പ്രവാസി വെൽഫയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ പ്രവാസി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ‘ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ’ എന്ന പേരിൽ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹ്റൈനിലെ സാധാരണക്കാരായ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് എത്തിച്ച് നൽകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ പ്രവാസി വെൽഫയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ പ്രവാസി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ‘ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ’ എന്ന പേരിൽ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹ്റൈനിലെ സാധാരണക്കാരായ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് എത്തിച്ച് നൽകുന്നു.

വെൽകെയർ ഈദ് ലഞ്ച് വിജയത്തിനായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം ചെയർമാനും ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവവള്ളൂർ എന്നിവർ വൈസ് ചെയർമാൻമാരും മജീദ് തണൽ, എ വൈ ഹാഷിം, മുഹമ്മദ് അമീൻ, ലക്ഷ്മൺ, ഷഫീഖ്, ഫസലുർ റഹ്മാൻ, ഷിജിന ആഷിഖ്, ഷാഹുൽഹമീദ് വെന്നിയൂർ, അനസ് കാഞ്ഞിരപ്പള്ളി, വഫ ഷാഹുൽ എന്നിവർ അംഗങ്ങളുമായ വെൽകെയർ ഈദ് ലഞ്ച് കമ്മിറ്റി രൂപീകരിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു. വെൽകെയർ ഈദ് ലഞ്ചുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 39916500‬ | 39132324 | 35976986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Welcare Delivers Eid Lunch to 2000 Expatriates in Bahrain