ക് മുന്നിലുളള വലിയ വെല്ലുവിളിയാണ് സ്വന്തം പോക്കറ്റിലൊതുങ്ങുന്ന താമസ സ്ഥലം ലഭിക്കുകയെന്നുളളത്. അവിടെയാണ് അഫോർഡബിള്‍ ഹൗസിങ് എന്നതിന് പ്രാധാന്യമേറുന്നത്. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോർഡബിള്‍ ഹൗസിങ് നയം ദുബായിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജോലി ലഭിക്കുകയെന്ന കടമ്പകഴിഞ്ഞാല്‍ ദുബായിലെത്തുന്നവ‍ർക്ക് മുന്നിലുളള വലിയ വെല്ലുവിളിയാണ് സ്വന്തം പോക്കറ്റിലൊതുങ്ങുന്ന താമസ സ്ഥലം ലഭിക്കുകയെന്നുളളത്. അവിടെയാണ് അഫോർഡബിള്‍ ഹൗസിങ് എന്നതിന് പ്രാധാന്യമേറുന്നത്. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോർഡബിള്‍ ഹൗസിങ് നയം ദുബായിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജോലി ലഭിക്കുകയെന്ന കടമ്പകഴിഞ്ഞാല്‍ ദുബായിലെത്തുന്നവ‍ർക്ക് മുന്നിലുളള വലിയ വെല്ലുവിളിയാണ് സ്വന്തം പോക്കറ്റിലൊതുങ്ങുന്ന താമസ സ്ഥലം ലഭിക്കുകയെന്നുളളത്. അവിടെയാണ് അഫോർഡബിള്‍ ഹൗസിങ് എന്നതിന് പ്രാധാന്യമേറുന്നത്. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോർഡബിള്‍ ഹൗസിങ് നയം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ ഉണർവ് നല്‍കും. ജോലി സ്ഥലത്തിനടുത്ത് താങ്ങാനാകുന്ന   ചെലവില്‍ താമസമെന്നത് സൗകര്യത്തിന് ഉപരി ആവശ്യം കൂടിയാണ്. ദുബായിലെ വാടക പരിഗണിക്കുമ്പോള്‍ പല‍ർക്കുമത് അപ്രായോഗികമാണ്. കുടുംബമായി താമസിക്കുന്നവ‍രില്‍ ഭൂരിഭാഗവും ദുബായില്‍ ജോലിയും ഷാർജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളില്‍ താമസവുമെന്ന രീതിയിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ദുബായിലെ അപേക്ഷിച്ച് ഈ രണ്ട് എമിറേറ്റുകളിലും വാടക കുറവാണെന്നുളളതാണ് മിക്കവരെയും ഈ രീതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ബാച്ച്ല‍‍റായി താമസിക്കുന്നവരാകട്ടെ യാത്ര സൗകര്യം കണക്കിലെടുത്താണ് ദുബായിലെ ബാച്ച്ലർ റൂമുകള്‍ തിരഞ്ഞെടുക്കുന്നത്. യാത്ര സമയവും ഊർജ്ജവും നഷ്ടമാണെങ്കിലും സാമ്പത്തിക ലാഭമെന്നുളളത് മാത്രം മുന്‍നിർത്തിയാണ് പലരും ദുബായില്‍ ജോലിയും മറ്റ് എമിറേറ്റുകളില്‍ താമസവുമെന്നത് തിരഞ്ഞെടുക്കുന്നത്. ഇതിന് ഒരു പരിധി വരെയെങ്കിലും മാറ്റം വരുത്താന്‍ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോർഡബിള്‍ ഹൗസിങ് നയത്തിന് കഴിഞ്ഞാല്‍ ദുബായിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാകുമത്. 

ദുബായില്‍ താമസിക്കുന്നവ‍ർക്ക് ഏറ്റവും കൂടുതല്‍ ചെലവു വരുന്നത് താമസ സൗകര്യങ്ങള്‍ക്കാണെന്ന് കഴിഞ്ഞ 54 വ‍ർഷമായി യുഎഇയില്‍ താമസിക്കുന്ന സാമ്പത്തിക കാര്യവിദഗ്ധന്‍ ഡോ കെ വി ഷംസുദ്ദീന്‍ പറയുന്നു. അതുകൊണ്ടുതന്നെ ദുബായില്‍ ജോലി സ്ഥലത്തിന് അടുത്ത് താങ്ങാനാകുന്ന ചെലവില്‍ താമസ സൗകര്യം ലഭിച്ചാല്‍ അത് നിരവധി പേർക്ക് അത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. കോവിഡ് കാലത്ത് വാടകയില്‍ കുറവ് വന്നപ്പോള്‍ മറ്റ് എമിറേറ്റുകളില്‍ താമസിച്ചിരുന്നവർ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ നിലവില്‍ വീണ്ടും വാടക വർദ്ധനവുണ്ടായപ്പോള്‍ വീണ്ടും മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറ്റുന്നുവെന്നതാണ് നാം കാണുന്നതെന്നും ഡോ. ഷംസുദ്ദീന്‍ വിലയിരുത്തുന്നു. 

ADVERTISEMENT

∙ പിന്‍ബലം, ചരിത്രം
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച അഫോഡബിള്‍ ഹൗസിങ് നയത്തിന് ഒരു ചരിത്ര പിന്‍ബലമുണ്ട്. 1978 ല്‍ നിലവിലെ ദുബായിലെ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പിതാവ് ഷെയ്ഖ് റാഷിദ് ബിന്‍ സായിദിന്‍റെ ഉത്തരവ് പ്രകാരമാണ് കരാമയില്‍ ഷെയ്ഖ് റാഷിദ് കോളനിയെന്ന ഹൗസിങ് കോംപ്ലക്സ് പിറവിയെടുക്കുന്നത്. അധികം വൈകാതെ അല്‍ ഖിസൈസിലും സത് വയിലും സമാന മാതൃകയിലുളള ഹൗസിങ് കോപ്ലംക്സുകള്‍ ഉയർന്നു. അന്ന് ദുബായില്‍ ജോലി ചെയ്തിരുന്നവർക്ക് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കുറഞ്ഞവാടകയിലാണ് ഈ കോംപ്ലക്സുകളില്‍ മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്. കരാമ കോംപ്ലക്സ് അറിയപ്പെട്ടിരുന്നത് തന്നെ 7000 ബില്‍ഡിങ് എന്നായിരുന്നു. ഇതിന് പ്രധാന കാരണം, മറ്റ് ഇടങ്ങളില്‍ വാടക കൂടിയപ്പോഴും ഇവിടെ വ‍ർഷത്തില്‍ 7000 ദിർഹമെന്നതില്‍ വ്യതിയാനമുണ്ടായില്ലെന്നതുതന്നെ. 

-

വാടക കുറഞ്ഞ ഇടങ്ങള്‍ താമസത്തിനായി ലഭ്യമായതോടെ പലരും നാട്ടില്‍ നിന്ന് കുടുംബത്തെ ഒപ്പം കൂട്ടി. സത്‍വയിലുണ്ടായിരുന്ന കോപ്ലക്സ് വർഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചു.  2009 ല്‍ പുതുക്കി പണിത ഖിസൈസിലെ ഹൗസിംങ് കോപ്ലക്സില്‍ മൂന്നാം തലമുറയാണ് ഇപ്പോള്‍ താമസിക്കുന്നതെന്നുളളത് കൗതുകകരം. മാത്രമല്ല, ഈ മേഖലയിലെ മറ്റ് അപാർട്മെന്‍റുകളെ അപേക്ഷിച്ച് വാടകയില്‍ വലിയ മാർജിനിലുളള കുറവും ഇവിടം ഇപ്പോഴും പ്രിയപ്പെട്ടതാക്കുന്നു. 1999 ലാണ് യുഎഇ സർക്കാർ ഷെയ്ഖ് സായിദ് ഹൗസിങ് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇതോടെ കുറഞ്ഞവാടകയില്‍ കൂടുതല്‍ താമസ സൗകര്യങ്ങള്‍ ഒരുങ്ങി. ഇത്തരത്തില്‍ താമസ സ്ഥലമുണ്ടായതിന് ശേഷമാണ് മലയാളികള്‍ അടക്കമുളള പ്രവാസികളുടെ കുടുംബങ്ങള്‍ കൂടുതലായി ഇവിടെയെത്താന്‍ ആരംഭിച്ചതെന്ന് കെ വി ഷംസുദ്ദീന്‍ ഓർക്കുന്നു. ദുബായുടെ വികസന ചരിത്രത്തില്‍ തന്നെ നിർണായകമായ തീരുമാനങ്ങളിലൊന്നായി തന്നെയാണ് വാടക കുറഞ്ഞതാമസയിടങ്ങള്‍ ഒരുക്കുകയെന്നുളള തീരുമാനം വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ADVERTISEMENT

∙ ദുബായ് അർബന്‍ മാസ്റ്റ‍ർ പ്ലാന്‍
എണ്ണ ഇതര വരുമാനം ലക്ഷ്യമിട്ടാണ് ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകള്‍ പുതിയ നയപ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ദുബായ് അർബന്‍ മാസ്റ്റ‍ർ പ്ലാന്‍ 2040 അതിലേറ്റവും പ്രധാനപ്പെട്ടതുമാണ്. ജീവിക്കാന്‍ എറ്റവും സുരക്ഷിതവും സുന്ദരവുമായ നഗരമാക്കി ദുബായിയെ നിലനിർത്തുകയെന്നുളളതാണ് മാസ്റ്റർ പ്ലാനിന്‍റെ അടിത്തറ. അഫോഡബിൾ ഹൗസിങ് നയവും ഇതോട് അനുബന്ധിച്ചാണ് നടപ്പിലാക്കുക. തൊഴില്‍ അവസരങ്ങള്‍ വരുന്നതോടെ കൂടുതല്‍ പേർ ദുബായിലേക്ക് എത്തും. ജനസംഖ്യയിലെ വൈവിധ്യവും താമസ ആവശ്യകതകളുടെ സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ വിവിധ നിലവാരത്തിലുളള സൗകര്യങ്ങള്‍ ആവശ്യമായി വരും. ജോലി സ്ഥലത്തിന് അടുത്ത് താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നുളളതാണ് അഫോഡബിൾ ഹൗസിങ് നയം ലക്ഷ്യമിടുന്നത്. ജനങ്ങള്‍ കൂടുതലായി എത്തുന്നതോടെ വരുമാനവും വർദ്ധിക്കും.താമസ സൗകര്യങ്ങള്‍ മാത്രമല്ല വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടി ഇതോടനുബന്ധമായി നടപ്പിലാക്കിയാല്‍ അത് രാജ്യത്തിന്  വലിയ നേട്ടമാകുമെന്നാണ് ഡോ. ഷംസുദ്ദീന്‍ വിലയിരുത്തുന്നത്. 

∙ എന്താണ് അഫോഡബിൾ ഹൗസിങ് നയം
ജോലി സ്ഥലത്തിന് അടുത്ത് താമസമെന്നത് നിറവേറ്റപ്പെടുന്നതോടെ ഊർജസ്വലവും ആരോഗ്യകരവുമായ സമൂഹങ്ങളെ വളർത്തിയെടുക്കുകയെന്നുളളതാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യത്യസ്ത വരുമാന തലങ്ങളിലുള്ള വ്യക്തികൾക്ക് അനുയോജ്യമായ താമസ സ്ഥലമാണ് ഒരുങ്ങുക.തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തിനടുത്തുള്ള പുതിയ താമസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ സൗകര്യങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും നയം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

English Summary:

Dubai Affordable Housing Policy: Everything to know about Affordable Housing Policy in Dubai