ജിദ്ദ ∙ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നു. ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിൽ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ഹറമിൽ നടന്ന പെരുന്നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നു. ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിൽ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ഹറമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് റോയൽ കോർട്ട് ഉപദേഷ്ട‌ാവും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി. ലക്ഷക്കണക്കിന് വിശ്വാസികൾ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.

  മസ്‌ജിദുന്നബവി ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അഹ്മദ് ബിൻ അലി അൽഹുദൈഫി മദീനയിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. റമസാനിലെ അവസാന ദിവസങ്ങൾ ഹറമിൽ ചെലവഴിക്കാൻ മക്കയിൽ എത്തിയവരും തീർഥാടകരും പ്രവാസികളും ഹറമിൽ പെരുന്നാൾ നമസ്‌കാരത്തിൽ സംബന്ധിച്ചു.

ADVERTISEMENT

പെരുന്നാൾ നമസ്കാരം പൂർത്തിയായ ശേഷം പണ്ഡിതരെയും മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരെയും കിരീടാവകാശി സ്വീകരിക്കുകയും പരസ്പരം പെരുന്നാൾ ആംശസകൾ അർപ്പിക്കുകയും ചെയ്തു. പെരുന്നാൾ നമസ്കാരങ്ങൾ പൂർത്തിയായതോടെ വിശ്വാസികൾ പരസ്‌പരം ആശ്ലേഷിച്ച് സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും പുതുക്കുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

സൗദിയിൽ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ നിർദേശനുസരണം  മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഇത്തവണ തുറസ്സായ ഇടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നില്ല. ഇവിടങ്ങളിൽ ജുമാമസ്‌ജിദുകളിലാണ് പെരുന്നാൾ നമസ്ക്‌കാരം നടന്നത്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും പതിവു പോലെ ഈദ് ഗാഹുകൾ നടന്നു.

English Summary:

Saudi on Eid celebration